കോണ്ടം കമ്പനികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ലോക്ക്ഡൗൺ കാലം; കോണ്ടം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്

കോണ്ടം കമ്പനികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ലോക്ക്ഡൗൺ കാലം; കോണ്ടം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്
Advertisement
Jan 15, 2022 10:03 PM | By Vyshnavy Rajan

കോണ്ടം കമ്പനികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ലോക്ക്ഡൗൺ കാലം. ലോക്ക്ഡൗൺ കാലത്ത് കോണ്ടം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ എണ്ണം വളരെ കുറഞ്ഞുവെന്ന് പ്രമുഖ കോണ്ടം കമ്പനി.

ഈ പകർച്ചവ്യാധി മിക്കവാറും എല്ലാ വ്യവസായങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കോണ്ടത്തിന്റെ ഉപയോഗം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 40 ശതമാനമായി കുറഞ്ഞുവെന്നാണ് മനസിലാക്കുന്നതെന്ന് പ്രമുഖ കോണ്ടം കമ്പനിയായ കരെക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഗോ മിയ കൈറ്റ് പറഞ്ഞു. കോണ്ടം വിൽപനയിൽ വൻ ഇടിവുണ്ടായി. ലോക്ക്ഡൗൺ ആളുകളുടെ ലൈംഗിക അവസരം കുറച്ചെന്നും അദ്ദേഹം പറഞ്ഞു.

കൊവി‍ഡ് കാലത്ത് ഹോട്ടലുകളും മറ്റ് ക്ലിനിക്കുകളും അടച്ചുപൂട്ടുന്നത് കോണ്ടം ഹാൻഡ്ഔട്ട് പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്തിവച്ചതും കാരെക്സിന്റെ കോണ്ടം വിൽപ്പനയിൽ ഇടിവിന് കാരണമായതായും ഗോ മിയ പറഞ്ഞു. കൊവിഡ് രോഗവ്യാപനം കാരണമുള്ള ഉത്കണ്ഠ വർധിച്ചതും ലൈംഗിക താൽപര്യം കുറയാൻ കാരണമായാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലേഷ്യ ആസ്ഥാനമായുള്ള ഈ കമ്പനി അഞ്ച് തരത്തിലുള്ള ഗർഭനിരോധന ഉറകളാണ് നിർമ്മിച്ച് വരുന്നത്. ‌കരെക്സ് മെഡിക്കൽ ഗ്ലൗസ് നിർമ്മാണ ബിസിനസ്സിലേക്ക് നീങ്ങുകയാണ്. ഈ വർഷം പകുതിയോടെ തായ്‌ലൻഡിൽ ഉൽപ്പാദനം തുടങ്ങാൻ പദ്ധതിയിടുന്നതായും അ​ദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള സർക്കാരുകൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ആളുകളെ വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ കോണ്ടത്തിന് കൂടുതൽ ആവശ്യക്കാർ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചത് പോലെയല്ലെ സംഭവിച്ചതെന്നും ഗോ മിയ പറഞ്ഞു.

Lockdown period due to miscalculation of condom companies; Huge decrease in the number of condom users

Next TV

Related Stories
രക്തസമ്മർദ്ദം ലൈംഗിക ജീവിതത്തെ ബാധിക്കുമോ? പുതിയ റിപ്പോർട്ട്

May 17, 2022 02:41 PM

രക്തസമ്മർദ്ദം ലൈംഗിക ജീവിതത്തെ ബാധിക്കുമോ? പുതിയ റിപ്പോർട്ട്

രക്തസമ്മർദ്ദം ഹൃദയത്തെയും വൃക്കകളെയും മാത്രമല്ല, ലൈംഗിക ജീവിതത്തെയും ബാധിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം നിങ്ങളുടെ ലൈംഗിക ജീവിതത്തെ എങ്ങനെ...

Read More >>
 വാനിലയുടെ മണമുള്ള ഈ പാന്റീസ് ഓറൽ സെക്‌സിനിടെയുള്ള അണുബാധ തടയാൻ ഫലപ്രദമെന്ന് എഫ്ഡിഎ

May 16, 2022 05:22 PM

വാനിലയുടെ മണമുള്ള ഈ പാന്റീസ് ഓറൽ സെക്‌സിനിടെയുള്ള അണുബാധ തടയാൻ ഫലപ്രദമെന്ന് എഫ്ഡിഎ

ഓറൽ സെക്‌സിനിടെ യോനിയിൽ നിന്നോ മലദ്വാരത്തിൽ നിന്നോ പകരുന്ന എസ്ടിഐ അണുബാധകൾക്കെതിരെയുള്ള സംരക്ഷണത്തിന് അൾട്രാത്തിൻ പാന്റീസ് ഫലപ്രദമാണെന്ന്...

Read More >>
തക്കാളി പനി; ശ്ര​ദ്ധിക്കണം ഇവ

May 16, 2022 07:43 AM

തക്കാളി പനി; ശ്ര​ദ്ധിക്കണം ഇവ

മറ്റ് വൈറൽ പനികളെ പോലെ തക്കാളി പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം....

Read More >>
തക്കാളി പനി; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ

May 15, 2022 10:43 AM

തക്കാളി പനി; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ

ആദ്യമായല്ല കേരളത്തിൽ ഹാൻഡ് ഫൂട്ട് ആന്റ് മൗത്ത് ഡിസീസ് റിപ്പോർട്ട് ചെയ്യുന്നത്. രോഗം ബാധിച്ച കുട്ടിക്ക് ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ് ,...

Read More >>
ഒരു പുരുഷനെ 'കഷണ്ടി' എന്ന് വിളിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാമെന്ന് യുകെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ

May 13, 2022 09:23 PM

ഒരു പുരുഷനെ 'കഷണ്ടി' എന്ന് വിളിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാമെന്ന് യുകെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ

ജോലിസ്ഥലത്ത് ഒരു പുരുഷൻറെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെ പരാമർശിക്കുന്നതിന് തുല്യമാണെന്നും...

Read More >>
'പുളി' കഴിക്കുന്നത് ലൈംഗിക ഉത്തേജനം കെടുത്തുമോ...? അറിയാം

May 5, 2022 11:20 PM

'പുളി' കഴിക്കുന്നത് ലൈംഗിക ഉത്തേജനം കെടുത്തുമോ...? അറിയാം

'പുളി' കഴിക്കുന്നത് ലൈംഗിക ഉത്തേജനം കെടുത്തുമോ...? അറിയാം...

Read More >>
Top Stories