അമ്പലവയല്‍ : വയനാട് അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ ഭര്‍ത്താവിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ നിജിത, മകള്‍ അളകനന്ദ (12) എന്നിവരെ കോഴിക്കോട് മെഡികല്‍ കോളജ് ആശപത്രിയില്‍ പ്രവേശിപ്പിച്ചു.
നിജിതയുടെ ഭര്‍ത്താവ് സനലാണ് ആക്രമണം നടത്തിയത് എന്നാണ് പൊലീസ് നല്കുന്ന വിവരം. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അമ്പലവയല്‍ ഫാന്റം റോകിന്‍ സമീപം കട നടത്തുകയാണ് നിജിത. ഇവിടെ വെച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരിക്കേറ്റ നിലയില്‍ ആദ്യം കണ്ടത്.
അപ്പോഴേക്കും സനല്‍ ബൈകില്‍ രക്ഷപെട്ടിരുന്നു. നിജിതയും സനലും അകന്നു കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ശനിയാഴ്ച രാവിലെ നിജിത പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യമാകാം പ്രകോപനത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സനലിനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
Acid attack on wife and daughter; Police have intensified the search for her husband