കോഴിക്കോട് ജില്ലയില്‍ ഇന്ന് 2043 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന്  2043 പേര്‍ക്ക് കോവിഡ്
Advertisement
Jan 17, 2022 07:32 PM | By Anjana Shaji

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 2,043 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സമ്പര്‍ക്കം വഴി 1,990 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 22 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 26 പേര്‍ക്കും 5 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,355 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 513 പേര്‍ കൂടി രോഗമുക്തി നേടി. 32.67 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 12,022 പേരാണ് ചികിത്സയിലുള്ളത്.

പുതുതായി വന്ന 1,584 പേര്‍ ഉള്‍പ്പടെ 23,887 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 12,09,271 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4,580 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ - 12,022 നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍ സര്‍ക്കാര്‍ ആശുപത്രികള്‍ - 125 സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 37 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 3 സ്വകാര്യ ആശുപത്രികള്‍ - 252 പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 0

വീടുകളില്‍ ചികിത്സയിലുളളവര്‍ - 9,561 കോവിഡ് വ്യാപനം അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സഹായകമായ ആരോഗ്യശീലങ്ങള്‍ ജീവിതത്തില്‍ കര്‍ശനമായി പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു.

15 വയസ്സിന് മുകളിലുള്ള എല്ലാവരും നിശ്ചിത ഇടവേളയില്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്ത് സുരക്ഷിതരാകണം. വാക്‌സിനെടുത്തവര്‍ക്ക് രോഗം വന്നാല്‍ പോലും ഗുരുതരമാകാന്‍ സാധ്യതയില്ല. കൂടാതെ ശരിയായ വിധം മാസ്‌ക് ധരിക്കുക, കൈകകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുകയും ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക എന്നിവയെല്ലാം പാലിച്ച് കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

കോവിഡ് മുക്തമായ നാടിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമുണ്ടാകണമെന്ന് ഡിഎംഒ അഭ്യര്‍ത്ഥിച്ചു.

In Kozhikode district today there are 2043 covid

Next TV

Related Stories
യുഎൽസിസിഎസ് ക്രഷർ യൂണിറ്റിനു സർക്കാരിന്റെ സുരക്ഷാപുരസ്ക്കാരം

Mar 2, 2022 09:39 PM

യുഎൽസിസിഎസ് ക്രഷർ യൂണിറ്റിനു സർക്കാരിന്റെ സുരക്ഷാപുരസ്ക്കാരം

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കോഴിക്കോട് തോട്ടുമുക്കം കൊടിയത്തൂരിലെ സ്റ്റോൺ ക്രഷർ യൂണിറ്റിന് സംസ്ഥാനത്തെ ഏറ്റവും...

Read More >>
കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ചെന്നൈയില്‍ നിര്യതനായി

Jan 31, 2022 04:31 PM

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ചെന്നൈയില്‍ നിര്യതനായി

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ചെന്നൈയില്‍...

Read More >>
അന്തർ ദേശീയ ഗുണനിലവാരം; പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സോഫ്റ്റ് ലോഞ്ച് 4 ന്

Jan 29, 2022 01:20 PM

അന്തർ ദേശീയ ഗുണനിലവാരം; പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സോഫ്റ്റ് ലോഞ്ച് 4 ന്

ആധുനീക വൈദ്യശാസത്ര മേഖലയിൽ അന്തർ ദേശീയ ഗുണനിലവാരത്തൊടെ പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പിറവിയെടുക്കുന്നു. മൾട്ടി-സൂപ്പർ...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ അയ്യായിരത്തിലധികം കോവിഡ് രോഗികള്‍

Jan 27, 2022 06:25 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ അയ്യായിരത്തിലധികം കോവിഡ് രോഗികള്‍

കോഴിക്കോട് ജില്ലയില്‍ അയ്യായിരത്തിലധികം കോവിഡ് രോഗികള്‍...

Read More >>
കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 4,196 രോഗികള്‍

Jan 26, 2022 06:34 PM

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 4,196 രോഗികള്‍

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം... ഇന്ന് 4,196 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന്  4,016 പേര്‍ക്ക് കോവിഡ്

Jan 20, 2022 07:01 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,016 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,016 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍...

Read More >>
Top Stories