ന്യൂഡൽഹി: (truevisionnews.com) രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു മുന്നോടിയായുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നു.
തെരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാകുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.
ബി.ജെ.പിക്ക് പരമാവധി മൂന്ന് സീറ്റുകൾ ലഭിക്കുമെന്ന പ്രവചനവും ചില എക്സിറ്റ് പോളുകൾ നടത്തുന്നുണ്ട്. തൃശൂർ സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. ഇന്ത്യ ടുഡേയുടെ എക്സിറ്റ് പോളിൽ കേരളത്തിൽ യു.ഡി.എഫിന് വൻ നേട്ടമാണ് പ്രവചിക്കുന്നത്.
17 മുതൽ 18 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്ന് പറയുമ്പോൾ എൽ.ഡി.എഫിന് പരമാവധി ഒരു സീറ്റ് മാത്രമാണ് ഇവരുടെ സർവേയിൽ പറയുന്നത്.
അതേസമയം, എൻ.ഡി.എക്ക് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ കിട്ടുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പറയുന്നു.
എ.ബി.പി-സി വോട്ടർ എക്സിറ്റ് പോളിലും കേരളത്തിൽ യു.ഡി.എഫ് തരംഗമാണ് പ്രവചിക്കുന്നത്. 17 മുതൽ 19 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്നാണ് സർവേ ഫലം.
എൽ.ഡി.എഫിന് എ.ബി.പി-സി വോട്ടർ എക്സിറ്റ് പോളിൽ സീറ്റ് പ്രവചിക്കുന്നില്ല. അതേസമയം, എൻ.ഡി.എക്ക് ഒന്നു മുതൽ മൂന്ന് വരെ സീറ്റ് പ്രവചിക്കുന്നുണ്ട്.
ഇന്ത്യ ടി.വി എക്സിറ്റ് പോളിൽ യു.ഡി.എഫിന് 13-15 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. എല്.ഡി.എഫ് 3-5 വരെ സീറ്റ് നേടുമ്പോൾ എന്.ഡി.എ 1-3 വരെ സീറ്റ് നേടുമെന്നും ഇന്ത്യ ടി.വി എക്സിറ്റ് പോൾ പറയുന്നു.
കേരളത്തിലെ ഫലം സംബന്ധിച്ച് എക്സിറ്റ് പോൾ
ടൈംസ് നൗ – ഇടിജി
യുഡിഎഫ് – 14–15
എൽഡിഎഫ് – 4
എൻഡിഎ – 1
എബിപി– സി വോട്ടർ
യുഡിഎഫ് – 17 –19
എൽഡിഎഫ് – 0
എൻഡിഎ – 1–3
ഇന്ത്യടുഡേ– ആക്സിസ്
യുഡിഎഫ് – 17–18
എൽഡിഎഫ് – 1
എൻഡിഎ – 2–3
ഇന്ത്യടിവി– സിഎൻഎക്സ്
യുഡിഎഫ് – 13 –15
എൽഡിഎഫ് – 3 – 5
എൻഡിഎ – 1–3
#Exitpoll: #UDFwave #Kerala: #BJP #open #account, #says #national #media