മൂവാറ്റുപുഴ: ( www.truevisionnews.com ) തേനി റോഡിൽ തടിലോറി മറിഞ്ഞ് ലോറിയുടെ അടിയിൽ അകപ്പെട്ട ലോറി ജീവനക്കാരിൽ ഒരാൾ മരിച്ചു. ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ തേനി റോഡിൽ ടാങ്ക് കവലയിലാണ് അപകടം.
കല്ലൂർക്കാട് ഭാഗത്തുനിന്ന് എത്തിയ റബർ തടി കയറ്റിയ ലോറി ടാങ്ക് കവലയിൽ വളവോടു കൂടിയ ഇറക്കം ഇറങ്ങുമ്പോൾ ഇടത് ഭാഗത്തേക്ക് മറിയുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയെങ്കിലും വണ്ടിക്കിടയിൽ അകപ്പെട്ടവരെ പുറത്തെടുക്കാനായില്ല.
പിന്നീട് ക്രെയിൻ ഉപയോഗിച്ചും ലോറി വെട്ടിപ്പൊളിച്ചുമാണ് ഇവരെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ അപ്പോഴേക്കും മരിച്ചു.
#tragic #timber #lorry #overturns #muvatupuzha #theni #road #one #dead