കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന് പൊലീസ്

 കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന് പൊലീസ്
Advertisement
Jan 17, 2022 10:59 AM | By Vyshnavy Rajan

കോട്ടയം : കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല. യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തിൽ ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന് പൊലീസ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോമോൻ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വിമലഗിരി സ്വദേശിയായ ഷാൻബാബുവിന്റെ മൃതദേഹവുമായി ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്.

പോലീസുകാരെ ബഹളംവെച്ച് വിളിച്ചുവരുത്തിയ ശേഷം ഷാനിനെ താൻ കൊലപ്പെടുത്തിയതായി ഇയാൾ വിളിച്ചുപറയുകയായിരുന്നു. ഉടൻതന്നെ പോലീസ് സംഘം ഷാനിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പിന്നാലെ ജോമോനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോൻ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. ഓട്ടോയിലെത്തിയ ജോമോൻ കീഴുംകുന്നിൽവെച്ച് ഷാനിനെ ഓട്ടോയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

തുടർന്ന് പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതിനിടെ ക്രൂരമായി മർദിക്കുകയും ഷാൻ കൊല്ലപ്പെടുകയുമായിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് ഷാനിന്റെ മൃതദേഹം തോളിലേറ്റി ജോമാൻ പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. തുടർന്ന് മൃതദേഹം ഇവിടെ തള്ളിയശേഷം ഷാനിനെ കൊലപ്പെടുത്തിയെന്ന് വിളിച്ചുപറയുകയായിരുന്നു.

ഷാനിനെ കാണാതായതിന് പിന്നാലെ ഇയാളുടെ അമ്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് യുവാവിനെ കണ്ടെത്താനായി വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മണിക്കൂറുകൾക്കകമാണ് ഷാനിന്റെ മൃതദേഹവുമായി ജോമോൻ പോലീസ് സ്റ്റേഷനിലെത്തിയത്.

പ്രതി ജോമോൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ നവംബർ 21-ന് ഇയാളെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. ഈ വിലക്ക് മറികടന്നാണ് ജോമോൻ കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. സംഭവസമയത്ത് ഇയാൾ കഞ്ചാവും മദ്യവും ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മുൻവൈരാഗ്യമാണ് ഷാനിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സൂര്യൻ എന്നയാളും ജോമോനും തമ്മിൽ തർക്കമുണ്ടായിരുന്നു. സൂര്യന്റെ അടുത്തസുഹൃത്താണ് കൊല്ലപ്പെട്ട ഷാൻ. അടുത്തിടെ ജോമോൻ കോട്ടയത്ത് എത്തിയപ്പോൾ സൂര്യനുമായി ചില പ്രശ്നങ്ങളുണ്ടായി. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.

Barley massacre in Kottayam; Police say drinking between the goons may be the reason

Next TV

Related Stories
 20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ

May 17, 2022 08:11 AM

20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ

20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ....

Read More >>
മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസ്: കോടതി ഇന്ന് വിധി പറയും

May 16, 2022 07:15 AM

മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസ്: കോടതി ഇന്ന് വിധി പറയും

സഹോദരങ്ങളും എ പി സുന്നി പ്രവർത്തകരുമായ പള്ളത്ത് നൂറുദ്ദീൻ, ഹംസ എന്നിവരെ വെട്ടിക്കൊന്ന കേസിൽ 25 പ്രതികളാണ്...

Read More >>
സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ

May 13, 2022 05:41 PM

സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ

സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ....

Read More >>
ജാർഖണ്ഡിൽ 15 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

May 13, 2022 03:38 PM

ജാർഖണ്ഡിൽ 15 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ജാർഖണ്ഡിൽ പ്രയാപ്പൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി....

Read More >>
ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി

May 12, 2022 11:09 PM

ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ്...

Read More >>
പതിനൊന്നു വയസ്സുള്ള മകനെ തെരുവുനായ്ക്കള്‍ക്കൊപ്പം വീട്ടിൽ പൂട്ടിയിട്ടു; മാതാപിതാക്കള്‍ക്കെതിരെ കേസ്

May 12, 2022 08:58 PM

പതിനൊന്നു വയസ്സുള്ള മകനെ തെരുവുനായ്ക്കള്‍ക്കൊപ്പം വീട്ടിൽ പൂട്ടിയിട്ടു; മാതാപിതാക്കള്‍ക്കെതിരെ കേസ്

പതിനൊന്നു വയസ്സുള്ള മകനെ തെരുവുനായ്ക്കള്‍ക്കൊപ്പം വീട്ടിൽ പൂട്ടിയിട്ടു, മാതാപിതാക്കള്‍ക്കെതിരെ...

Read More >>
Top Stories