#KuwaitBuildingFire | രണ്ടാം നിലയില്‍ നിന്ന് ചാടിയത് ജീവിതത്തിലേക്ക്, ഒപ്പം കൂട്ടിയത് നാലുപേരെ; ആശ്വാസമായി അനിൽകുമാറിന്‍റെ അതിജീവനം

#KuwaitBuildingFire | രണ്ടാം നിലയില്‍ നിന്ന് ചാടിയത് ജീവിതത്തിലേക്ക്, ഒപ്പം കൂട്ടിയത് നാലുപേരെ; ആശ്വാസമായി അനിൽകുമാറിന്‍റെ അതിജീവനം
Jun 14, 2024 03:10 PM | By VIPIN P V

(truevisionnews.com) തീയിൽ വെന്തു മരിക്കാതിരിക്കാൻ കെട്ടിടത്തിൽ നിന്ന് എടുത്തു ചാടുന്നതിനൊപ്പം നാല് പേരെ കൂടി രക്ഷിച്ചാണ് തിരുവല്ല സ്വദേശി അനിൽ കുമാർ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.

രണ്ടാം നിലയിൽ നിന്നുള്ള ചാട്ടത്തിൽ കാലിനു പരിക്ക് പറ്റി ചികിത്സയിലാണ് അനിൽകുമാർ. ജോലിക്ക് പോകാന്‍ വേണ്ടി പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നതാണ് അനില്‍ കുമാറിന്‍റെ ശീലം.

പതിവ് പോലെ പുലര്‍ച്ചെ എഴുന്നേറ്റപ്പോഴാണ് കനത്ത ചൂടും പുകയും അനുഭവപ്പെട്ടത്. മുറിയിലേക്ക് കനത്ത പുക അടിച്ചുകയറി. ആദ്യം ശ്വസിച്ചപ്പോള്‍ തന്നെ ശ്വാസംമുട്ടലുണ്ടായി.

ഉടന്‍ തന്നെ റൂമിലുള്ള പരമാവധി ആളുകളെ വിളിച്ചുണര്‍ത്തി. എല്ലാവരും ഉറങ്ങുകയായിരുന്നു. ആളുകളെ വിളിച്ച് ഉണര്‍ത്തി രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നോക്കി.

കോണിപ്പടി വഴി രക്ഷപ്പെടാന്‍ സാധ്യമല്ലെന്ന് മനസ്സിലായതോടെ രണ്ടാം നിലയില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാം നിലയില്‍ നിന്ന് ചാടിയ അദ്ദേഹത്തിന്‍റെ കാലിന് പരിക്കേറ്റു.

അവിടെ നിന്ന് പിന്നീട് ആരോ കോണി വെച്ച് കൊടുത്ത ശേഷം ഇറങ്ങിയെന്നാണ് അനില്‍ കുമാര്‍ പറയുന്നത്. കൂടെയുള്ള നാലുപേര്‍ കൂടി രക്ഷപ്പെട്ടു.

പക്ഷേ അപ്പോഴും കൂടെയുള്ള കൂടുതല്‍ ആളുകളെ വിളിക്കാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം അനില്‍ കുമാര്‍ പങ്കുവെച്ചു. അനില്‍ കുമാര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

17 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന ആളാണ് അനില്‍ കുമാര്‍. ഗാര്‍മെന്‍റ് സെയില്‍സ് മേഖലയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.

#jumped #secondfloor #life, #four #people #Anilkumar #survival #relief

Next TV

Related Stories
#sexualabuse | വിവാഹ വാഗ്ദാനം നൽകി പീഡനം; ഒളിവിലായിരുന്ന മധ്യവയസ്കൻ പിടിയിൽ

Jul 23, 2024 11:33 PM

#sexualabuse | വിവാഹ വാഗ്ദാനം നൽകി പീഡനം; ഒളിവിലായിരുന്ന മധ്യവയസ്കൻ പിടിയിൽ

പേരിയ വരയാൽ മുക്കത്ത് വീട്ടിൽ ബെന്നി (45) യെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ്...

Read More >>
#Rapecase | കൊല്ലത്തെ ബലാത്സംഗക്കേസ്; നാദാപുരം പാറക്കടവ് സ്വദേശി യുവാവ് പൊലീസ് പിടിയിൽ

Jul 23, 2024 11:01 PM

#Rapecase | കൊല്ലത്തെ ബലാത്സംഗക്കേസ്; നാദാപുരം പാറക്കടവ് സ്വദേശി യുവാവ് പൊലീസ് പിടിയിൽ

കല്ലട സ്വദേശിനിയായ നാല്പതുകാരിയുടെ പരാതിയിലാണ് പാറക്കടവ് സ്വദേശിക്കെതിരെ...

Read More >>
#Lightningstorm  | കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം; 6 വയസുകാരിക്ക് പരിക്ക്, 5 വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി

Jul 23, 2024 10:46 PM

#Lightningstorm | കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം; 6 വയസുകാരിക്ക് പരിക്ക്, 5 വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി

ഒപ്പമുണ്ടായിരുന്ന ഒരു വയസ്സുള്ള കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു....

Read More >>
#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

Jul 23, 2024 10:24 PM

#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്യും. നാദാപുരത്തെ ജെസിബി ഡ്രൈവറായ സിറാജുല്‍ ഇസ്ലാമാണ് തട്ടിപ്പിന്റെ...

Read More >>
#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

Jul 23, 2024 10:04 PM

#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സലീം...

Read More >>
Top Stories