എറണാകുളത്ത് യുവാവിന്റെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

എറണാകുളത്ത് യുവാവിന്റെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ
Jan 14, 2022 03:18 PM | By Adithya O P

എറണാകുളം: കീഴില്ലം പറമ്പിപ്പീടികയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പെട്രോൾ പമ്പിലുണ്ടായ നിസ്സാര തർക്കമാണ് കൊലപാതക കാരണം. കീഴില്ലം ഷാപ്പുംപടിയിലെ പെട്രോൾ പമ്പ് ജീവനക്കാരനും കുറുപ്പംപടിയിൽ വാടകയ്ക്കു താമസിക്കുന്ന ആളുമായ കോതമംഗലം പിണ്ടിമന ആലങ്കാരത്ത് ബിജു (32), ഇയാളുടെ സുഹൃത്ത് രായമംഗലം വൈദ്യശാലപ്പടി ചാലയ്ക്കൽ എബിൻ ബെന്നി (22) എന്നിവരാണ് പിടിയിലായത്.

കീഴില്ലം പറമ്പിപ്പീടിക വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിലിനെയാണ് (28) ബുധനാഴ്ച രാത്രി 9.30ന് വീടിനു സമീപത്തുള്ള കനാൽ ബണ്ട് റോഡിൽ കുത്തിക്കൊലപ്പെടുത്തിയത്. ബിജു ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് അറിയിച്ചു.

സംഭവ ദിവസം രാത്രി ഒൻപതിന് അൻസിൽ എബിനെ വിളിച്ചിരുന്നു. ഈ ഫോൺ കോൾ പിന്തുടർന്നാണ് പുലർച്ചെ 4ന് എബിനെ വീട്ടിൽ നിന്നു പിടികൂടിയത്. തുടർന്ന് ബിജുവിനെയും വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്തു. പ്രതികളുമായി പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പു നടത്തി.

Murder of a youth in Ernakulam; Two arrested

Next TV

Related Stories
വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Jan 18, 2022 11:25 PM

വടകരയിൽ വാഹനാപകടം;ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ദേശീയപാതയിൽ വാഹനാപകടം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

Jan 18, 2022 10:29 PM

മുസ്‌ലിംലീഗ് കലക്ട്രേറ്റ് മാർച്ച് മാറ്റിവെച്ചു

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ജനുവരി 27 ലെ കലക്ട്രേറ്റ് മാര്‍ച്ച്...

Read More >>
എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

Jan 18, 2022 09:44 PM

എസ്എസ്എൽസി- പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു മാതൃക ചോദ്യ പേപ്പർ...

Read More >>
കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

Jan 18, 2022 08:49 PM

കൊവിഡ് വ്യാപനം; ഇടുക്കിയിലും വയനാട്ടിലും കടുത്ത നിയന്ത്രണം

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്....

Read More >>
കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

Jan 18, 2022 07:51 PM

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു

കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയിൽ ആനയിടഞ്ഞു....

Read More >>
താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

Jan 18, 2022 07:16 PM

താറാവുകൾ ചത്തതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറക്കുമതി; പരിശോധന പോലുമില്ലെന്ന് പരാതി

പക്ഷിപ്പനി ബാധിച്ച്‌ താറാവുകള്‍ ചത്ത സ്ഥലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ വ്യാപകമായി താറാവുകളെ ഇറക്കുന്നതായി...

Read More >>
Top Stories