#founddead |മലയാളി വിദ്യാർഥിനിയെ ഐ.ഐ.ടി-യിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

#founddead |മലയാളി വിദ്യാർഥിനിയെ  ഐ.ഐ.ടി-യിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
Jun 18, 2024 12:43 PM | By Susmitha Surendran

കൊൽക്കത്ത: (truevisionnews.com)  മലയാളി വിദ്യാർഥിനിയെ ഖര​ഗ്പുർ ഐ.ഐ.ടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള(21)യെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ബയോസയൻസ് ആൻഡ് ബയോടെക്നോളജി മൂന്നാംവർഷ വിദ്യാർഥിയാണ്. സ്ഥാപനത്തിലെ സരോജിനി നായിഡു/ഇന്ദിരാഗാന്ധി ഹാൾ പരിസരത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു വിദ്യാർഥിനിയുടെ മൃതദേഹമെന്ന് ഐഐടി ഖര​ഗ്പുർ അറിയിച്ചു.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തോട് സ്ഥാപന അധികാരികൾ പൂർണമായും സഹകരിക്കും. 8.37 സി.ജി.പി.എയുള്ള പഠനത്തിൽ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു ദേവിക.

നിലവിൽ ബയോസയൻസ് ആൻഡ് ബയോടെക്നോളജി വിഭാ​ഗത്തിലെ പ്രൊഫസറുടെ കീഴിൽ സമ്മർ ഇന്റേൺഷിപ്പ് നടത്തുകയായിരുന്നുവെന്നും വിദ്യാഭ്യാസ സ്ഥാപനം പ്രസ്താവനയിൽ അറിയിച്ചു.

വിദ്യാർഥിനിയുടെ ബന്ധുക്കൾ ഖര​ഗ്പുരിലെ ആശുപത്രിലെത്തി മൃതദേഹം ഏറ്റുവാങ്ങി കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം സംസ്കരിക്കുമെന്നാണ് വിവരം.

അന്വേഷണം പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ജീവനൊടുക്കാൻ തക്കതായ യാതൊരു പ്രശ്നങ്ങളും ദേവികയ്ക്ക് ഇല്ലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056

#Malayali #student #found #dead #kharagpur #IIT.

Next TV

Related Stories
#arjunmission |  ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

Sep 27, 2024 07:39 PM

#arjunmission | ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക്...

Read More >>
#arjunmission | അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; അഞ്ച് ലക്ഷം ആശ്വാസധനം നൽകും

Sep 27, 2024 07:06 PM

#arjunmission | അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; അഞ്ച് ലക്ഷം ആശ്വാസധനം നൽകും

നിരവധി പ്രതിസന്ധികൾക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം...

Read More >>
#MVGovindan |  പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല; അൻവറുമായി ഇനി ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ

Sep 27, 2024 03:49 PM

#MVGovindan | പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല; അൻവറുമായി ഇനി ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ

എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയിരുന്നു. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം...

Read More >>
#arjunmission |  'അർജുൻ തന്നെ'; ഡിഎൻഎ പരിശോധനാ ഫലം വന്നു, മൃതദേഹം നാളെ രാവിലെ വീട്ടിലേക്കെത്തിക്കും

Sep 27, 2024 03:21 PM

#arjunmission | 'അർജുൻ തന്നെ'; ഡിഎൻഎ പരിശോധനാ ഫലം വന്നു, മൃതദേഹം നാളെ രാവിലെ വീട്ടിലേക്കെത്തിക്കും

ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക്...

Read More >>
Top Stories