ക്രിസ്മസ്-ന്യൂയർ ബംപർ; 12 കോടിയടിച്ചത് പെയിൻ്റിംഗ് തൊഴിലാളികള്‍ക്ക്

ക്രിസ്മസ്-ന്യൂയർ ബംപർ; 12 കോടിയടിച്ചത് പെയിൻ്റിംഗ് തൊഴിലാളികള്‍ക്ക്
Advertisement
Jan 16, 2022 05:53 PM | By Vyshnavy Rajan

കോട്ടയം :  ഈ വർഷത്തെ ക്രിസ്മസ് - പുതുവത്സര ബംപർ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടിയടിച്ച ഭാഗ്യവാനെ കണ്ടെത്തി. കോട്ടയത്തെ കുടയംപടി സ്വദേശി പെയിൻ്റിംഗ് തൊഴിലാളിയായ സദനാന്ദനാണ്(സദന്‍)  ഈ ഭാഗ്യശാലി. ബംപർ സമ്മാന ടിക്കറ്റ് സദനാന്ദൻ്റെ കൈയിലേക്ക് എത്തിയത് തീർത്തും അപ്രതീക്ഷിതമായാണ്.

ഇന്ന് രാവിലെ ഇറച്ചി വാങ്ങാനായി പുറത്തേക്കിറങ്ങിയ സദൻ വഴിയിൽ വച്ച് സുഹൃത്തായ ശെൽവൽ എന്ന ലോട്ടറി വിൽപനക്കാരനിൽ നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്. രാവിലെ ഒൻപതരയോടെ വഴിയിൽ വച്ച് ശെൽവനെ കണ്ട സദൻ പണം കൊടുത്ത് ഏതേലും ഒരു ടിക്കറ്റ് തരാൻ ആവശ്യപ്പെടുകയും.

വിൽക്കാൻ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളിൽ ഒന്ന് ശെൽവൻ സദന് കൈമാറുകയായിരുന്നു.സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താൻ എന്നും എന്നാൽ ഇക്കുറി ക്രിസ്മസ് ബംപർ എടുക്കുണമെന്ന് കരുതിയിരുന്നുവെന്നും സദൻ പറയുന്നു.

കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദാനന്ദന്‍ താമസിക്കുന്നത്. അപ്രതീക്ഷിതമായി 12 കോടി രൂപ അടിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ രാജമ്മയും മക്കളായ സനീഷ് സദനും, സഞ്ജയ് സദനും.

Christmas-New Year bumper; 12 crore for painting workers

Next TV

Related Stories
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്‌തേക്കും

May 20, 2022 07:18 AM

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്‌തേക്കും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം വിതരണം...

Read More >>
സംസ്ഥാനത്തുടനീളം ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

May 20, 2022 07:09 AM

സംസ്ഥാനത്തുടനീളം ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തുടനീളം ഇന്നും ശക്തമായ മഴയ്ക്ക്...

Read More >>
പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

May 19, 2022 11:07 PM

പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച...

Read More >>
കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

May 19, 2022 07:29 PM

കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി...

Read More >>
പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

May 19, 2022 07:16 PM

പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ്...

Read More >>
പ്ലാച്ചിമട സമര നായിക കന്നിയമ്മ അന്തരിച്ചു

May 19, 2022 06:00 PM

പ്ലാച്ചിമട സമര നായിക കന്നിയമ്മ അന്തരിച്ചു

പ്ലാച്ചിമട സമര നായിക കന്നിയമ്മ...

Read More >>
Top Stories