പിത്താശയക്കല്ലുകള്‍
ദഹനത്തിനാവശ്യമായ പിത്തരസ നിര്‍മാണം കരളിന്റെ പ്രധാന ധര്‍മങ്ങളിലൊന്നാണ്. ദിവസവും അര ലിറ്ററിലധികം പിത്ത രസം കരള്‍ നിര്‍മിക്കുന്നുണ്ട്. കരളില്‍ രൂപം കൊള്ളുന്ന പിത്തരസം അഥവാ ബൈല്‍ പിത്താശയത്തില്‍ ആണ് സംഭരിക്കുന്നത്. പേരക്കയുടെ ആകൃതിയില്‍ ഏകദേശം 7 സെ.മി നീളവും 3 സെ.മീ വീതിയും ഉള്ള ഒരു സഞ്ചിയാണ് പിത്താശയം. 30-50 ml വരെ സംഭരണ ശേഷി പിത്താശയത്തിനുണ്ട്. കരളിന്റെ അടിഭാഗത്ത് വലതു വശത്തായാണ് പിത്താശയത്തിന്റെ സ്ഥാനം.
കല്ലുകള്‍ പലതരം രാസഘടനക്കനുസരിച്ച് കല്ലുകളുടെ രൂപത്തിലും നിറത്തിലും വ്യത്യാസം വരാം. മൂന്ന് തരം കല്ലുകളാണ് പ്രധാനമായും കാണുക.
1. കൊഴുപ്പ് കല്ലുകള്‍ (കൊളസ്ട്രോള്‍ കല്ലുകള്‍) ഇത്തരം കല്ലുകളില്‍ 70 - 80 ശതമാനം വരെയും കൊഴുപ്പ് കാണാം. വൃത്താകൃതിയിലോ കോഴിമുട്ടയുടെ ആകൃതിയിലോ കാണപ്പെടുന്ന കൊഴുപ്പ് കല്ലുകള്‍ പച്ച നിറത്തിലാണ് കാണപ്പെടുക. അപൂര്‍വമായി മഞ്ഞയോ വെള്ളയോ നിറത്തില്‍ കാണുന്നു.
2. പിഗ്മന്റ് സ്റ്റോണ്‍സ് ബിലിറൂബിന്‍ എന്ന വര്‍ണകത്തില്‍നിന്നോ കാല്‍സ്യം ലവണങ്ങളില്‍ നിന്നോ രൂപപ്പെടുന്നവയാണ് പിഗ്മന്റ് കല്ലുകള്‍. ഇരുണ്ട (ബ്രൗണോ കറുപ്പോ) നിറത്തിലുള്ള ചെറുതും മൃദുവുമായ കല്ലുകളാണിവ. ഇത്തരം കല്ലുകളില്‍ 20 ശതമാനത്തില്‍ താഴെ മാത്രമേ കൊഴുപ്പുണ്ടാകൂ. രക്തകോശങ്ങളുടെ ഘടനയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍, കരള്‍വീക്കം തുടങ്ങിയ രോഗങ്ങള്‍ മൂലവും ഇത്തരം കല്ലുകള്‍ രൂപപ്പെടാം.
3. സമ്മിശ്രക്കല്ലുകള്‍ (Mixed Stones) വിവിധ രാസഘടകങ്ങള്‍ ചേര്‍ന്നുള്ള കല്ലുകളും പിത്താശയത്തില്‍ രൂപപ്പെടാറുണ്ട്.
കല്ലുകള്‍ - പ്രധാന കാരണങ്ങള്‍
കരളില്‍ സംസ്കരിക്കുന്ന കൊഴുപ്പിന്റെ ഘടകങ്ങള്‍ പിത്തരസവുമായി കൂടിച്ചേര്‍ന്നാണ് പിത്താശയത്തില്‍ ശേഖരിക്കുന്നത്. എന്നാല്‍ ഈ മിശ്രിതത്തില്‍ കൊഴുപ്പിന്റെ അളവ് കൂടുതലാണെങ്കില്‍ കല്ലുകള്‍ രൂപപ്പെടാനിടയാക്കും. കൊഴുപ്പിന്റെ ഉപഭോഗം കൂടുതലായവരില്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ പിത്തരസം കൂടലിലേക്കൊഴുകുന്നതില്‍ ഉണ്ടാകുന്ന താല്‍ക്കാലിക തടസ്സങ്ങള്‍, പിത്താശയത്തിന്‍െറ സ്വാഭാവിക ചലനം നഷ്ടപ്പെടുന്നത് മൂലം ഒഴുക്കില്ലാതെ പിത്തരസം കെട്ടിനില്‍ക്കുക ഇവയും പിത്താശയക്കല്ലുകളുടെ രൂപീകരണത്തിന് സഹായകമാകാറുണ്ട്. സിറോസിസ് (യകൃദുദരം) ഉള്ളവരില്‍ കരളില്‍ നിന്ന് പിത്തരസത്തിന് സുഗമമായി ഒഴുകാനാകാതെ വരുന്നതും പിത്താശയക്കല്ലുകള്‍ ഉണ്ടാകാനിടയാകും.
ദീർഘ കാലം നീണ്ടുനിൽക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ ത്വക്ക് രോഗമാണ് സോറിയാസിസ്.
1.ത്വക്കിൽ അസാധാരണമായ പാടുകൾ കാണാം. ഈ പാടുകൾ സാധാരണയായി ചുവന്ന നിറത്തിലും, ചൊറിച്ചിൽ ഉണ്ടാക്കുന്നതുമാണ്. ഇവ ശരീരത്തിൻറെ ഒരു ഭാഗത്ത് മാത്രം എന്നാ രീതിയിലും ശരീരം മുഴുവൻ എന്നാ രീതിയിലും കാണപ്പെടാറുണ്ട്.
2. ത്വക്കിനു പറ്റുന്ന പരിക്കുകൾ ത്വക്കിൽ സോറിയാസിസ് മാറ്റങ്ങൾക്കു കാരണമാകാം, ഇതിനെ കോബ്നർ ഫിനോമെനൻ എന്ന് പറയുന്നു. രോഗലക്ഷണങ്ങൾ ഓരോ രോഗിയിലും രോഗത്തിൻറെ ശക്തി അനുസരിച്ചു വ്യത്യസ്തമായ രോഗ ലക്ഷണങ്ങളും അടയാളങ്ങളുമാണ് കാണുക.
സാധാരണയായി സോറിയാസിസ് രോഗബാധിതർ കാണിക്കുന്ന രോഗലക്ഷണങ്ങൾ ഇവയാണ്..
- പിങ്ക്-ചുവപ്പ് നിറത്തിൽ ത്വക്ക് കാണപ്പെടും, വെള്ള സ്കേലുകളും കാണപ്പെടും.
- വരണ്ടു കാണപ്പെടുന്ന ത്വക്ക്, വിള്ളലുകളും ഉണ്ടാകും, ഇടയ്ക്ക് ചോര പൊടിയും.
- വെള്ളത്തുള്ളികൾ പോലെ പാടുകൾ (കുട്ടികളിൽ)
- പുകയുന്ന പോലെയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുക.
- കുഴികൾ ഉള്ളതും സമത്വമില്ലാത്തതുമായ നഖങ്ങൾ കട്ടിയുള്ളതും വീർത്തതുമായ സന്ധികൾ
- ചലം നിറഞ്ഞ കുരുകൾ ശരീരത്തിൽ കാണപ്പെടുന്നത്
കിഡ്നി സ്റ്റോണ്‍
കിഡ്നി സ്റ്റോണ്‍ അല്ലെങ്കിൽ മൂത്രക്കല്ല് ഇപ്പോൾ വളരെ സാധാരണ ആയിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലുമോ വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ, ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ.
പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ ഈ വേദന ചില ആളുകളിൽ പ്രസവ വേദനയേക്കാൾ രൂക്ഷമാണെന്നാണ് പറയുന്നത്. നമുക്ക് അറിയാവുന്നത് പോലെ രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറത്തു വിടാന്‍ ശരീരത്തെ സഹായിക്കുന്ന അവയവമാണ് വൃക്കകള്‍.
എന്നാല്‍ വൃക്കയിലെ കല്ലുകൾ വൃക്ക തകരാർ ഉണ്ടാക്കാം. സമയത്ത് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ വൃക്കകളിലെ കല്ലുകള്‍ വൃക്ക രോഗത്തിലേക്കും അവയുടെ നാശത്തിലേക്കും നയിക്കാം. വൃക്ക, മൂത്രവാഹിനി, മൂത്രസഞ്ചി തുടങ്ങിയവയില്‍ കാണപ്പെടുന്ന കല്ലുകളെയാണ് വൃക്കയിലെ കല്ലുകള്‍ എന്ന് പൊതുവായി അറിയപ്പെടുന്നത്.
വൃക്കയിൽ കല്ല് (കിഡ്നി സ്റ്റോൺ) ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. ഇത് ശരീരത്തിൽ കൂടുമ്പോൾ, അത് കട്ടിയായി കല്ല് പോലെയാകുന്നു. ഇത്തരത്തിലുള്ള മിനറൽസ് ധാരാളം ശരീരത്തിൽ ഉള്ളത് കൊണ്ടോ അല്ലെങ്കിൽ പുറത്തോട്ടു പോകാത്തതു കൊണ്ടോ ആണ് കിഡ്നി സ്റ്റോൺ പ്രധാനമായും ഉണ്ടാകുന്നത്.
1. വെള്ളത്തിന്റെ അളവ് കുറയുന്നതാണ് കിഡ്നി സ്റ്റോൺ എന്ന അസുഖം ഉണ്ടാകാനുള്ള പ്രധാന കാരണം. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ വെള്ളത്തിന് കഴിയും എന്ന് നമുക്കറിയാം. അത് കഴിയാതെ വരുമ്പോൾ ഇത്തരം വിഷാംശങ്ങൾ വൃക്കകളിൽ കല്ലുകൾ ഉണ്ടാക്കും.
2. ഉപ്പും മധുരവും കൂടുതൽ കഴിക്കുന്നത് കല്ലുകൾ കൂടുതൽ ഉണ്ടാക്കും.കുറച്ചുള്ള ഡയറ്റാണ് ഏറ്റവും മികച്ചത്.ഉപ്പിന്റെ അമിത ഉപയോഗം എല്ലുകളില്‍ നിന്നും കാൽസ്യം വലിച്ചെടുത്ത് കിഡ്നിയില്‍ നിക്ഷേപിക്കാന്‍ കാരണമാകും. ഇത് സ്റ്റോണ്‍ ആയി മാറും. അത് പോലെ തന്നെ പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നതും കിഡ്നിസ്റ്റോൺ ഉണ്ടാക്കുന്നു.
3. മൂത്രം ഒഴിക്കാന്‍ തോന്നിയാല്‍ പിടിച്ചു നിര്‍ത്തുന്ന സ്വഭാവം ചിലര്‍ക്കുണ്ട്. ഇതും കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നു.
4. പൊണ്ണത്തടി മറ്റൊരു കാരണമാണ് . വണ്ണം കൂടിയ പല ആളുകളിലും വൃക്കയിൽ കല്ല് കാണുന്നു. ഭാരം കുറയ്ക്കാനായി സർജറി ചെയ്തവരിലും കിഡ്നി സ്റ്റോൺ കൂടുതൽ കാണുന്നു.
5. പലര്‍ക്കും പാരമ്പര്യമായും ഇത്തരത്തില്‍ മൂത്രത്തില്‍ കല്ല് വരാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കിഡ്നി സ്റ്റോണ്‍ ഉണ്ടെങ്കില്‍ അത് അടുത്ത തലമുറയിലേക്കും വ്യാപിക്കും. കിഡ്നി സ്റ്റോണിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ വൃക്കയിലെ കല്ലുണ്ടാകുന്നതിന്റെ ലക്ഷണങ്ങൾ പല ആളുകൾക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത്.
1. വയറിന്റെ വശങ്ങളിൽ പുറത്തായി അതി കഠിനമായ വേദന വാരിയെല്ലുകൾക്ക് താഴെയും, വശങ്ങളിലുമായി ഈ കടുത്ത വേദന ഗുഹ്യ ഭാഗങ്ങളിലേക്ക് വരെ വികിരണം ചെയ്യുന്നു. ഇടുങ്ങിയ സ്ഥലങ്ങളിലേക്ക് കല്ല് നീങ്ങുമ്പോൾ വൃക്കയിൽ മർദം വർധിക്കുകയും, ഇത് മൂലം തടസ്സം ഉണ്ടാകുകയും ചെയ്യുന്നു. ഇതാണ് കടുത്ത വേദനയ്ക്കു കാരണമാകുന്നത്.
2. മൂത്രം മൊത്തമായി ഒഴിക്കാൻ പറ്റാതെ വരിക വൃക്കയിൽ ഉണ്ടാവുന്ന വലിയ കല്ലുകൾ മൂത്രദ്വാരത്തിൽ കുടുങ്ങുകയും മൂത്രത്തിന്റെ ഒഴുക്ക് തടസപ്പെടുത്തും. ഇതുമൂലം ഇടയ്ക്കിടെ ബാത്ത് റൂമിൽ പോകേണ്ടതായി വരുന്നു.
3. മൂത്രത്തിൽ രക്തം കാണുക വൃക്കയിൽ കല്ലുണ്ടെങ്കിൽ മൂത്രത്തിന്റെ നിറം മാറുക എന്നതും ഒരു പ്രധാന ലക്ഷണമാണ്. മൂത്രത്തിൽ രക്തം കാണപ്പെടുന്നത് വൃക്കയിൽ കല്ലുണ്ട് എന്നതിന്റെ മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറം കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
4. മൂത്രമൊഴിക്കുന്ന സമയത്ത് വേദന ഇത് അനുഭവപ്പെടുന്നത് കല്ലുകൾ മൂത്രാശയത്തിനും മൂത്രസഞ്ചിക്കും ഇടയിലുള്ള സ്ഥാനത്ത് എത്തുമ്പോഴാണ്. മൂത്രമൊഴിക്കുന്ന സമയത്ത് ഉണ്ടാകുന്ന വേദന പലപ്പോഴും മൂത്രനാളിയിലെ അണുബാധ (യു.റ്റി.ഐ) ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
5. തലകറക്കവും ഛർദ്ദിയും അടിവയറ്റിലെ കടുത്ത വേദന പോലെ തന്നെ, ഓക്കാനം, ഛർദ്ദി എന്നിവയും വൃക്കയിലെ കല്ലുകൾ ബാധിച്ച ആളുകൾക്ക് കൂടുതലായി അനുഭവപ്പെടുന്നു. വൃക്കകളുടെയും ദാഹനനാളത്തിന്റെയും ഞരമ്പുകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
വൃക്കരോഗങ്ങൾ, മൂത്രക്കല്ല്, സ്കിൻ സോറിയാസിസ് , മൂലക്കുരു, പിത്താശയകല്ല്, വെരിക്കോസ് വെയിൻ , വെള്ള പാണ്ട്, ആസ്മ, അലർജി, ഹെർണിയ, വെള്ളപോക്ക്, സ്ത്രീജന്യ രോഗങ്ങൾ എന്നിവയ്ക്ക് ആയുർവേദ ചികിത്സയുമായിവൈദ്യർ മരക്കാർ മക്കിയാട് - വയനാട് 09447486581
Gallstones; Know the causes and symptoms