തിരുവനന്തപുരം : കൊവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ കോണ്‍ഗ്രസിന്റെ പൊതുപരിപാടികളെല്ലാം മാറ്റിവച്ചു. ജനുവരി 16 മുതല്‍ 31 വരെയുള്ള കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് അറിയിച്ചത്.
മറ്റു പരിപാടികള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനു 17ന് അഞ്ച് സര്‍വകലാശാലകളിലേക്ക് നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും മാറ്റിവച്ചിട്ടുണ്ട്.
covid diffusion; All public events of the Congress were postponed