#byelection |ഉപതെരഞ്ഞെടുപ്പ്: പാലക്കാട് രാഹുലിനും ചേലക്കരയിൽ രമ്യഹരിദാസിനും സാധ്യത

#byelection |ഉപതെരഞ്ഞെടുപ്പ്: പാലക്കാട് രാഹുലിനും ചേലക്കരയിൽ രമ്യഹരിദാസിനും സാധ്യത
Jun 19, 2024 11:39 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് നടക്കുന്ന രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായി കോൺഗ്രസിൽ ചർച്ചകൾ സജീവം.

പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായാണ് ചർച്ചകൾ പുരോഗമിക്കുന്നത്. പാലക്കാട് യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിനേയും ചേലക്കരയിൽ മുൻ എം.പി രമ്യഹരിദാസിനേയും കോൺഗ്രസ് സ്ഥാനാർഥികളാക്കുമെന്നാണ് സൂചന.

ഷാഫി പറമ്പിലിന്റെ പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഒരു യുവനേതാവ് തന്നെ സ്ഥാനാർഥിയാകണമെന്ന് കോൺഗ്രസിനുള്ളിൽ അഭിപ്രായമുണ്ട്.

ഇത് രാഹുൽ മാങ്കൂട്ടത്തലിന് ഗുണകരമായെന്നാണ് സൂചന. ഇതിനൊപ്പം ഗ്രൂപ്പ്ഭേദമന്യേയുള്ള പിന്തുണയും രാഹുൽ മാങ്കൂട്ടത്തലിന് നറുക്കുവീഴുന്നതിന് കാരണമാകുമെന്നാണ് റിപ്പോർട്ട്.

ലോക്സഭ തെരഞ്ഞെടുപ്പിൽ രമ്യഹരിദാസ് മത്സരിച്ച ആലത്തൂരിൽ വരുന്ന നിയമസഭ മണ്ഡലമാണ് ചേലക്കര. ഇവിടെ മന്ത്രി കെ.രാധകൃഷ്ണന്റെ ഭൂരിപക്ഷം കുറക്കാനായത് രമ്യക്ക് അനുകൂല ഘടകമായേക്കും.

നിയമസഭ തെരഞ്ഞെടുപ്പിൽ 35,000ത്തിലേറെ വോട്ടുകൾക്കാണ് കെ.രാധാകൃഷ്ണൻ ജയിച്ചത്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്നുള്ള രാധാകൃഷ്ണന്റെ ഭൂരിപക്ഷം എട്ടായിരമായി കുറഞ്ഞിരുന്നു.

ഇതാണ് രമ്യക്ക് അനുകൂലമാവുന്ന ഘടകം. കഴിഞ്ഞ തവണ മത്സരിച്ച പി.പി ശ്രീകുമാറിന്റെ പേരും യു.ഡി.എഫ് പരിഗണനയിലുണ്ട്. അതേസമയം, ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധിയെത്തുന്നത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഗുണകരമാവുമെന്നും പ്രതീക്ഷയുണ്ട്.

രാഹുൽ ഗാന്ധി ഒഴിയുന്ന വയനാട് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയായാണ് പ്രിയങ്ക എത്തുന്നത്. പ്രിയങ്കയുടെ വരവ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുഴുവൻ മണ്ഡലങ്ങളിലും ഗുണമുണ്ടാക്കുന്ന പ്രതീക്ഷ. 

#Byelection #Chances #Rahul #Palakkad #ramyaHaridas #Chelakkara

Next TV

Related Stories
സംസ്ഥാനത്ത് മാർച്ച് ഒന്ന് മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും

Feb 11, 2025 01:26 PM

സംസ്ഥാനത്ത് മാർച്ച് ഒന്ന് മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും

വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ്...

Read More >>
വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ

Feb 11, 2025 01:12 PM

വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ

ഇവരിൽ നിന്നും 55 ഗ്രാം കഞ്ചാവാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ പ്രമോദ് പുളിക്കൽ...

Read More >>
കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Feb 11, 2025 01:09 PM

കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

2007ൽ പാപ്പിനിശ്ശേരിയിൽ വെച്ച് നടന്ന വാഹനഅപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ്...

Read More >>
2025-ൽ കുറ്റ്യാടി മണിമലയിൽ വ്യവസായങ്ങൾ ആരംഭിക്കും; വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ

Feb 11, 2025 01:06 PM

2025-ൽ കുറ്റ്യാടി മണിമലയിൽ വ്യവസായങ്ങൾ ആരംഭിക്കും; വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിയമസഭയിൽ

വൈദ്യുതി വിതരണത്തിന് ഉള്ള പ്രവർത്തികൾ കെഎസ്ഇബിയുടെ മേൽനോട്ടത്തിൽ പാർക്കിൽ പുരോഗമിച്ചു...

Read More >>
ഐഎസ് വിഐആര്‍ സംസ്ഥാന സമ്മേളനം; ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി കാര്യക്ഷമമാക്കുന്നതിന് നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം -കെ.കെ ശൈലജ

Feb 11, 2025 01:01 PM

ഐഎസ് വിഐആര്‍ സംസ്ഥാന സമ്മേളനം; ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി കാര്യക്ഷമമാക്കുന്നതിന് നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം -കെ.കെ ശൈലജ

ഇമേജിങ് ടെക്‌നോളജിയുടെ സഹായത്താല്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്....

Read More >>
15 അടിയോളം നീളം, പത്തി വിടർത്തി ചീറ്റി; വീട്ടിലെ ശുചിമുറിയില്‍ കൂറ്റന്‍ രാജവെമ്പാല പിടികൂടി

Feb 11, 2025 12:45 PM

15 അടിയോളം നീളം, പത്തി വിടർത്തി ചീറ്റി; വീട്ടിലെ ശുചിമുറിയില്‍ കൂറ്റന്‍ രാജവെമ്പാല പിടികൂടി

വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പാമ്പുപിടുത്ത വിദഗ്ധൻ ജുവൽ ജൂഡി സ്ഥലത്തെത്തി...

Read More >>
Top Stories