കുതിച്ചുയര്‍ന്ന് കോവിഡ്; കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19

കുതിച്ചുയര്‍ന്ന് കോവിഡ്; കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19
Jan 16, 2022 06:04 PM | By Vyshnavy Rajan

തിരുവനന്തപുരം : കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇവരില്‍ 2,13,251 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 528 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,03,864 കോവിഡ് കേസുകളില്‍, 4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 8 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 150 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,832 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 113 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 234 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 149 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 511, കൊല്ലം 29, പത്തനംതിട്ട 476, ആലപ്പുഴ 217, കോട്ടയം 305, ഇടുക്കി 128, എറണാകുളം 1492, തൃശൂര്‍ 276, പാലക്കാട് 248, മലപ്പുറം 135, കോഴിക്കോട് 415, വയനാട് 125, കണ്ണൂര്‍ 289, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,864 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,23,430 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.69 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,66,25,939), 82 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,19,76,976) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,88,126)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 18,123 പുതിയ രോഗികളില്‍ 16,093 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 880 പേര്‍ ഒരു ഡോസ് വാക്‌സിനും 10,714 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 4499 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ജനുവരി 9 മുതല്‍ 15 വരെയുള്ള കാലയളവില്‍, ശരാശരി 57,644 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.9 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 51,712 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 174 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 144%, 31%, 77%, 14%, 3%, 21% വര്‍ധിച്ചിട്ടുണ്ട്.

covid on the rise; covid-19 for 18,123 people in Kerala

Next TV

Related Stories
#Malabarporota | 18 ശതമാനം വേണ്ട അഞ്ച് ശതമാനം മതി; മലബാർ പൊറോട്ടയുടെ ജിഎസ്ടി കൂട്ടണമെന്ന ഉത്തരവ് തള്ളി

Apr 20, 2024 11:23 AM

#Malabarporota | 18 ശതമാനം വേണ്ട അഞ്ച് ശതമാനം മതി; മലബാർ പൊറോട്ടയുടെ ജിഎസ്ടി കൂട്ടണമെന്ന ഉത്തരവ് തള്ളി

ഈ വാദം തള്ളിക്കൊണ്ട് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്റെ സിംഗിൾ ബെഞ്ചാണ് 5 ശതമാനം ജി.എസ്.ടി മതിയെന്ന ഉത്തരവിറക്കിയത്. ഇതോടെ പാക്കറ്റിലാക്കിയ മലബാർ...

Read More >>
#arrest |  പോക്കറ്റടിയിലൂടെ കാറും കടയും ലോട്ടറി കച്ചവടവും; ഒടുവിൽ ബസ്സിലെ പോക്കറ്റടി അന്വേഷണത്തിൽ കുടുങ്ങി

Apr 20, 2024 11:12 AM

#arrest | പോക്കറ്റടിയിലൂടെ കാറും കടയും ലോട്ടറി കച്ചവടവും; ഒടുവിൽ ബസ്സിലെ പോക്കറ്റടി അന്വേഷണത്തിൽ കുടുങ്ങി

മാര്‍ച്ച് 13ന് ബസ്സില്‍ പോക്കറ്റടിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനിടയിലാണ് ഇരുവരും...

Read More >>
#Samastha | തെരഞ്ഞെടുപ്പ് ദിവസം ജുമുഅ നമസ്കാരത്തിന് പ്രത്യേക ക്രമീകരണമൊരുക്കാൻ സമസ്ത

Apr 20, 2024 10:56 AM

#Samastha | തെരഞ്ഞെടുപ്പ് ദിവസം ജുമുഅ നമസ്കാരത്തിന് പ്രത്യേക ക്രമീകരണമൊരുക്കാൻ സമസ്ത

വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജുമുഅ നമസ്കാരത്തിന് വേണ്ട സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മഹല്ലുകള്‍ക്ക്...

Read More >>
#KMuralidharan | അനാവശ്യ നിയന്ത്രണങ്ങൾ പൂരത്തിന്‍റെ ശോഭ കെടുത്തി; രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ

Apr 20, 2024 10:46 AM

#KMuralidharan | അനാവശ്യ നിയന്ത്രണങ്ങൾ പൂരത്തിന്‍റെ ശോഭ കെടുത്തി; രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ

ജില്ലയിൽ രണ്ട് മന്ത്രിമാർ ഉണ്ട്. ഒരു മണിക്കൂറിൽ തീർക്കേണ്ട കാര്യം എന്തിനിത്ര നീട്ടിവച്ചു. ജനങ്ങൾ ആത്മസംയമനം പാലിച്ചു. പകലന്തിയോളം വെള്ളം...

Read More >>
#MDMA | എംഡിഎംഎയുമായി യുവാവ് പിടിയിൽ; ‘മയക്കുമരുന്ന് എത്തിച്ചത് ഐടി ജീവനക്കാർക്കു വേണ്ടി

Apr 20, 2024 10:41 AM

#MDMA | എംഡിഎംഎയുമായി യുവാവ് പിടിയിൽ; ‘മയക്കുമരുന്ന് എത്തിച്ചത് ഐടി ജീവനക്കാർക്കു വേണ്ടി

ബെംഗളുരുവിൽ നിന്നും മയക്കുമരുന്ന് കേരളത്തിൽ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ...

Read More >>
#arrest | കള്ളനോട്ടടിക്കാനുള്ള സെറ്റപ്പ് വീട്ടിൽ; നിക്ഷേപിച്ചത് അമ്മയുടെ അക്കൗണ്ടിൽ, സിഡിഎമ്മിൽ ഈ പണി പ്രതീക്ഷിച്ചില്ല

Apr 20, 2024 10:21 AM

#arrest | കള്ളനോട്ടടിക്കാനുള്ള സെറ്റപ്പ് വീട്ടിൽ; നിക്ഷേപിച്ചത് അമ്മയുടെ അക്കൗണ്ടിൽ, സിഡിഎമ്മിൽ ഈ പണി പ്രതീക്ഷിച്ചില്ല

അക്കൗണ്ട് ഉടമയുടെ വിവരം അന്വേഷിച്ചെത്തിയ പൊലീസ് ആദ്യം ബിനീഷിനെ പിടികൂടി. പിന്നാലെ ജയനെയും പിടിച്ചു. വീട്ടിലെ കള്ളനോട്ടടി തുടങ്ങിയിട്ട് ഒരു...

Read More >>
Top Stories