#chickenchamanthi | ചിക്കൻ കൊണ്ടൊരു ചമ്മന്തി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

#chickenchamanthi | ചിക്കൻ കൊണ്ടൊരു ചമ്മന്തി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ
Jun 18, 2024 12:26 PM | By Sreenandana. MT

(truevisionnews.com)അപ്പം,ദോശ,ചോറ്,എന്നിവയൊടൊപ്പം കഴിക്കാന്‍ പറ്റിയ നല്ല കലക്കന്‍ ചിക്കൻ ചമ്മന്തി തയ്യാറാക്കിയാലോ...ചമ്മന്തി കഴിക്കാന്‍ ഇഷ്ടമല്ലാത്ത മലയാളികൾ വളരെ കുറവായിരിക്കും.

എന്നാലിതാ പരീക്ഷിച്ചു നോക്കാം ഒരു വെറൈറ്റി ചമ്മന്തി.

ചിക്കൻ കൊണ്ടാണ് ഇവിടെ ഈ വേറിട്ട ചമ്മന്തി തയ്യാറാക്കുന്നത്.

വേണ്ട ചേരുവകൾ

ചിക്കൻ എല്ലില്ലാത്തത് -250ഗ്രാം

കൊച്ചുള്ളി - 4,5 എണ്ണം

വറ്റൽ മുളക് - 6 എണ്ണം

മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ

മുളക് പൊടി - 1 ടീസ്പൂൺ

കറിവേപ്പില - ആവശ്യത്തിന്

പുളി - ചെറിയൊരു കഷ്ണം

തേങ്ങ ചിരകിയത്- 4 ടേബിൾ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, വറ്റൽ മുളക്, കരിവേപ്പില എന്നിവയിട്ട് ഒന്നു വഴറ്റി മാറ്റി വെക്കുക.

ഇനി ചെറിയ കഷണങ്ങൾ ആക്കിയ ചിക്കനിലേയ്ക്ക്‌ മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മസാല തേച്ചു പിടിപ്പിക്കുക.ശേഷം വറുത്തു കോരുക.

അതും തേങ്ങ ചിരകിയതും വറുത്ത വറ്റൽ മുളകും ഉള്ളിയും കറിവേപ്പിലയും ഉപ്പും പുളിയും വെള്ളവും ഒഴിച്ച് ഒന്ന് ക്രഷ്‌ ചെയ്തെടുത്താൽ ചിക്കൻ ചമ്മന്തി റെഡി.

#Try #preparing #chamanthi #with #chicken#way

Next TV

Related Stories
#cookery | ചക്കയുണ്ടോ വീട്ടിൽ? കിടിലന്‍ പുട്ട് തയ്യാറാക്കി നോക്കൂ....

Jul 22, 2024 04:08 PM

#cookery | ചക്കയുണ്ടോ വീട്ടിൽ? കിടിലന്‍ പുട്ട് തയ്യാറാക്കി നോക്കൂ....

മലയാളികള്‍ക്ക് ഇഷ്ടമുള്ള ഒരു വിഭവമാണ് പുട്ട്....

Read More >>
#cookery | ബീറ്റ്റൂട്ട് പുട്ട് ഈസിയായി തയ്യാറാക്കാം

Jul 20, 2024 02:03 PM

#cookery | ബീറ്റ്റൂട്ട് പുട്ട് ഈസിയായി തയ്യാറാക്കാം

ഹെൽത്തിയും രുചികരവുമായ സ്പെഷ്യൽ ബീറ്റ്റൂട്ട് പുട്ട്...

Read More >>
#cookery | വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

Jul 16, 2024 10:58 AM

#cookery | വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളർച്ച മാറാനും ദഹനം എളുപ്പമാകാനും ഈന്തപ്പഴം...

Read More >>
#mayonnaise | രണ്ട് മിനിറ്റ് കൊണ്ട് എളുപ്പത്തിൽ വീട്ടിൽ മയൊണൈസ് തയ്യാറാക്കാം

Jul 14, 2024 11:55 AM

#mayonnaise | രണ്ട് മിനിറ്റ് കൊണ്ട് എളുപ്പത്തിൽ വീട്ടിൽ മയൊണൈസ് തയ്യാറാക്കാം

വളരെ എളുപ്പത്തിൽ കടയിൽ നിന്നൊന്നും മേടിക്കാതെ വീട്ടിൽ തന്നെ നല്ല അടിപൊളി...

Read More >>
#cookery | ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

Jul 14, 2024 10:17 AM

#cookery | ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

ഈ ഓണസദ്യയ്ക്കൊരുക്കാൻ ഒരു സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി...

Read More >>
Top Stories