പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതി പിടിയില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതി പിടിയില്‍
Advertisement
Jan 14, 2022 10:57 PM | By Vyshnavy Rajan

മാന്നാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ പോക്സോ നിയമ പ്രകാരം മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര കോട്ടുങ്കൽ പുന്നക്കുളം സാന്ത്വനം വീട്ടിൽ സുരേഷിന്റെ മകൻ നിഖിൽ (19) ആണ് അറസ്റ്റിലായത്.

2021 മുതൽ ഫേസ്ബുക്കിൽ പരിചയപ്പെട്ട ശേഷം സ്നേഹം നടിച്ചു കൊണ്ട് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ വാട്സ്ആപ്പ് വഴി പ്രതി നിർബന്ധിച്ചു അയപ്പിക്കുകയും അവ ഫോണിൽ സൂക്ഷിച്ചു കൊണ്ട് ഇത് വെച്ച് കൊണ്ട് പിന്തുടർന്ന് ശല്യം ചെയ്തു വരികയായിരുന്നു. ജനുവരി പന്ത്രണ്ടിന് ആണ് പെൺകുട്ടിയെ പ്രതി തിരുവനന്തപുരത്തേക്ക് ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടു പോയത്.

പെൺകുട്ടിയെ കാണാതായതായി കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ ജി സുരേഷ് കുമാർ, എസ്‌ഐ ഹരോൾഡ് ജോർജ്, എസ് ഐ ജോൺ തോമസ്, പോലീസ് ഓഫീസർ മാരായ സാജിദ്,അരുൺ, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Underage girl raped for pretending to be in love; Defendant arrested

Next TV

Related Stories
പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Jun 26, 2022 01:28 PM

പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി മദ്രസ അധ്യാപകന്‍...

Read More >>
 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമം; നാല് പേർ അറസ്റ്റിൽ

Jun 26, 2022 11:09 AM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമം; നാല് പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമം; നാല് പേർ...

Read More >>
വ്‌ളോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Jun 26, 2022 09:54 AM

വ്‌ളോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

വ്‌ളോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി; ഭർത്താവ്...

Read More >>
സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് പിടിയിൽ

Jun 26, 2022 08:31 AM

സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് പിടിയിൽ

സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ്...

Read More >>
യുവതിക്കുനേരെ ലൈംഗികാതിക്രമം; ഓട്ടോഡ്രൈവര്‍ റിമാന്‍ഡില്‍

Jun 25, 2022 10:17 PM

യുവതിക്കുനേരെ ലൈംഗികാതിക്രമം; ഓട്ടോഡ്രൈവര്‍ റിമാന്‍ഡില്‍

യുവതിക്കുനേരെ ലൈംഗികാതിക്രമം; ഓട്ടോഡ്രൈവര്‍...

Read More >>
ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

Jun 25, 2022 09:59 PM

ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

ഫ്ലോറിഡയിൽ ഒരു യുവാവ് തന്റെ ഭാര്യയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തുകയും ബാത്ത് ടബ്ബിൽ രക്തം വാർന്നു മരിക്കുന്നത് നോക്കിനിൽക്കുകയും ചെയ്തു....

Read More >>
Top Stories