നാദാപുരം ( കോഴിക്കോട് ) : ( www.truevisionnews.com ) പേരോട് തട്ടാറത്ത് പള്ളിക്ക് സമീപം രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് ജുമുഅ നിസ്കാരം കഴിഞ്ഞ് ഇറങ്ങിയശേഷം രണ്ട് യുവാക്കൾ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടർന്ന് സംഘർഷവും കത്തിക്കുത്തും നടന്നു.
.gif)

നീർ കരിമ്പിൽ മൂസ, വരപ്രത്ത് അങ്കു എന്ന അബ്‌ദുല്ല, റിഷാൽ, വരയിൽ ഉവൈസ് എന്നിവർക്കാണ് പരിക്ക്. സംഘർഷം തടയാൻ ശ്രമിക്കുമ്പോഴാണ് ഉവൈസിന് പരിക്കേറ്റത്.
കൈക്ക് കത്തികൊണ്ട് മുറിവേറ്റ ഉവൈസിനെ വടകര ആശുപത്രിയിലും മറ്റുള്ളവരെ നാദാപുരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
#Conflict #will #also #ignite #Four #people #injured #clash
