#KuwaitBuildingFire | കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകും - എംകെ സ്റ്റാലിൻ

 #KuwaitBuildingFire | കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകും - എംകെ സ്റ്റാലിൻ
Jun 14, 2024 12:16 PM | By VIPIN P V

(truevisionnews.com) കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സർക്കാർ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

കുവൈറ്റിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് സ്വദേശികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ പ്രവാസി തമിഴരുടെ ക്ഷേമ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ഏഴുപേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

തൂത്തുക്കുടി ജില്ലയിൽ നിന്നുള്ള വീരച്ചാമി മാരിയപ്പൻ, കടലൂർ ജില്ലയിൽ നിന്നുള്ള കൃഷ്ണമൂർത്തി ചിന്നദുരൈ, ചെന്നൈ സ്വദേശി ഗോവിന്ദൻ ശിവശങ്കർ, ട്രിച്ചി ജില്ലയിൽ നിന്നുള്ള രാജു എബമേശൻ, തഞ്ചാവൂർ ജില്ലയിൽ നിന്നുള്ള ഭുനാഫ് റിച്ചാർഡ്, രാമനാഥപുരം ജില്ലയിൽ നിന്നുള്ള കറുപ്പണ്ണൻ രാമു, വില്ലുപുരം ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഷെരീഫ് എന്നിവരാണ് തീപിടിത്തത്തിൽ മരിച്ചത്.

കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 31 പേരുടെ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിച്ചു.

23 മലയാളികള്‍, 7 തമിഴ്‌നാട്, ഒരു കര്‍ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിലെത്തിച്ചത്.

ഒരു ആംബുലസിന് ഒരു പൊലീസ് വാഹനം വീട് വരെ അകമ്പടി നല്‍കും തമിഴ് നാട്ടിലേക്കുള്ള വാഹനങ്ങളും എത്തിച്ചിട്ടുണ്ടെന്ന് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കി.

#rupees #families #who #died #Kuwait #disaster - #MKStalin

Next TV

Related Stories
#ArjunMissing | ഷിരൂരിലെ മണ്ണിടിച്ചിൽ: നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വാഹനങ്ങള്‍ പുഴയില്‍ പതിച്ചെന്ന് നാട്ടുകാര്‍ പറയുന്നത് ദൃശ്യങ്ങളിൽ

Jul 23, 2024 11:35 PM

#ArjunMissing | ഷിരൂരിലെ മണ്ണിടിച്ചിൽ: നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വാഹനങ്ങള്‍ പുഴയില്‍ പതിച്ചെന്ന് നാട്ടുകാര്‍ പറയുന്നത് ദൃശ്യങ്ങളിൽ

അര്‍ജുനെ കണ്ടെത്താന്‍ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം നാളെ ഉപയോഗിക്കാനാണ്...

Read More >>
#soldier | കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

Jul 23, 2024 10:00 PM

#soldier | കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

പരുക്കേറ്റ സുഭാഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#ArjunMissing | ഷിരൂരിൽ റഡാർ സി​ഗ്നൽ കിട്ടിയ അതേ ഇടത്ത് സോണാർ സി​ഗ്നൽ; നിർണായക സൂചനയെന്ന് സൈന്യം

Jul 23, 2024 08:46 PM

#ArjunMissing | ഷിരൂരിൽ റഡാർ സി​ഗ്നൽ കിട്ടിയ അതേ ഇടത്ത് സോണാർ സി​ഗ്നൽ; നിർണായക സൂചനയെന്ന് സൈന്യം

നാവികസേന നടത്തിയ തെരച്ചിലിൽ ആണ് ഈ സോണാർ സിഗ്നൽ കിട്ടിയത്....

Read More >>
#artificialteeth | പിറന്നാൾ ദിനത്തിൽ ലഭിച്ച ചോക്ലേറ്റിൽ നാല്  കൃത്രിമ പല്ലുകൾ; പരാതിയുമായി അധ്യാപിക

Jul 23, 2024 07:44 PM

#artificialteeth | പിറന്നാൾ ദിനത്തിൽ ലഭിച്ച ചോക്ലേറ്റിൽ നാല് കൃത്രിമ പല്ലുകൾ; പരാതിയുമായി അധ്യാപിക

കാപ്പി ഫ്ലേവറിലുളള ചോക്ലേറ്റ് ആസ്വദിച്ച് കഴിക്കുന്നതിനിടെ എന്തോ വായിൽ തടയുകയും കടിച്ചമർത്താൻ സാധിച്ചപ്പോൾ കട്ടിയുള്ള വസ്തുവാണെന്ന്...

Read More >>
#ArjunMissing | അർജുൻ ദൗത്യം; നിരാശ തന്നെ, ഇന്നത്തെ തെരച്ചിലും അവസാനിപ്പിച്ചു, നാളെ ഐബോഡ് കൊണ്ടുവരുമെന്ന് റിട്ട. മേജർ ജനറൽ

Jul 23, 2024 07:05 PM

#ArjunMissing | അർജുൻ ദൗത്യം; നിരാശ തന്നെ, ഇന്നത്തെ തെരച്ചിലും അവസാനിപ്പിച്ചു, നാളെ ഐബോഡ് കൊണ്ടുവരുമെന്ന് റിട്ട. മേജർ ജനറൽ

അതേസമയം, അർജുനായുള്ള ഇന്നത്തെ തെരച്ചിൽ നിർത്തിയതായി അധികൃതർ അറിയിച്ചു. നദിയിലെ തെരച്ചിലിൽ ഇന്നും ഒന്നും...

Read More >>
#raincoat | യുവതിക്ക് മഴക്കോട്ട് എറിഞ്ഞുകൊടുത്ത് യുവാവ്, മുംബൈയിൽ ട്രെയിൻ ഗതാഗതം താറുമാറായി; സംഭവം ഇങ്ങനെ

Jul 23, 2024 05:29 PM

#raincoat | യുവതിക്ക് മഴക്കോട്ട് എറിഞ്ഞുകൊടുത്ത് യുവാവ്, മുംബൈയിൽ ട്രെയിൻ ഗതാഗതം താറുമാറായി; സംഭവം ഇങ്ങനെ

മുംബൈയിൽ കനത്ത മഴ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഇതിനിടെ മഴക്കോട്ടും ഒപ്പിച്ചു നല്ല ഒന്നാന്തരം...

Read More >>
Top Stories