നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍
Jan 15, 2022 11:01 PM | By Vyshnavy Rajan

ചവറ : ആറുമാസം മുന്‍പ് വിവാഹിതയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചവറ തോട്ടിന് വടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംലാല്‍(25) നെയാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ 11 മണിയ്‌ക്കാണ് ശ്യാംലാലിന്റെ ഭാര്യ തേവലക്കര പാലയ്‌ക്കല്‍ തോട്ടുകര വീട്ടില്‍ ടി.സി.രാജേഷിന്റേയും ബീനയുടേയും മകള്‍ സ്വാതിശ്രീയെ(22) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ശ്യാംലാല്‍ അച്ഛനോടൊപ്പം തിരുവനന്തപുരത്ത് ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു.

സ്വാതിശ്രീയെ ശ്യാംലാല്‍ ഫോണില്‍ വിളിച്ച്‌ അസഭ്യം പറയുകയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്‌ക്കുള്ള പെട്ടന്നുണ്ടായ പ്രകോപനമെന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവായ ശ്യാംലാലുമായി പ്രണയത്തിലായിരുന്ന സ്വാതി 2021ല്‍ വീടുവിട്ടിറങ്ങുകയും ഇയാളെ വിവാഹം ചെയ്യുകയുമായിരുന്നു.

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്നെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് ഇവര്‍ മനസിലാക്കിയിരുന്നു. മൊബൈല്‍ ഫോണില്‍ നിന്നും മറ്റുമായി സ്വാതിക്ക് ഇതിന്റെ വിവരങ്ങള്‍ ലഭിച്ചിരുന്നു.

എന്നാല്‍ തിരികെ വീട്ടിലേക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു സ്വാതി. സ്വാതിയും ശ്യാംലാലും തമ്മില്‍ അവസാനമായി നടത്തിയ സംഭാഷണം യുവതി ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു.

ശ്യാംലാല്‍ യുവതിക്കെതിരെ വധഭീഷണി മുഴക്കുന്ന സംഭാഷണമാണിത്. ഇത് തുടരന്വേഷണത്തില്‍ നിര്‍ണായക തെളിവാകും. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ പിതാവ് നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Suicide of the bride; Husband arrested

Next TV

Related Stories
#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

Mar 28, 2024 03:33 PM

#crime |മലദ്വാരത്തിലൂടെ കാറ്റടിച്ചുകയറ്റി സുഹൃത്തിന്റെ തമാശ; വയറുവീര്‍ത്ത് യുവാവ് കുഴഞ്ഞുവീണു, ദാരുണാന്ത്യം

ആദ്യം യോഗിഷിന്റെ മുഖത്തിന് നേരെയാണ് മുരളി എയര്‍ ബ്ലോവര്‍ പ്രയോഗിച്ചത്....

Read More >>
#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

Mar 28, 2024 02:38 PM

#murder | ഭാര്യയുടെ മൃതദേഹം കുളിമുറിയിൽ; കുത്തിക്കൊന്നത് റിട്ട. ആർമി ഡോക്ടർ, പിന്നാലെ ആത്മഹത്യാശ്രമം

ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ജാഥുനാഥ് മിത്രയെ പിന്നീട് ആശുപത്രിയില്‍...

Read More >>
#murder |  ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

Mar 27, 2024 05:30 PM

#murder | ചോരയില്‍ മുങ്ങിയ ഹോളി; തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍

ഡല്‍ഹി അലിപുരില്‍ 27-കാരിയെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ചേര്‍ന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തെ...

Read More >>
#Murder | ആൺ സുഹൃത്തുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ വാട്ടർ ടാങ്കിലെറിഞ്ഞു കൊന്ന് യുവതി

Mar 27, 2024 01:05 PM

#Murder | ആൺ സുഹൃത്തുമായുള്ള ബന്ധം വിലക്കി; സഹോദരന്റെ കുഞ്ഞിനെ വാട്ടർ ടാങ്കിലെറിഞ്ഞു കൊന്ന് യുവതി

കുഞ്ഞിനെ കാണാനില്ലെന്നു പരാതി ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ, വീട്ടുവളപ്പിലെ വൈക്കോൽക്കൂനയിൽനിന്ന മൃതദേഹം...

Read More >>
#murder | ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ പിതാവ് മകനെ അടിച്ചുകൊന്നു

Mar 27, 2024 12:34 PM

#murder | ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലി തര്‍ക്കം; മദ്യലഹരിയില്‍ പിതാവ് മകനെ അടിച്ചുകൊന്നു

എന്നാൽ മകൻ അനുസരിക്കാതിരുന്നതിനെ തുടർന്ന് കക്‌ഡെ സ്റ്റീൽ വടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് ബേല പേലീസ്...

Read More >>
Top Stories