ലൈംഗിക പീഡനക്കേസില്‍ പൂജാരി അറസ്റ്റില്‍

ലൈംഗിക പീഡനക്കേസില്‍ പൂജാരി അറസ്റ്റില്‍
Jan 15, 2022 09:47 PM | By Vyshnavy Rajan

ബേപ്പൂര്‍ : ലൈംഗിക പീഡനക്കേസില്‍ പൂജാരി അറസ്റ്റില്‍. ബേപ്പൂര്‍ ഗോതീശ്വരം തീരത്ത് മണക്കോട്ട് നാഗഭഗവതി ദേവീക്ഷേത്രം പൂജാരി അജീഷ് (42) ആണ് അറസ്റ്റിലായത്. പതിനേഴുകാരിയുടെ പരാതിയിലാണ് മാറാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സ്വന്തമായി മണക്കോട്ട് നാഗഭഗവതി ദേവീ ക്ഷേത്രമുണ്ടാക്കി പൂജയും വഴിപാടുകളും നടത്തുന്നതിനൊപ്പം സ്ത്രീകളെ വശീകരിച്ച്‌ വശത്താക്കി ലൈംഗിക ചൂഷണത്തിന് വിധേയമാക്കലായിരുന്നു പ്രതിയുടെ രീതി.

തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന അജീഷ് ബേപ്പൂര്‍ ഗോതീശ്വരം ക്ഷേത്രത്തിനടുത്തായി സ്വന്തം വീടിനോടു ചേര്‍ന്ന് ക്ഷേത്രമുണ്ടാക്കിയാണ് ആത്മീയതയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയുള്‍പ്പെടെ നിരന്തരം ശാരീരികമായി ഉപയോഗപ്പെടുത്തിയിരുന്നത്.

ഇയാള്‍ക്കെതിരെ നേരത്തെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഭാര്യയും രണ്ടു മക്കളുമുള്ള അജീഷ് ജീവിത സംഘര്‍ഷങ്ങള്‍ക്കും നാനാവിധ പ്രയാസങ്ങള്‍ക്കും പ്രത്യേകിച്ച്‌ സന്താനലബ്ധിക്കും പരിഹാരമുണ്ടെന്ന് പ്രചരിപ്പിച്ച്‌ ഏജന്റുമാര്‍ വഴി വിദൂര ദേശങ്ങളിലുള്ളവരെയും ചൂഷണം ചെയ്തിട്ടുണ്ട്.

പരാതിക്കാരിയായ പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍വച്ച്‌ വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച്‌ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തുകയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മാറാട് പൊലീസില്‍ പരാതി നല്‍കിയത്. ഒളിവിലായ പ്രതി ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയപ്പോള്‍ പൊലീസില്‍ കീഴടങ്ങിയാല്‍ ജാമ്യം ലഭിക്കുമെന്ന് ധരിപ്പിച്ചാണ് മാറാട് സ്റ്റേഷനിലേക്ക് വിളിച്ച്‌ തന്ത്രപൂര്‍വം അറസ്റ്റ് ചെയ്തത്.

Priest arrested for sexual harassment

Next TV

Related Stories
#crime|മദ്യപാനത്തെ തുടർന്ന് ഉള്ള തർക്കം , ആറു പേർക്ക് വെട്ടേറ്റു

Apr 16, 2024 07:02 AM

#crime|മദ്യപാനത്തെ തുടർന്ന് ഉള്ള തർക്കം , ആറു പേർക്ക് വെട്ടേറ്റു

മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഏഴാച്ചേരിയില്‍ 6 പേര്‍ക്ക്...

Read More >>
#murder | 34കാരിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ; അന്വേഷണം നീണ്ടത് അയൽവാസിയിലേക്ക്, 15 വയസുകാരി അറസ്റ്റിൽ

Apr 15, 2024 06:14 AM

#murder | 34കാരിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ; അന്വേഷണം നീണ്ടത് അയൽവാസിയിലേക്ക്, 15 വയസുകാരി അറസ്റ്റിൽ

പെൺകുട്ടിയുടെ കുത്തേറ്റ് വയറിലും കൈകൾക്കും പരിക്കേറ്റ 34 വയസുകാരിയാണ്...

Read More >>
#rape |അഞ്ചര വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; രണ്ടുപേർ അറസ്റ്റിൽ

Apr 14, 2024 01:41 PM

#rape |അഞ്ചര വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; രണ്ടുപേർ അറസ്റ്റിൽ

പ്രതികൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
#rape |അഞ്ച് വയസുകാരിയെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തി

Apr 13, 2024 08:46 PM

#rape |അഞ്ച് വയസുകാരിയെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തി

സ്കൂളിൽ ഉച്ചയൂണിന്റെ സമയത്തായിരുന്നു അതിക്രമം....

Read More >>
Top Stories