#bombblast |എരഞ്ഞോളി ബോംബ് സ്ഫോടനം:കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി,സിപിഎം ആയുധം താഴെവെക്കണമെന്ന് പ്രതിപക്ഷം

#bombblast |എരഞ്ഞോളി ബോംബ് സ്ഫോടനം:കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി,സിപിഎം ആയുധം താഴെവെക്കണമെന്ന് പ്രതിപക്ഷം
Jun 19, 2024 11:00 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  എരഞ്ഞോളി ബോംബ് സ്ഫോടനത്തില്‍ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി .

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് കൂടുതല്‍ ഊര്‍ജ്ജിതമായ പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എരഞ്ഞോളി സംഭവം ഒറ്റപ്പെട്ടതല്ലെന്ന് അടിയന്ത്രപ്രമേയനോട്ടീസ് അവതരിപ്പിച്ച സണ്ണി ജോസഫ് പറഞ്ഞു.നിരപരാധികൾ കണ്ണൂരിൽ ബോംബ് പൊട്ടി മരിക്കുന്നത് ആവർത്തിക്കുകയാണ്.

കണ്ണൂരിൽ ബോംബ് നിർമ്മാണം നടക്കുന്നത് സിപിഎം നേതൃത്വത്തിലാണ്. പാർട്ടി ചിഹ്നം പോയാൽ ബോംബ് ചിഹ്നം ആക്കേണ്ട നിലയിലേക്ക് സിപിഎം മാറുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

പി ജയരാജന്‍റെ മകനു ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടി പരീക്കേറ്റിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പഴയ ചരിത്രം പരിശോധിച്ചാൽ എന്തൊക്കെ പറയണമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

ഡിസിസി ഓഫീസിൽ പലതരം ബോംബുകൾ പ്രദർശിപ്പിച്ച നില വരെ ഉണ്ടായില്ലേയെന്നും അദ്ദേഹം ചോദിച്ചു.സമാധാന അന്തരീക്ഷമാണ് കണ്ണൂരിലുള്ളത്.അങ്ങനെയൊരു സാഹചര്യത്തിൽ ബോംബ് നിർമ്മിക്കേണ്ട സാഹചര്യം ഇല്ല.

എരഞ്ഞോളി സ്ഫോടനത്തില്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സിപിഎം ഗ്രൂപ്പ് പോരിന് വരെ കണ്ണൂരിൽ ബോംബ് ഉപയോഗിക്കുന്നു.ക്രിമിനലുകൾ എങ്ങിനെ രക്ത സാക്ഷികൾ ആകും. ലോകത്തു എവിടെയും ഇങ്ങനെ ഉണ്ടോ. തീവ്രവാദികൾ പോലും ഇങ്ങിനെ ചെയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ആയുധം താഴെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . 

#Chief #Minister #stated #Assembly #strict #action #taken #Eranjoli #bomb #blast.

Next TV

Related Stories
#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

Jul 13, 2024 08:10 AM

#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

ജനങ്ങള്‍ക്ക് മാത്രമല്ല, സിപിഎമ്മുകാര്‍ക്ക് പോലും അറിയാം പദ്ധതി നടപ്പിലാക്കിയതില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്. പിണറായി സര്‍ക്കാര്‍ ഉമ്മന്‍...

Read More >>
#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

Jul 13, 2024 07:22 AM

#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിശദീകരണം...

Read More >>
#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

Jul 13, 2024 07:13 AM

#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോഴാണ് വഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണത് ഇഷാമരിയയുടെ ശ്രദ്ധയിൽ...

Read More >>
#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

Jul 13, 2024 07:02 AM

#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം...

Read More >>
#accident |  റോഡില്‍ തെന്നിവീണയാള്‍ക്ക് മേല്‍ വാഹനങ്ങള്‍ കയറിയിറങ്ങി; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

Jul 13, 2024 06:46 AM

#accident | റോഡില്‍ തെന്നിവീണയാള്‍ക്ക് മേല്‍ വാഹനങ്ങള്‍ കയറിയിറങ്ങി; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

ഇരുട്ടി കീഴൂര്‍ക്കുന്നിലാണ് ദാരുണമായ സംഭവം നടക്കുന്നത്. രണ്ടിലേറെ വാഹനങ്ങള്‍ വയോധികന്റെ ശരീരത്തിലൂടെ...

Read More >>
#robbery | മൂന്ന് ബൈക്കിൽ ആറംഗ സംഘം, ഒരാൾക്ക് പ്രായപൂർത്തിപോലുമായിട്ടില്ല; നഗരത്തിലെ രാത്രി കവർച്ച സംഘം പിടിയിൽ

Jul 13, 2024 06:41 AM

#robbery | മൂന്ന് ബൈക്കിൽ ആറംഗ സംഘം, ഒരാൾക്ക് പ്രായപൂർത്തിപോലുമായിട്ടില്ല; നഗരത്തിലെ രാത്രി കവർച്ച സംഘം പിടിയിൽ

പാലക്കാട് എ എസ് പി അശ്വതി ജിജിയുടെ നിർദ്ദേശ പ്രകാരം പാലക്കാട് ടൗൺ സൗത്ത് പൊലീസ് സബ് ഇൻസ്പെകടർ ഐശ്വര്യ സി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്...

Read More >>
Top Stories