#saved | പുഴയിൽ നിന്ന് കൈപിടിച്ചു കയറ്റിയത് രണ്ട് ജീവനുകളെ; മുബാറക്കിന്‍റെ ആത്മധൈര്യത്തിൽ വഴിമാറിയത് ദുരന്തം

#saved | പുഴയിൽ നിന്ന് കൈപിടിച്ചു കയറ്റിയത് രണ്ട് ജീവനുകളെ; മുബാറക്കിന്‍റെ ആത്മധൈര്യത്തിൽ വഴിമാറിയത് ദുരന്തം
Jun 18, 2024 03:10 PM | By Susmitha Surendran

ആനക്കര (പാലക്കാട്): (truevisionnews.com)  പെരുന്നാൾ ദിനത്തിന്‍റെ സന്തോഷം ദുഃഖത്തിലേക്ക് വഴുതിമാറാതെ വഴിമാറിപ്പോയതിന്‍റെ സംതൃപ്തിയിലാണ് കൂടല്ലൂർ കൂട്ടക്കടവ് സ്വദേശി പുളിക്കൽ മുബാറക്കും ആനക്കര ഗ്രാമവും.

പുഴയിൽ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട രണ്ട് ജീവനുകളെ സാഹസികമായി രക്ഷപ്പെടുത്തി നാടിന്‍റെ അഭിമാനമായിരിക്കുകയാണ് മുബാറക്.

പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച നിളയെ ആസ്വദിക്കാനെത്തിയ കൂടല്ലൂർ ജാറം പ്രദേശത്തെ ഉമ്മയും ഏഴ് വയസ്സുകാരൻ മകനുമാണ് കാൽ വഴുതി പുഴയിൽ വീണത്.

നിർമാണം പുരോഗമിക്കുന്ന കൂട്ടക്കടവ് റെഗുലേറ്ററിന്‍റെ താഴ്ഭാഗത്ത് പുഴയിലിറങ്ങി കളിക്കുന്നതിനിടെ കുട്ടി കാൽവഴുതി ഒഴുക്കിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ഉമ്മയും പുഴയിലേക്ക് ചാടിയെങ്കിലും നീന്തൽ വശമില്ലാത്ത രണ്ട് പേരും ഒഴുക്കിൽപെടുകയായിരുന്നു.

ഈ സമയത്താണ്, കുടുംബസമേതം പുഴ കാണാനെത്തിയ മുബാറക്ക് സംഭവം കണ്ടത്. കുട്ടിയെ പിടിക്കാനിറങ്ങിയ ഉമ്മക്ക് നീന്തൽ അറിയുമെന്നാണ് മുബാറക് ആദ്യം കരുതിയത്‌. എന്നാൽ നീന്തൽ അറിയാതെ രണ്ട് പേരും വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടതോടെ പുഴയിലേക്ക് എടുത്ത് ചാടി.

ആദ്യം കുട്ടിയെയും പിന്നെ മാതാവിനേയും രക്ഷപ്പെടുത്തുകയായിരുന്നു. കൂട്ടക്കടവ് തടയണക്ക് താഴെ വെള്ളം കുത്തിയൊഴുകിയതിനെ തുടർന്നുണ്ടായ ചാലിലാണ് ഇരുവരും പെട്ടത്.

പെരുന്നാൾ ദിനം ഒരു ദുരന്തദിനം ആകാതിരിക്കാൻ അവസരോചിതമായി ഇടപെട്ട മുബാറക്കിന്‍റെ ആത്മധൈര്യത്തെ ഒരു നാട് മുഴുവൻ അഭിനന്ദിക്കുകയാണ്. 

#Two #lives #taken #hand #from #river #Tragedy #gave #way #Mubarak's #courage

Next TV

Related Stories
#sexualabuse | വിവാഹ വാഗ്ദാനം നൽകി പീഡനം; ഒളിവിലായിരുന്ന മധ്യവയസ്കൻ പിടിയിൽ

Jul 23, 2024 11:33 PM

#sexualabuse | വിവാഹ വാഗ്ദാനം നൽകി പീഡനം; ഒളിവിലായിരുന്ന മധ്യവയസ്കൻ പിടിയിൽ

പേരിയ വരയാൽ മുക്കത്ത് വീട്ടിൽ ബെന്നി (45) യെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ്...

Read More >>
#Rapecase | കൊല്ലത്തെ ബലാത്സംഗക്കേസ്; നാദാപുരം പാറക്കടവ് സ്വദേശി യുവാവ് പൊലീസ് പിടിയിൽ

Jul 23, 2024 11:01 PM

#Rapecase | കൊല്ലത്തെ ബലാത്സംഗക്കേസ്; നാദാപുരം പാറക്കടവ് സ്വദേശി യുവാവ് പൊലീസ് പിടിയിൽ

കല്ലട സ്വദേശിനിയായ നാല്പതുകാരിയുടെ പരാതിയിലാണ് പാറക്കടവ് സ്വദേശിക്കെതിരെ...

Read More >>
#Lightningstorm  | കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം; 6 വയസുകാരിക്ക് പരിക്ക്, 5 വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി

Jul 23, 2024 10:46 PM

#Lightningstorm | കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം; 6 വയസുകാരിക്ക് പരിക്ക്, 5 വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി

ഒപ്പമുണ്ടായിരുന്ന ഒരു വയസ്സുള്ള കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു....

Read More >>
#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

Jul 23, 2024 10:24 PM

#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്യും. നാദാപുരത്തെ ജെസിബി ഡ്രൈവറായ സിറാജുല്‍ ഇസ്ലാമാണ് തട്ടിപ്പിന്റെ...

Read More >>
#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

Jul 23, 2024 10:04 PM

#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സലീം...

Read More >>
Top Stories