#arrest |വീട്ടിൽ അതിക്രമിച്ച് കയറി മോഷണ ശ്രമം: കണ്ണൂരില്‍ രണ്ട് പ്രതികൾ പിടിയിൽ

#arrest |വീട്ടിൽ അതിക്രമിച്ച് കയറി മോഷണ ശ്രമം: കണ്ണൂരില്‍ രണ്ട് പ്രതികൾ പിടിയിൽ
Jun 22, 2024 01:05 PM | By Susmitha Surendran

കണ്ണൂർ:  (truevisionnews.com)  കണ്ണൂർ ചാലാട് വീട്ടുകാരെ ആക്രമിച്ച് മോഷണ ശ്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ.

കണ്ണൂർ വാരം സ്വദേശി സൂര്യൻ, വലിയന്നൂർ സ്വദേശി ആനന്ദൻ എന്നിവരാണ് പിടിയിലായത്. ഈ മാസം 16നാണ് ചാലാട് കിഷോറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാക്കൾ വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം നടത്തിയത്.

അതിക്രമത്തിൽ കിഷോറിന്റെ ഭാര്യ ലിനിക്കും മകനും പരിക്കേറ്റിരുന്നു. പുലർച്ചെ 5 മണിക്ക് വീട്ടുകാര്‍ ഉണര്‍ന്ന സമയത്താണ് സംഭവം നടന്നത്.

വീടിന്റെ പുറകുവശത്തുള്ള വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. അടുക്കളയില്‍ നില്‍ക്കുന്ന സമയത്ത് രണ്ട് പേർ വീടിനകത്തേക്ക് ഓടിക്കയറി, ലിനിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

ലിനി മകൻ അഖിനെ വിളിക്കുകയും മകൻ എത്തിയപ്പോൾ ആക്രമി സംഘം ഇവരെ ആക്രമിച്ചതിന് ശേഷം കടന്നു കളയുകയുമായിരുന്നു. സംഘത്തിലൊരാൾ പുറത്ത് നിൽക്കുകയായിരുന്നു.

അക്രമി വടികൊണ്ട് അടിച്ചതിനെ തുടർന്ന് അഖിന്റെ തോളിന് പരിക്കേറ്റിരുന്നു. ടൗൺ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ രണ്ട് പേരെ പിടികൂടിയിരിക്കുന്നത്.

#Two #people #arrested #incident #attacking #family #Chalad #kannur #attempting #steal.

Next TV

Related Stories
#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

Jul 23, 2024 10:24 PM

#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്യും. നാദാപുരത്തെ ജെസിബി ഡ്രൈവറായ സിറാജുല്‍ ഇസ്ലാമാണ് തട്ടിപ്പിന്റെ...

Read More >>
#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

Jul 23, 2024 10:04 PM

#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സലീം...

Read More >>
#bodyfound | പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 23, 2024 09:55 PM

#bodyfound | പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നാട്ടുകാര്‍ സുബൈൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ രക്ഷിക്കാൻ...

Read More >>
#accident | പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Jul 23, 2024 09:39 PM

#accident | പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. എടവരാട് ചേനായി മഠത്തിൽ ഉണ്ണികൃഷ്ണനാണ്...

Read More >>
#StrongWind | തലശ്ശേരിയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് ആറ് വയസുകാരിക്ക് പരിക്ക്

Jul 23, 2024 09:35 PM

#StrongWind | തലശ്ശേരിയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് ആറ് വയസുകാരിക്ക് പരിക്ക്

വരാന്തയിലിരുന്ന് കളിക്കുമ്പോൾ മേൽക്കൂരയിൽ പാകിയ ഓട് ഇളകി തലയിൽ...

Read More >>
Top Stories