#KafirCase | കാഫിർ പോസ്റ്റ് വ്യാജം; നിർമിച്ചത് ലീഗ് പ്രവർത്തകനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

#KafirCase | കാഫിർ പോസ്റ്റ് വ്യാജം; നിർമിച്ചത് ലീഗ് പ്രവർത്തകനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Jun 14, 2024 05:25 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) വടകര ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രചരിച്ച കാഫിർ പോസ്റ്റർ വ്യാജമെന്ന് കണ്ടെത്തൽ.

മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ മുഹമ്മദ് കാസിമല്ല പോസ്റ്റ് നിർമിച്ചത് എന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാസിമിന്റെ പേരിലാണ് സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് ലീഗ് പോസ്റ്റർ ഇറക്കിയെന്നായിരുന്നു പരാതി. 'പ്രഥമദൃഷ്ട്യാ നടത്തിയ അന്വേഷണത്തിൽ കാസിം കുറ്റം ചെയ്തതായി കരുതുന്നില്ല' എന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

കേസിൽ 12 പേരുടെ മൊഴി രേഖപ്പെടുത്തി. മുഹമ്മദ് കാസിമിന്റെയും സിപിഎം നേതാവ് കെ.കെ ലതികയുടെയും ഫോൺ പരിശോധിച്ചിട്ടുണ്ട്.

കാഫിർ പരാമർശം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാത്തതിന് ഫെയ്‌സ്ബുക്കിന്റെ നോഡർ ഓഫീസറെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്- സർക്കാർ വ്യക്തമാക്കി.

കേസിൽ ഹരജിക്കാരനോട് മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശം നൽകി. ഹരജി ജൂൺ 28ന് വീണ്ടും പരിഗണിക്കും.

അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ എന്ന സിപിഎം അനുഭാവമുള്ള ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വ്യാജ സ്‌ക്രീൻ ഷോട്ട് പുറത്തുവന്നിരുന്നത്. അപ്ലോഡ് ചെയ്ത് കാൽമണിക്കൂറിനുള്ളിൽ പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും അപ്പോഴേക്കും ഇതിന്റെ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു.

'ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ കാഫിറായ സ്ത്രീ... ഈ ആധുനിക ലോകത്തിലും ഇങ്ങനെ പച്ച വർഗീയത പറഞ്ഞു വോട്ടുപിടിക്കാൻ നാണമില്ലേ മുസ്‌ലിംലീഗുകാരാ. കോൺഗ്രസുകാരാ... ഈ തെമ്മാടിക്കൂട്ടം നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്?' എന്നായിരുന്നു പോസ്റ്റ്.

സ്‌ക്രീൻ ഷോട്ട് വിവാദമായതിന് പിന്നാലെ മുഹമ്മദ് കാസിം അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി ഫോൺ പൊലീസിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.

#Kafirpostfake #government #said #highcourt #made #leagueworker

Next TV

Related Stories
പാർവതീപുത്തനാറിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം, മരിച്ച വയോധികയെ തിരിച്ചറിഞ്ഞു

Feb 14, 2025 07:09 PM

പാർവതീപുത്തനാറിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം, കാൽ തെറ്റി വീണതെന്ന് സംശയം, മരിച്ച വയോധികയെ തിരിച്ചറിഞ്ഞു

പുലർച്ചെ അഞ്ച് മണിയോടെ ഇരുവരും ചായകുടിക്കാൻ പോയിരുന്നു. ഭർത്താവ് തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല. ഒറ്റയ്ക്കാണ് ലളിത വീട്ടിലേക്ക്...

Read More >>
ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

Feb 14, 2025 07:05 PM

ചാലക്കുടി ബാങ്ക് കൊള്ള: കവർച്ച നടത്തിയത് രണ്ടര മിനിറ്റ് കൊണ്ട്, ആസൂത്രിതമെന്ന് പൊലീസ്, ദൃശ്യങ്ങൾ പുറത്ത്

ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കിൽ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ്...

Read More >>
ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

Feb 14, 2025 06:01 PM

ജോലിക്കിടെ ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതിവീണ് യുവാവ് മരിച്ചു

കമ്പളക്കാട് പറളിക്കുന്ന് വീട് നിർമാണ ജോലിക്കാരുടെ സഹായി ആയി എത്തിയതായിരുന്നു...

Read More >>
70 ലക്ഷം ആര് നേടി? നിർമൽ NR 419 ലോട്ടറി ഫലം പുറത്ത്

Feb 14, 2025 05:19 PM

70 ലക്ഷം ആര് നേടി? നിർമൽ NR 419 ലോട്ടറി ഫലം പുറത്ത്

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമ്മാനർഹമായ മറ്റ് ടിക്കറ്റുകൾ...

Read More >>
പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി, ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം

Feb 14, 2025 05:07 PM

പുരയിടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി, ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കം

കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയെ ചത്ത നിലയിൽ...

Read More >>
ഹെൽമറ്റ് ധരിച്ചെത്തി, ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; കാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് കവർച്ച; തൃശൂരിലെ ബാങ്ക് കവർച്ചക്കെത്തിയത് ഒരു മോഷ്ടാവ്

Feb 14, 2025 04:35 PM

ഹെൽമറ്റ് ധരിച്ചെത്തി, ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; കാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് കവർച്ച; തൃശൂരിലെ ബാങ്ക് കവർച്ചക്കെത്തിയത് ഒരു മോഷ്ടാവ്

മോഷ്ടാവ് എത്തുമ്പോൾ ബാങ്കിൽ‌ രണ്ട് ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാങ്കിലെ സിസിടിവി ഉൾപ്പെടെ പൊലീസ്...

Read More >>
Top Stories