തിരുവനന്തപുരം ചീഫ് എയർപോർട്ട് ഓപ്പറേറ്റർക്ക് എതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം ചീഫ് എയർപോർട്ട് ഓപ്പറേറ്റർക്ക് എതിരെ ബലാത്സംഗക്കേസ്
Jan 15, 2022 11:25 AM | By Adithya O P

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓപ്പറേറ്ററായ മധുസൂദന ഗിരി റാവുവിനെതിരെ തുമ്പ പൊലീസ് ബലാത്സംഗക്കേസെടുത്തു . എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിലാണ് കേസ്. കേസെടുത്തതിന് പിന്നാലെ മധുസൂദന ഗിരി റാവുവിനെ സസ്പെൻഡ് ചെയ്തു.

തിരുവനന്തപുരം വിമാനത്താവലം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടർക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയർപോർട്ട് ഓപ്പറേറ്റർ. സെക്കന്ദരാബാദ് എയർപോർട്ടിൽ നിന്ന് എയർപോർട്ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപ്പിൽ ചേർന്നയാളാണ് മധുസൂദന ഗിരി.

എയർപോർട്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചർച്ചകളിൽ അദാനി ഗ്രൂപ്പ് ഉന്നതരോടൊപ്പം മധുസൂദന ഗിരിയും പങ്കെടുത്തിരുന്നു. അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജൻസികൾ വഴി താൽക്കാലികമായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. അത്തരത്തിൽ ജോലിക്കെടുത്ത ഒരു ഉദ്യോഗസ്ഥയെ മധുസൂദന ഗിരിയുടെ പിഎ ആയി നിയോഗിച്ചിരുന്നു. ഇവരാണ് പരാതിക്കാരി.

ഈ മാസം നാലാം തീയതി തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു. പൊലീസ് കേസിന് പിന്നാലെ അദാനി ഗ്രൂപ്പ് വിഷയത്തിൽ വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഒരു ജീവനക്കാരനെതിരെ ലൈംഗീക പീഡന പരാതി വന്നിട്ടുണ്ടെന്നും പരാതി വന്ന സാഹചര്യത്തിൽ നടപടി എടുത്തിട്ടുണ്ടെന്നുമാണ് കമ്പനി വിശദീകരണം. മധുസൂദന ഗിരി റാവുവിന്റെ പേര് പരാമർശിക്കാതെയാണ് അദാനി ഗ്രൂപ്പിന്റെ കുറിപ്പ്.

Rape case against Thiruvananthapuram Chief Airport Operator

Next TV

Related Stories
സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; ടി പി ആര്‍ 48.06 %

Jan 26, 2022 06:03 PM

സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; ടി പി ആര്‍ 48.06 %

സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് രോഗികള്‍, കേരളത്തില്‍ ഇന്ന് 49,771 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449,...

Read More >>
വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

Jan 26, 2022 05:45 PM

വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച...

Read More >>
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചനാക്കേസ്; കാവ്യ മാധവനെയും ചോദ്യം ചെയ്യും

Jan 26, 2022 03:55 PM

ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചനാക്കേസ്; കാവ്യ മാധവനെയും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കാവ്യ മാധവന്‍ അടക്കം കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം...

Read More >>
ആശങ്കയോടെ കേരളം; രോഗികളുടെ എണ്ണം കൂടുന്നു, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

Jan 26, 2022 03:39 PM

ആശങ്കയോടെ കേരളം; രോഗികളുടെ എണ്ണം കൂടുന്നു, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

വടക്കന്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം തീരെ കുറയുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ കൊവിഡ് കൂടിയതോടെ ബദല്‍...

Read More >>
പാലക്കാട് വൻ കഞ്ചാവ് വേട്ട; 12 കിലോയുമായി ഒരാൾ  പിടിയിൽ

Jan 26, 2022 02:25 PM

പാലക്കാട് വൻ കഞ്ചാവ് വേട്ട; 12 കിലോയുമായി ഒരാൾ പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ 12 കിലോ കഞ്ചാവുമായി തൃശ്ശൂർ സ്വദേശി പിടിയിലായി. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്‌മാനാണ്...

Read More >>
ബന്ധുവിന്റെ മർദ്ദനമേറ്റ് മെഡി. കോളേജിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണ്മാനില്ല

Jan 26, 2022 01:32 PM

ബന്ധുവിന്റെ മർദ്ദനമേറ്റ് മെഡി. കോളേജിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണ്മാനില്ല

ബന്ധുവിന്റെ മർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണാനില്ലെന്ന്...

Read More >>
Top Stories