സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചുകൊന്നു; നാല്‍പത്തിയൊന്നുകാരൻ അറസ്റ്റില്‍

സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചുകൊന്നു;  നാല്‍പത്തിയൊന്നുകാരൻ അറസ്റ്റില്‍
Advertisement
Jan 17, 2022 07:56 AM | By Adithya O P

തിരുവനന്തപുരം: മാനസിക വെല്ലുവിളികള്‍ നേരിടുന്ന സഹോദരിയെ സ്വത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹോദരന്‍ . തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനായ നാല്‍പത്തിയൊന്നുകാരനാണ് 37കാരിയായ സഹോദരിയെ കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ചയാണ് മാനസിക വെല്ലുവിളി നേരിടുന്ന നിഷയെ പൂജപ്പുരയിലെ വിദ്യാധിരാജ നഗറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുമാസം മുന്‍പാണ് ഇവര്‍ ഇവിടെ താമസിക്കാനെത്തിയത്. വെള്ളിയാഴ്ച സഹോദരിയെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ട് ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചിരുന്നു.

ആംബുലന്‍സുമായി എത്തുമ്പോള്‍ നിഷ തറയില്‍ കിടക്കുന്നതാണ് കണ്ടത്. നേരത്തെ നിഷ കുളിമുറിയില്‍ വീണ് പരിക്കേറ്റെന്ന് വിശദമാക്കി ഇയാള്‍ സഹോദരിക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തോടിയിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നിഷയെ തിരികെ വീട്ടിലെത്തിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇവര്‍ മരണപ്പെട്ടത്. വെള്ളിയാഴ്ച വീട്ടില്‍ നിന്ന് ബഹളമുണ്ടായതായുള്ള അയല്‍വാസികളുടെ സംശയത്തേ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസാണ് നിഷയുടെ മരണം സ്ഥിരീകരിച്ചത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് നിഷയുടെ മരണകാരണം തലയ്ക്കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. മുഖവും തുടയും അടിയേറ്റ് തകര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ പൊലീസ് സുരേഷിനെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാള്‍ സഹോദരിയെ തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്.

Sister beheaded for property; Thiruvananthapuram Municipal Corporation employee arrested

Next TV

Related Stories
 20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ

May 17, 2022 08:11 AM

20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ

20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ....

Read More >>
മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസ്: കോടതി ഇന്ന് വിധി പറയും

May 16, 2022 07:15 AM

മണ്ണാര്‍ക്കാട് ഇരട്ടക്കൊലക്കേസ്: കോടതി ഇന്ന് വിധി പറയും

സഹോദരങ്ങളും എ പി സുന്നി പ്രവർത്തകരുമായ പള്ളത്ത് നൂറുദ്ദീൻ, ഹംസ എന്നിവരെ വെട്ടിക്കൊന്ന കേസിൽ 25 പ്രതികളാണ്...

Read More >>
സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ

May 13, 2022 05:41 PM

സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ

സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ....

Read More >>
ജാർഖണ്ഡിൽ 15 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

May 13, 2022 03:38 PM

ജാർഖണ്ഡിൽ 15 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ജാർഖണ്ഡിൽ പ്രയാപ്പൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി....

Read More >>
ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി

May 12, 2022 11:09 PM

ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ്...

Read More >>
പതിനൊന്നു വയസ്സുള്ള മകനെ തെരുവുനായ്ക്കള്‍ക്കൊപ്പം വീട്ടിൽ പൂട്ടിയിട്ടു; മാതാപിതാക്കള്‍ക്കെതിരെ കേസ്

May 12, 2022 08:58 PM

പതിനൊന്നു വയസ്സുള്ള മകനെ തെരുവുനായ്ക്കള്‍ക്കൊപ്പം വീട്ടിൽ പൂട്ടിയിട്ടു; മാതാപിതാക്കള്‍ക്കെതിരെ കേസ്

പതിനൊന്നു വയസ്സുള്ള മകനെ തെരുവുനായ്ക്കള്‍ക്കൊപ്പം വീട്ടിൽ പൂട്ടിയിട്ടു, മാതാപിതാക്കള്‍ക്കെതിരെ...

Read More >>
Top Stories