തിരുവനന്തപുരം: ( www.truevisionnews.com ) കുവൈത്തിലുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ 7പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് നോർക്ക സിഇഒ. മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള അടുത്ത ഘട്ടം ഡിഎൻഎ ടെസ്റ്റ് ആണെന്നും തുടർ ചികിത്സയ്ക്ക് നോർക്ക ആവശ്യമായ സഹായങ്ങൾ നൽകുമെന്നും സിഇഒ അറിയിച്ചു.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
കുവൈത്ത് സർക്കാരിന്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടായിരുന്നതിനാൽ നടപടികൾ വേഗത്തിലാക്കാൻ സാധിച്ചു. പരിക്കേറ്റവർക്ക് സഹായങ്ങൾ നൽകും.
മരണപ്പട്ടവരുടെ ബൗദ്ധിക ശരീരം അവരവരുടെ സ്വദേശത്തേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. 23 ആംബുലൻസുകൾ അതിനായി വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്നും നോർക്ക സിഇഒ കൂട്ടിച്ചേർത്തു.
57 പേരാണ് ആശുപത്രികളിൽ തുടരുന്നത്. ഇതിൽ 12 പേർ ഡിസ്ചാർജായി. ഇതിൽ 5 പേർ മലയാളികളാണ്. ഏകദേശം 25 ലധികം മലയാളികൾ ആശുപത്രിയിലാണ്. ഇതിൽ മലയാളികൾ അടക്കമുള്ള 7 പേരുടെ നില ഗുരുതരമാണ്. ഇവർക്കായുള്ള അടിയന്തര സഹായങ്ങൾ നോർക്ക ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
#kuwait #tragedy #2 #dead #people #are #not #identified #more #than #25 #malayalis #hospital #7 #people #serious #condition
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)