ധീരജ് വധം; പ്രതികൾക്ക് വേണ്ടി വാദിച്ച് കെ സുധാകരൻ

ധീരജ് വധം; പ്രതികൾക്ക് വേണ്ടി വാദിച്ച് കെ സുധാകരൻ
Jan 15, 2022 12:53 PM | By Adithya O P

കോട്ടയം: ധീരജിന്റെ കൊലപാതകത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റേതെന്ന് ഡി.വൈ.എഫ്.ഐ. അതേസമയം കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ കലാപത്തിലേക്ക് എത്തിച്ചത് SFI-DYFI സംയുക്ത കൂട്ടുകെട്ടെന്ന് കെ.സുധാകരന്‍ തിരിച്ചടിച്ചു.

ഇതിനിടെ കേസില്‍ അറസ്റ്റിലായ പ്രതി നിഖിലുമായി സംഭവസ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികളെ ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്തു ധീരജ് വധക്കേസില്‍ അറസ്റ്റിലായ നിഖിലിന് കെ.സുധാകരനുമായുള്ള അടുപ്പത്തെ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഡി.വൈ.എഫ്.ഐയുടെ ആരോപണങ്ങള്‍. കെ.എസ്.ബ്രിഗേഡിന്റെ ഇടുക്കിയിലെ തലവനായ നിഖില്‍ നടപ്പാക്കിയത് സുധാകരന്റെ അക്രമരാഷ്ട്രീയ പാഠങ്ങളാണ്.

 ധീരജിന്റേത് പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്നായിരുന്നു കെ.സുധാകരന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് നടന്ന കോളജുകളെ കലാപഭൂമിയാക്കിയത് ഇടത് യുവജന സംഘടനകളുടെ സംഘടിത ആസൂത്രണമാണ്. ധീരജിന്റെ രക്തസാക്ഷിത്വത്തെ മുന്‍നിര്‍ത്തിയുള്ള സി.പി.എമ്മിന്റെ വിലാപങ്ങളില്‍ തെല്ലും ആത്മാര്‍ഥതയില്ല. ഇതിനിടെ കേസില്‍ അറസ്റ്റിലായ പ്രതി നിഖിലുമായി സംഭവസ്ഥലത്ത് പൊലീസ് രാവിലെ തെളിവെടുപ്പ് നടത്തി.

ധീരജിനെ കുത്തിയ കത്തിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കോടതിയില്‍ ഹാജരാക്കാനെത്തിച്ച പ്രതിക്കുനേരെ സി.പി.എം പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു. ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ഇന്നലെയും ഇന്നുമായി പലയിടത്തും ആക്രമണമുണ്ടായി. കൊയിലാണ്ടി, പയ്യോളി, നാദാപുരം എടച്ചേരി, മേപ്പയൂര്‍ എന്നിവിടങ്ങളിലായിരുന്നു ആക്രമണങ്ങള്‍.

Dheeraj murder: K Sudhakaran defends the accused

Next TV

Related Stories
ആലപ്പുഴയില്‍ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു

Jan 26, 2022 11:35 PM

ആലപ്പുഴയില്‍ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു

ആലപ്പുഴയില്‍ സിപിഐഎം പ്രവർത്തകന്...

Read More >>
തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം

Jan 26, 2022 11:26 PM

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം

തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകയ്ക്ക് നേരെ...

Read More >>
സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; ടി പി ആര്‍ 48.06 %

Jan 26, 2022 06:03 PM

സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; ടി പി ആര്‍ 48.06 %

സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് രോഗികള്‍, കേരളത്തില്‍ ഇന്ന് 49,771 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449,...

Read More >>
വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

Jan 26, 2022 05:45 PM

വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച...

Read More >>
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചനാക്കേസ്; കാവ്യ മാധവനെയും ചോദ്യം ചെയ്യും

Jan 26, 2022 03:55 PM

ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചനാക്കേസ്; കാവ്യ മാധവനെയും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കാവ്യ മാധവന്‍ അടക്കം കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം...

Read More >>
ആശങ്കയോടെ കേരളം; രോഗികളുടെ എണ്ണം കൂടുന്നു, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

Jan 26, 2022 03:39 PM

ആശങ്കയോടെ കേരളം; രോഗികളുടെ എണ്ണം കൂടുന്നു, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

വടക്കന്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം തീരെ കുറയുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ കൊവിഡ് കൂടിയതോടെ ബദല്‍...

Read More >>
Top Stories