#RahulGandhi |പ്രിയങ്കയും രാഹുലും വയനാട്ടിലേക്ക്; പ്രചാരണത്തിന് മുമ്പ് സൗഹൃദ സന്ദര്‍ശനം, വിമര്‍ശനവുമായി ബിജെപി

#RahulGandhi  |പ്രിയങ്കയും രാഹുലും വയനാട്ടിലേക്ക്; പ്രചാരണത്തിന് മുമ്പ് സൗഹൃദ സന്ദര്‍ശനം, വിമര്‍ശനവുമായി ബിജെപി
Jun 18, 2024 11:26 AM | By Susmitha Surendran

ദില്ലി:  (truevisionnews.com)   രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ച് വയനാട്ടിലേക്ക് എത്തുന്നു. ജൂലൈ രണ്ടാം വാരം ഇരുവരും വയനാട് സന്ദര്‍ശിക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.

രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചശേഷമുള്ള ഇരുവരുടെയും ആദ്യ സന്ദര്‍ശനമായിരിക്കുമിത്.

പ്രചാരണത്തിന് മുമ്പ് സൗഹൃദ സന്ദര്‍ശനമായാണ് വയനാട്ടിലെത്തുക.അതേസമയം, വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നല്‍കി.

ഇതിനിടെ, പ്രിയങ്കയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപി രംഗത്തെത്തി. ധൈര്യമുണ്ടെങ്കില്‍ റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കണമായിരുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

ഭീരുവിനെ പോലെ വയനാട്ടിലേക്ക് ഓടിപ്പോയെന്നും അമിത് മാളവ്യ ആരോപിച്ചു. യുപിയില്‍ ബിജെപി നേരിടുകയായിരുന്നു പ്രിയങ്ക ചെയ്യേണ്ടിയിരുന്നതെന്നും അമിത് മാളവ്യ വിമര്‍ശിച്ചു.

അതേസമയം, കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്കയെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് വിവരം.

കേരളത്തില്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി സഹായിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. ബിജെപിക്ക് സ്ത്രീകളുടെ ഇടയില്‍ പിന്തുണ കൂടുന്നതും കോണ്‍ഗ്രസ് വിലയിരുത്തി.

പ്രിയങ്കയ്ക്ക് ഹിന്ദു വോട്ടുകളും സ്വാധീനിക്കാനാകുമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു. ഇതിനിടെ, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഓം ബിര്‍ളയുടെ വീട്ടില്‍ ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി.

അമിത് ഷാ, ജെപി നദ്ദ, കിരൺ റിജുജു, പ്രള്‍ഹാദ് ജോഷി എന്നിവർ ഇന്നലെ രാത്രി നടന്ന യോഗത്തിൽ പങ്കെടുത്തു. അർദ്ധരാത്രി വരെ യോഗം നീണ്ടു. ഓം ബിർള സ്പീക്കർ സ്ഥാനത്ത് തുടരും എന്ന അഭ്യൂഹങ്ങൾക്കിടെ ആണ് യോഗം ചേർന്നത് . 

#RahulGandhi #PriyankaGandhi #reach #Wayanad #together.

Next TV

Related Stories
#arjunmission |  ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

Sep 27, 2024 07:39 PM

#arjunmission | ഒടുവിൽ അർജുൻ മടങ്ങി, കണ്ണീർവറ്റിയ പ്രിയപ്പെട്ടവർക്കരികിലേക്ക്; നാളെ കണ്ണാടിക്കൽ ബസാറിൽ വിലാപയാത്ര

മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും കാർവാർ എംഎൽഎ സതീഷ് സെയ്‌ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക്...

Read More >>
#arjunmission | അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; അഞ്ച് ലക്ഷം ആശ്വാസധനം നൽകും

Sep 27, 2024 07:06 PM

#arjunmission | അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; അഞ്ച് ലക്ഷം ആശ്വാസധനം നൽകും

നിരവധി പ്രതിസന്ധികൾക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം...

Read More >>
#MVGovindan |  പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല; അൻവറുമായി ഇനി ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ

Sep 27, 2024 03:49 PM

#MVGovindan | പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല; അൻവറുമായി ഇനി ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ

എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയിരുന്നു. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം...

Read More >>
#arjunmission |  'അർജുൻ തന്നെ'; ഡിഎൻഎ പരിശോധനാ ഫലം വന്നു, മൃതദേഹം നാളെ രാവിലെ വീട്ടിലേക്കെത്തിക്കും

Sep 27, 2024 03:21 PM

#arjunmission | 'അർജുൻ തന്നെ'; ഡിഎൻഎ പരിശോധനാ ഫലം വന്നു, മൃതദേഹം നാളെ രാവിലെ വീട്ടിലേക്കെത്തിക്കും

ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക്...

Read More >>
Top Stories