#clash | പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

#clash | പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
Jun 19, 2024 01:33 PM | By Athira V

കണ്ണൂര്‍/ പാലക്കാട്: ( www.truevisionnews.com ) മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ കെഎസ്‍യു നടത്തിയ മാർച്ചിലാണ് പൊലീസും പ്രവർത്തകരും തമ്മി സംഘ‍ർഷമുണ്ടായത്.

പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരിൽ ഒരു വിഭാഗം പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

അറസ്റ്റ് ചെയ്ത് നീക്കിയവരെ കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനം തടയാനും പ്രവർത്തകർ ശ്രമിച്ചു. പാലക്കാട് ബാരിക്കേഡിന് മുകളിൽ കയറിയും കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

മലബാറില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നടത്തുന്ന സമരത്തിന്‍റെ ഭാഗമായി ഇന്നലെ കോഴിക്കോട് ഹയര്‍സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയിട്ടും രണ്ടാം ഘട്ട അലോട്ട്മെന്‍റില്‍ സീറ്റ് കിട്ടാത്ത രണ്ട് വിദ്യാര്‍ത്ഥികളുമായാണ് കെഎസ്‌യു പ്രവര്‍ത്തകരെത്തിയത്.

റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പിന്നീട് ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു. പൊലീസെത്തി പ്രവര്‍ത്തകരെ നീക്കാന്‍ ശ്രമത്തിനിടെ സംഘര്‍ഷവുമുണ്ടായി.

#plus #one #seat #crisis #clash #ksu #march #kannur #palakkad

Next TV

Related Stories
#KKMadhavan |  കെ.കെ. മാധവൻ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത ധീര കമ്യൂണിസ്റ്റ് -  ആർ.എം.പി ഐ

Jul 23, 2024 02:30 PM

#KKMadhavan | കെ.കെ. മാധവൻ പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത ധീര കമ്യൂണിസ്റ്റ് - ആർ.എം.പി ഐ

1956 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗമാവുകയും 1964 ൽ സി.പി ഐ എം നൊപ്പം നിന്ന് ദീർഘകാലം തൊഴിലാളിവർഗപ്പോരാട്ടം നടത്തി മാതൃകയുമായ...

Read More >>
#KRajan | ‘ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാട് കേരള ജനതയോടുള്ള വെല്ലുവിളി’ - കെ.രാജന്‍

Jul 23, 2024 02:05 PM

#KRajan | ‘ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാട് കേരള ജനതയോടുള്ള വെല്ലുവിളി’ - കെ.രാജന്‍

കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ്...

Read More >>
#CarFire | കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു; ജീവനൊടുക്കിയതെന്ന് സംശയം

Jul 23, 2024 12:36 PM

#CarFire | കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു; ജീവനൊടുക്കിയതെന്ന് സംശയം

പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല....

Read More >>
#murdercase | അമ്മയുടെ കൺമുന്നിൽവച്ച് പിഞ്ചുകുട്ടികളെ കുത്തിക്കൊന്നു; പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി

Jul 23, 2024 12:29 PM

#murdercase | അമ്മയുടെ കൺമുന്നിൽവച്ച് പിഞ്ചുകുട്ടികളെ കുത്തിക്കൊന്നു; പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി

വിചാരണക്കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി, പ്രതി തന്നെയാണു കൊലപാതകം നടത്തിയിരിക്കുന്നത് എന്നതിൽ തങ്ങൾക്കും സംശയമില്ലെന്നു...

Read More >>
#AkhilaMaryat | അംഗീകരിക്കില്ല ബഹിഷ്ക്കരിച്ചു; അഖിലയുടെ സത്യപ്രതിജ്ഞ ഇടതുപക്ഷം ബഹിഷ്ക്കരിച്ചു

Jul 23, 2024 12:01 PM

#AkhilaMaryat | അംഗീകരിക്കില്ല ബഹിഷ്ക്കരിച്ചു; അഖിലയുടെ സത്യപ്രതിജ്ഞ ഇടതുപക്ഷം ബഹിഷ്ക്കരിച്ചു

ഒരു തരത്തിലുള്ള കുറ്റവും തെറ്റും അഖിലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ ഒരു വേട്ടക്കാരനാല്‍ വഞ്ചിക്കപ്പെടുകയാണ് ഉണ്ടായതെന്നും...

Read More >>
#Accident | സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

Jul 23, 2024 11:40 AM

#Accident | സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

മഴയുളള സമയത്ത് വളവിൽവച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക...

Read More >>
Top Stories