കാസര്‍ഗോഡ് : (truevisionnews.com) കുമ്പളയില്‍ മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

ബൈക്ക് യാത്രക്കാരനായ കൊടിയമ്മ പേപ്പിനടുക്കയിലെ അസ്‌ക്കര്‍ ( 24 )ആണ് മരിച്ചത്. ദേശീയ പാത ആരിക്കാടി കടവത്ത് ഒന്നാം ഗേറ്റിന് സമീപത്താണ് അപകടമുണ്ടായത്.
ബൈക്കില്‍ കൂടെ യാത്ര ചെയ്തിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെളളിയാഴ്ച്ച രാത്രി 9.15 ഓടെയായിരുന്നു അപകടം.
മംഗളൂരുവില്‍ നിന്നും കാസര്‍ഗോഡ് ഭാഗത്തേക്ക് വരികയായിരുന്ന മീന്‍ ലോറി എതിര്‍ദിശയില്‍ നിന്നും വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
#Fishlorry #bike #collide #accident #tragicend #young #man
