21കാരി കൗമാരക്കാരനെ ലൈംഗികമായി ഉപയോഗിച്ചത് നിരവധി തവണ;മൂന്നാറില്‍ നിന്ന് പുറത്തുവരുന്നത്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ !

Loading...

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ അനുദിനം വര്‍ധിക്കുകയാണ്. പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ആണ്‍കുട്ടികള്‍ക്കും രക്ഷയില്ലാതെ വന്നിരിക്കുകയാണ്. അടുത്തിടെ കോഴിക്കോട്ടും കൊച്ചിയിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇപ്പോള്‍ മൂന്നാറിലും ഇത് സംഭവിച്ചിരിക്കുകയാണ്. ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് മൂന്നാര്‍ പോലീസ് കേസെടുത്തത് ഇരുപത്തിയൊന്നുകാരിയായ യുവതിക്കെതിരെ കേസെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. തമിഴ്നാട് സ്വദേശിനിയായിയായ ഇരുപത്തൊന്നുകാരിയാണ് ലക്ഷ്മി സ്വദേശിയും ബന്ധുവും കൂടിയായ പതിനഞ്ചുവയസ്സുകാരനെ പീഡിപ്പിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

തമിഴ്നാട്ടില്‍നിന്ന് ഒരാഴ്ച മുന്‍പാണ് യുവതി ആണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിക്ക് കഴിഞ്ഞ ദിവസം രഹസ്യഭാഗത്തും വേദന കലശലായി. ഇതോടെ അച്ഛനമ്മമാരോട് കുട്ടി വിവരം പറഞ്ഞു.

ഇരുവരും ചിത്തിരപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തന്നെ യുവതി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് ആണ്‍കുട്ടി ഡോക്ടറോട് പറഞ്ഞത്.

ഇതേ തുടര്‍ന്ന് ഡോക്ടര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

അടുത്തിടെ കോഴിക്കോട് ഒമ്പതു വയസ്സുകാരനെ പീഡിപ്പിച്ച 36കാരി പിടിയിലായിരുന്നു.ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് വെളിപ്പെടുത്തല്‍. പുറത്തുവന്നത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് പ്രതി. വിവരം പുറത്തറിഞ്ഞതോടെ ഇരുവീട്ടുകാരും തമ്മില്‍ വലിയ പ്രശ്‌നമുണ്ടാവുകയും ചെയ്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം