സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കൊവിഡ്

സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കൊവിഡ്
Jan 15, 2022 08:36 PM | By Vyshnavy Rajan

തിരുവനന്തപുരം : സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ ഷിബുവിനാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യ ദിവസം മുഴുവൻ സമയവും കെ.കെ ഷിബു സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

നേരത്തെ സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പ്രതിനിധികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഐബി സതീഷ് എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം ഇ.ജി മോഹനൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ കളക്ടർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിപിഐഎം ജില്ലാ സമ്മേളനത്തിലും കൊവിഡെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ നടത്താനിരുന്ന പൊതുസമ്മേളനം കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് നടത്തുക. തിരുവനന്തപുരം ജില്ലയിൽ കൊവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ജില്ലയിൽ ഒത്തുചേരലുകളും പൊതുയോഗങ്ങളും നിരോധിച്ചു. 50ൽ കുറവ് ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും അനുവദിക്കില്ലെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. നേരത്തെ നിശ്ചയിച്ച യോഗങ്ങളും മാറ്റിവെയ്ക്കണമെന്ന് സംഘാടകരോട് കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമാണ് അനുമതി. ജില്ലയിൽ കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

covid was also present at the CPI (M) district convention

Next TV

Related Stories
#KMShaji | ‘മകളുടെ കേസ് നടത്താൻ മുഖ്യമന്ത്രി പൊതുഖജനാവിൽ നിന്ന് പണം എടുക്കുന്നു’- കെ എം ഷാജി

Apr 25, 2024 03:39 PM

#KMShaji | ‘മകളുടെ കേസ് നടത്താൻ മുഖ്യമന്ത്രി പൊതുഖജനാവിൽ നിന്ന് പണം എടുക്കുന്നു’- കെ എം ഷാജി

ഇത്രയും ഗതികെട്ട പാർട്ടിയാണ് സിപിഐഎം. തുടൽ അഴിച്ചുവിട്ട വേട്ടപ്പട്ടിയെപ്പോലെയാണ് പി.വി.അൻവറെന്നും ഷാജി...

Read More >>
#ldf | 'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി

Apr 25, 2024 01:35 PM

#ldf | 'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി

ലോകം ആദരിച്ച പൊതുപ്രവർത്തകയും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചർക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് യു.ഡി.എഫ്...

Read More >>
#kcvenugopal |  സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി; കരുനാഗപ്പള്ളിയിലെ സംഘർഷം പൊലീസ് അറിവോടെ -കെ സി വേണുഗോപാൽ

Apr 25, 2024 09:27 AM

#kcvenugopal | സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി; കരുനാഗപ്പള്ളിയിലെ സംഘർഷം പൊലീസ് അറിവോടെ -കെ സി വേണുഗോപാൽ

സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി. പരാജയം മുന്നിൽകണ്ട് സിപിഐഎം നടത്തിയ...

Read More >>
#mvjayarajan | 'വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല'; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ

Apr 25, 2024 08:14 AM

#mvjayarajan | 'വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല'; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ

വളർത്തുനായക്ക് വിവേകമുണ്ടെന്നും അത് ബിജെപിയിൽ പോകില്ലെന്നുമായിരുന്നു എംവി ജയരാജന്റെ...

Read More >>
#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

Apr 24, 2024 05:44 PM

#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

അവര്‍ പോയത് കൊണ്ട് ഞാൻ ബിജെപിയില്‍ പോകും എന്നാണോ? ആറു മാസം എന്‍റെ കൂടെ നിന്ന സെക്രട്ടറിയാണ്മ ബിജെപിയില്‍...

Read More >>
Top Stories