#pkkasim | കാഫിര്‍ പ്രയോഗം; പൊലീസ് തന്നെ പ്രതിയാക്കി, അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാസിം; ഹൈക്കോടതിയിൽ ഹര്‍ജി

#pkkasim | കാഫിര്‍ പ്രയോഗം; പൊലീസ് തന്നെ പ്രതിയാക്കി, അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാസിം; ഹൈക്കോടതിയിൽ ഹര്‍ജി
May 30, 2024 10:48 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) വടകരയിലെ കാഫിർ പ്രയോഗത്തിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ കാസിം. തന്റെ പേരിൽ വ്യാജ സന്ദേശമാണ് പ്രചരിച്ചതെന്നും താനാണ് കേസിലെ ആദ്യ പരാതിക്കാരനെന്നും എന്നാൽ തനിക്കെതിരെയാണ് പൊലീസിൻ്റെ ഇപ്പോഴത്തെ അന്വേഷണമെന്നും കുറ്റപ്പെടുത്തി കാസിം കേരള ഹൈക്കോടതിയെ സമീപിച്ചു.

വിവാദ വാട്സ്ആപ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിൽ കേസിൽ പൊലീസ് ആദ്യം പരാതി നൽകിയ തന്നെത്തന്നെ പ്രതിയാക്കിയെന്ന് കുറ്റപ്പെടുത്തുന്നു.

യൂത്ത് ലീഗ് നിടുബ്രമണ്ണ എന്ന പേരിൽ വ്യാജ പോസ്റ്റ്‌ ആണ് നിർമിച്ചതെന്നും അമ്പാടിമുക്ക് സഖാക്കൾ എന്ന ഐഡിയിലാണ് ഈ സന്ദേശം താൻ ആദ്യമായി കണ്ടതെന്നും കാസിം ഹര്‍ജിയിൽ പറയുന്നു.

സംഭവത്തിൽ താൻ നൽകിയ ആദ്യ പരാതിയിൽ അന്വേഷണം നിലച്ചിരിക്കുകയാണെന്നും സത്യം പുറത്ത് വരാൻ ഉചിതമായ അന്വേഷണം വേണമെന്നും കാസിം ആവശ്യപ്പെടുന്നു. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

സംഭവത്തിൽ മുൻ എംഎൽഎ കെ കെ ലതികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വടകര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് ലതികയുടെ മൊഴി രേഖപ്പെടുത്തിയത്. കാഫിർ പ്രയോഗമുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് ലതിക ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കെകെ ലതികയുടെ വീട്ടിലെത്തിയത്. വടകരയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ തലേ ദിവസമാണ് വിവാദ വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു സന്ദേശം.

പി കെ കാസിമിന്റെ പേരിൽ പ്രചരിച്ച സന്ദേശം തന്റെ പേരിൽ വ്യാജ ഐഡി സൃഷ്ടി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പികെ കാസിം പൊലീസിന് പരാതി നൽകിയത്. വ്യാജ സന്ദേശമാണെന്നും ഇതിന്റെ സൃഷ്ടാവിനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സമരവും നടത്തിയിരുന്നു..

#pkkasim #files #plea #high #court #accusing #police #inquiry #wrong #direction #over #vadakara #kafir #row

Next TV

Related Stories
കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി

Jul 20, 2025 10:08 AM

കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ...

Read More >>
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മാനേജ്മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും

Jul 20, 2025 08:31 AM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മാനേജ്മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും

കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെൻ്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി...

Read More >>
 ഷാർജയിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെതിരെ കൊലക്കുറ്റമടക്കം ചുമത്തി കേസെടുത്തു

Jul 20, 2025 08:18 AM

ഷാർജയിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെതിരെ കൊലക്കുറ്റമടക്കം ചുമത്തി കേസെടുത്തു

ഷാര്‍ജയില്‍ മലയാളി യുവതി അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത്...

Read More >>
'കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നങ്ങളും പീഡനങ്ങളുമാണ്', മദ്യപിച്ച് കഴിഞ്ഞാൽ ഭ്രാന്തനാണവൻ; പിതാവ്

Jul 20, 2025 08:00 AM

'കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നങ്ങളും പീഡനങ്ങളുമാണ്', മദ്യപിച്ച് കഴിഞ്ഞാൽ ഭ്രാന്തനാണവൻ; പിതാവ്

ഷാര്‍ജയില്‍ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ അതുല്ല്യ ശേഖര്‍ ഭര്‍ത്താവ് സതീഷില്‍ നിന്നും നേരിട്ടത് കടുത്ത പീഡനമെന്ന് പിതാവ്...

Read More >>
 നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവിൽ

Jul 20, 2025 06:52 AM

നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവിൽ

ദേശീയപാത കുട്ടനെല്ലൂരിൽ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ച് അപകടം....

Read More >>
Top Stories

News from Regional Network

//Truevisionall