നാടിനെ നടുക്കി യുവതിയുടെയും മകന്റെയും മരണം; കണ്ണീരായി അമ്മയെ തിരയുന്ന ഒന്നര വയസ്സുകാരി

നാടിനെ നടുക്കി യുവതിയുടെയും മകന്റെയും മരണം; കണ്ണീരായി അമ്മയെ തിരയുന്ന ഒന്നര വയസ്സുകാരി
Jan 14, 2022 07:59 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് പുറമേരിയിലെ യുവതിയുടെയും മകന്റെയും മരണത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍.

"ഉച്ചയൂണ് കഴിക്കാൻ സുജിത്ത് വീട്ടിലെത്തിയപ്പോൾ ഉറക്കമുണർന്ന ഒന്നരവയസ്സുകാരി മകൾ ഉറക്കെ കരയുന്നതാണ് കേൾക്കുന്നത്. അടുക്കളയിലെ ഗ്യാസ് സ്റ്റൗവിൽ ഭക്ഷണം വേവുന്നുണ്ടെങ്കിലും ഭാര്യയേയും മൂത്ത മകനെയും ഏറെ വിളിച്ചിട്ടും കണ്ടില്ല, പിന്നെ പുറമേരി അങ്ങാടി വരെ നാട്ടുകാർ തിരഞ്ഞു. ഇതിനിടയിലാണ് കുഴക്കന്നൂർ അമ്പലത്തിന് സമീപത്തെ വീടിന് താഴെയുള്ള കുളത്തിൽ രൂപയുടെ മൃതദേഹം പൊങ്ങിയ നിലയിൽ കണ്ടത്. "

പുറമേരിയിൽ നാടിനെ നടുക്കിയ യുവതിയുടെയും മകന്റെയും മരണത്തിനിടയാക്കിയ സംഭവത്തെ കുറിച്ച് ഗ്രാമ പഞ്ചായത്ത് മെമ്പർ വിജിഷയുടെ വാക്കുകൾ ഇങ്ങനെ. അമ്മയെ തിരയുന്ന ഒന്നര വയസ്സുകാരി ദേവാങ്കന ഏവരുടെയും ഹൃദയം നുറുക്കുന്നു. രൂപയ്ക്കും മകനും എന്തു സംഭവിച്ചു...?

ദുരന്തം വിശ്വസിക്കാനാകാതെ കുടുംബവും നാട്ടുകാരും. വളരെ സന്തോഷത്തോടെ കഴിയുന്ന കുടുംബമാണ് സുജിത്തിന്റെതെന്ന് നാട്ടുകാരും പറയുന്നു. ഗൾഫിലായിരുന്ന സുജിത്ത് കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതാണ്. അയൽ വാസിയുടെ വെള്ളിക്കുളങ്ങരയിലെ ഹോട്ടലിലാണ് ജോലി.


കുളങ്ങമടത്തിൽ പറമ്പിന് സമീപത്തെ പായൽ നിറഞ്ഞ് ഉപയോഗ ശൂന്യമായ കുളത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് രൂപ (36) മൂത്ത മകനും നരിക്കുന്ന് യു.പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ആദിദേവ് (8) എന്നിവരുടെ മൃതദേഹം കണ്ടത്. രൂപയുടെ മൃതദ്ദേഹം വെള്ളത്തിൽ പൊങ്ങി കിടക്കുകയായിരുന്നു.

വയറിൽ വെള്ളം നിറഞ്ഞിട്ടുമുണ്ട്. കുട്ടിയുടെ മൃതദ്ദേഹം കുളത്തിനടിയിൽ തിരഞ്ഞപ്പോഴാണ് ലഭിച്ചത്. ആദിദേവിന്റെ ചുണ്ടിൽ മുറിവുമുണ്ട്. കുട്ടി കുളത്തിൽ വീണപ്പോൾ രൂപ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അപകടത്തിൽപ്പെട്ടതാണോ...? അതോ കുളത്തിൽ വീണ തേങ്ങയോമറ്റോ എടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകമാണോയെന്നും നാട്ടുകാർ സംശയിക്കുന്നു.

ഇവരുടെ വീടിന് അധികം അകലയല്ലാത്ത ക്ഷേത്രത്തിനടുത്തെ റോഡിൽ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ട തൊഴിലാളികൾ ഉണ്ടായിരുന്നു. ഇവർ ആരും ശബ്ദമൊന്നും കേട്ടിരുന്നില്ല. പകൽ പതിനൊന്നര വരെ ആദിദേവ് മുറ്റത്ത് കളിക്കുന്നത് കണ്ടവരുണ്ട്. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു .

മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്കരിക്കും. വടകര മേപ്പയിൽ സ്വദേശി നാരായണന്റെയും ജാനുവിന്റെയും മകളാണ് രൂപ.

The death of a young woman and her son shook the country; A one-and-a-half-year-old girl looking for her mother in tears

Next TV

Related Stories
വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Jan 18, 2022 11:25 PM

വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ദേശീയപാതയിൽ വാഹനാപകടം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

Jan 18, 2022 10:29 PM

മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച്...

Read More >>
എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

Jan 18, 2022 09:44 PM

എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു മാതൃക ചോദ്യ പേപ്പർ...

Read More >>
കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

Jan 18, 2022 08:49 PM

കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്....

Read More >>
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

Jan 18, 2022 07:51 PM

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു....

Read More >>
താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

Jan 18, 2022 07:16 PM

താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

പക്ഷിപ്പനി ബാധിച്ച്‌ താറാവുകള്‍ ചത്ത സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ വ്യാപകമായി താറാവുകളെ ഇറക്കുന്നതായി...

Read More >>
Top Stories