ടി പി ക്കേസിലെ പ്രതിയുടെ വീട് ആക്രമിച്ച കേസ്; പ്രതികളെ കോടതി വെറുതെ വിട്ടു

ടി പി ക്കേസിലെ പ്രതിയുടെ വീട് ആക്രമിച്ച കേസ്; പ്രതികളെ കോടതി വെറുതെ വിട്ടു
Jan 15, 2022 04:15 PM | By Vyshnavy Rajan

കോഴിക്കോട് : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കെ സി രാമചന്ദ്രന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ആർഎംപി പ്രവർത്തകരായ ഒൻപത് പേരെയാണ് വടകര അസിസ്റ്റന്റ് സെഷൻസ് കോടതി വെറുതെ വിട്ടത്.

പ്രതികൾക്കെതിരെ തെളിവില്ലെന്ന് കോടതി കണ്ടെത്തി. ടിപി ചന്ദ്രശേഖരൻ വധകേസിൽ കെ സി രാമചന്ദ്രനെ 2012 മെയ് പതിനഞ്ചിനാണ് അറസ്റ്റ് ചെയ്തത്. അന്നാണ് കേസിന് ആസ്പദമായ സംഭവം. ആറ് ആർ എം പി പ്രവർത്തകരെ പ്രതി ചേർത്താണ് അന്ന് വടകര പൊലീസ് കേസെടുത്തത്.

പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പുനരന്വേഷണം നടത്തി മൂന്ന് പേരെ കൂടി പ്രതി ചേർത്തു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ കോടതി എല്ലാ പ്രതികളെയും വെറുതെ വിടുകയായിരുന്നു.

അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് രമേശ് മാമ്പറ്റയാണ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്. ടിപി കേസിൽ എട്ടാംപ്രതിയാണ് കെ സി.രാമചന്ദ്രൻ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാളിപ്പോൾ പരോളിലാണ്.

Case of assault on the house of the accused in the TP case; The court acquitted the accused

Next TV

Related Stories
പാറശാലയിലെ തിരുവാതിര അനവസരത്തിലെന്നു വ്യക്തമാക്കിയതാണെന്ന്‍ കോടിയേരി

Jan 25, 2022 08:36 PM

പാറശാലയിലെ തിരുവാതിര അനവസരത്തിലെന്നു വ്യക്തമാക്കിയതാണെന്ന്‍ കോടിയേരി

പാറശാലയിലെ തിരുവാതിര അനവസരത്തിലെന്നു വ്യക്തമാക്കിയതാണെന്ന്‍...

Read More >>
കോൺഗ്രസ് നേതാവ് ആർപിഎൻ സിംഗ് ബിജെപിയിൽ

Jan 25, 2022 05:56 PM

കോൺഗ്രസ് നേതാവ് ആർപിഎൻ സിംഗ് ബിജെപിയിൽ

കോൺഗ്രസ് നേതാവ് ആർപിഎൻ സിംഗ്...

Read More >>
റിജിൽ മാക്കുറ്റിയെ മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരായ വധശ്രമ വകുപ്പ് ഒഴിവാക്കി

Jan 25, 2022 03:45 PM

റിജിൽ മാക്കുറ്റിയെ മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരായ വധശ്രമ വകുപ്പ് ഒഴിവാക്കി

യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ മർദ്ദിച്ച സംഭവത്തിൽ മന്ത്രിയുടെ പ്രതികൾക്കെതിരായ വധശ്രമ വകുപ്പ് ഒഴിവാക്കി....

Read More >>
കൊവിഡ് വ്യാപനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി

Jan 22, 2022 03:23 PM

കൊവിഡ് വ്യാപനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. കൊവിഡ് പടരുന്നതിനിടെ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ...

Read More >>
സിപിഐഎം പാർട്ടി കോൺഗ്രസ് യോഗം ഇന്ന്

Jan 17, 2022 09:15 AM

സിപിഐഎം പാർട്ടി കോൺഗ്രസ് യോഗം ഇന്ന്

സിപിഐഎമ്മിൻ്റെ 23ാം പാർട്ടി കോൺഗ്രസ് സംഘാടക സമിതി യോഗം ഇന്ന് നടക്കും. സിപിഐഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തും. ഏപ്രിൽ ആറ് മുതൽ 10...

Read More >>
വടകരയില്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

Jan 16, 2022 11:45 PM

വടകരയില്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

വടകരയില്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം...

Read More >>
Top Stories