#fire | ബിൻസാർ വന്യജീവി സങ്കേതത്തിലെ കാട്ടുതീ; നാല് വനംവകുപ്പ് ഉദ്യോഗസ്ഥർ മരിച്ചു, തീ നിയന്ത്രണ വിധേയമാക്കാൻ തീവ്രശ്രമം

#fire | ബിൻസാർ വന്യജീവി സങ്കേതത്തിലെ കാട്ടുതീ; നാല് വനംവകുപ്പ് ഉദ്യോഗസ്ഥർ മരിച്ചു, തീ നിയന്ത്രണ വിധേയമാക്കാൻ തീവ്രശ്രമം
Jun 14, 2024 02:29 PM | By Athira V

ദില്ലി: ( www.truevisionnews.com ) ഉത്തരാഖണ്ഡിലെ ബിൻസാർ വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയിൽ 4 വനം വകുപ്പ് ഉദ്യോഗസ്ഥർ മരിച്ചു. കാട്ടു തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥര്‍ മരിച്ചത്. നാല് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീ അണയ്ക്കുന്നതിനായി വനത്തിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ജീപ്പിനും തീപിടിക്കുകയായിരുന്നു.

ജീപ്പില്‍ നിന്ന് ചാടാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ തീ ആളിപടരുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന മറ്റു നാലുപേര്‍ക്കാണ് പരിക്കേറ്റത്. മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപയുടെ സഹായധനം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഇതിനിടെ, ജമ്മു കശ്മീരിൽ രജൗരി പൂഞ്ച് ജില്ലകളിലും കഴിഞ്ഞ ദിവസം കാട്ടുതീ പടർന്നു പിടിച്ചു. രജൗരിയിലെ കല്ലാർ വനമേഖലയിൽ ഏക്കർ കണക്കിന് വനഭൂമിയിലേക്കാണ് തീ പടർന്നു കയറിയത്.

കൊട്രങ്ക സബ് ഡിവിഷനിലെ ധാറിലും മറ്റ് വനമേഖലകളിലും ഇന്നലെ വൈകിട്ട് തീ പിടുത്തമുണ്ടായി .

തീ നിയന്ത്രണവിധേയമാക്കാൻ ഫയർ ആൻഡ് എമർജൻസി സർവീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഫയർ ടെൻഡറുകൾ സാധ്യമായ എല്ലാ വിധത്തിലും അധികാരികളെ സഹായിക്കുന്നുണ്ടെന്ന് രജൗരി ഫയർ സ്റ്റേഷൻ ഓഫീസർ മഖ്ബൂൽ ഹുസൈൻ പറഞ്ഞു. ഇതൊടൊപ്പം കാൽസി , ചമ്പാവത്ത് , ലാൻസ്ഡൗൺ, കോർബറ്റ് ടൈഗർ റിസർവ് ഫോറസ്റ്റ് എന്നിവിടങ്ങളിലും തീ പിടിത്തം റിപ്പോർട്ട് ചെയ്തു.

#four #forest #department #staff #die #while #dousing #fire #uttarakhand

Next TV

Related Stories
#murdercase | പതിനാറുകാരൻ വെടിയേറ്റ് മരിച്ച സംഭവം, കേസെടുത്ത് പൊലീസ്

Jul 12, 2024 10:26 PM

#murdercase | പതിനാറുകാരൻ വെടിയേറ്റ് മരിച്ച സംഭവം, കേസെടുത്ത് പൊലീസ്

ആക്രമിക്കപ്പെട്ടവർക്കും പ്രതികൾക്കും പരസ്പരം ബന്ധമുണ്ടെന്നും അവർ ഒരേ പ്രദേശത്ത് താമസിക്കുന്നവരാണെന്നും പൊലീസ്...

Read More >>
#ConstitutionHatyaDay | ജൂൺ 25 ഇനി മുതൽ ഭരണഘടനാ ഹത്യാദിനം; ഉത്തരവിറക്കി കേന്ദ്രസർക്കാർ, പ്രതിഷേധിച്ച് കോൺഗ്രസ്

Jul 12, 2024 07:38 PM

#ConstitutionHatyaDay | ജൂൺ 25 ഇനി മുതൽ ഭരണഘടനാ ഹത്യാദിനം; ഉത്തരവിറക്കി കേന്ദ്രസർക്കാർ, പ്രതിഷേധിച്ച് കോൺഗ്രസ്

ഭരണഘടനയ്‌ക്കെതിരായ നേരിട്ടുള്ള ആക്രമണമാണ് 1975 ജൂൺ 25ന് സംഭവിച്ചതെന്നും ദ്രൗപതി മുർമു തന്റെ പ്രസംഗത്തിനിടെ...

Read More >>
#snakebites | 40 ദിവസത്തിനിടെ ഏഴാം തവണയും പാമ്പുകടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ; ഒമ്പതാം തവണ കടിയേറ്റാൽ മരണമെന്ന് സ്വപ്നം

Jul 12, 2024 07:35 PM

#snakebites | 40 ദിവസത്തിനിടെ ഏഴാം തവണയും പാമ്പുകടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ; ഒമ്പതാം തവണ കടിയേറ്റാൽ മരണമെന്ന് സ്വപ്നം

ഒമ്പതാമത്തെ തവണ പാമ്പുകടിക്കുന്നത് മരണകാരണമാകുമെന്നും പറഞ്ഞുവെന്ന് കുടുംബം...

Read More >>
#treebranchfell | തിരുപ്പതിയിൽ ദർശനത്തിയ സ്ത്രീയുടെ തലയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്

Jul 12, 2024 07:07 PM

#treebranchfell | തിരുപ്പതിയിൽ ദർശനത്തിയ സ്ത്രീയുടെ തലയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്

ജപാലി തീർത്ഥത്തിന് സമീപം ക്ഷേത്രത്തിലേക്ക് കയറാൻ ഒരുങ്ങുമ്പോൾ മരക്കൊമ്പ് ഒടിഞ്ഞു തലയിൽ...

Read More >>
#lightning | ബിഹാറിൽ കനത്ത മഴ; 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

Jul 12, 2024 05:19 PM

#lightning | ബിഹാറിൽ കനത്ത മഴ; 24 മണിക്കൂറിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

ബിഹാർ ദുരന്ത നിവാരണ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം ഈ മാസം മാത്രം ഇടിമിന്നലേറ്റ് 50 പേർക്ക് ജീവൻ...

Read More >>
#covid  | കോവിഡ് കാരണം ആഴ്ചയിൽ 1700 പേർ മരിക്കുന്നു: ലോകാരോഗ്യ സംഘടന

Jul 12, 2024 04:33 PM

#covid | കോവിഡ് കാരണം ആഴ്ചയിൽ 1700 പേർ മരിക്കുന്നു: ലോകാരോഗ്യ സംഘടന

ലോകത്തെ സമ്പദ്‌വ്യവസ്ഥയെയും ആരോഗ്യ സംവിധാനങ്ങളെയും തളർത്തിയ മഹാമാരിയായിരുന്നു കോവിഡ് -19. വൈറസ് നിരീക്ഷണം നിലനിർത്താൻ ലോകാരോഗ്യ സംഘടന...

Read More >>
Top Stories