എംഎസ്എഫിൽ വീണ്ടും അച്ചടക്ക നടപടി; മൂന്ന് നേതാക്കൾക്ക് സസ്‌പെൻഷൻ

എംഎസ്എഫിൽ വീണ്ടും അച്ചടക്ക നടപടി; മൂന്ന്  നേതാക്കൾക്ക് സസ്‌പെൻഷൻ
Jan 14, 2022 10:26 AM | By Adithya O P

കോഴിക്കോട്: എംഎസ്എഫിൽ വീണ്ടും അച്ചടക്ക നടപടി.മൂന്ന് എംഎസ്എഫ് സംസ്ഥാന നേതാക്കളെ മുസ്ലിം ലീഗ് സസ്പെന്റ് ചെയ്തു. സംസ്ഥാന ജോയന്റ് സെക്രട്ടറി കെഎം ഫവാസ്, മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പ്രവർത്തക സമിതി അംഗം കെവി ഹുദൈഫ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത് .മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് മൂന്ന് പേരെയും നീക്കി.

ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് നടപടി . ഹരിത വിഷയത്തിൽ പി കെ നവാസ് വിരുദ്ധ പക്ഷത്തായിരുന്ന ലത്തീഫ് തുറയൂരിനെ എംഎസ്എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പകരം ആബിദ് ആറങ്ങാടിക്കാണ് ചുമതല നൽകിയത്. വിഷയത്തിൽ ഇന്നലെ വാർത്താ സമ്മേളനം വിളിച്ചുചേർത്ത ലത്തീഫ്, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെയടക്കം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

ഹരിത വിവാദത്തിൽ എംഎസ്എഫിന്റെ മിനുട്സ് തിരുത്താൻ പിഎംഎ സലാം ആവശ്യപ്പെട്ടിരുന്നു. താനതിന് തയ്യാറായിരുന്നില്ലെന്നുമാണ് ലത്തീഫ് പറഞ്ഞത്. ഒറിജിനൽ മിനുട്സ് എംഎസ്എഫ് നേതാക്കളുടെ പക്കലാണ്, തന്റെ കൈയ്യിലില്ല. മിനുട്സിന് വേണ്ടി പൊലീസിപ്പോഴും തനിക്ക് പുറകെയാണ്.

ഒറിജിനൽ മിനുട്സ് പൊലീസിന് കൊടുക്കാതെ തിരുത്തിയ മിനുട്സാണ് കൊടുക്കുന്നതെങ്കിൽ, താൻ ഒറിജിനലിന്റെ പകർപ്പ് പുറത്തുവിടുമെന്നും ലത്തീഫ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലത്തീഫ് അടക്കമുള്ള പികെ നവാസ് വിരുദ്ധ ചേരിയിലെ മൂന്ന് പേരെയും പാർട്ടിയിൽ നിന്നടക്കം സസ്പെന്റ് ചെയ്യാൻ നേതൃത്വം തീരുമാനിച്ചത്.

Disciplinary action again in MSF; Suspension of three MSF state leaders

Next TV

Related Stories
സിപിഐഎം പാർട്ടി കോൺഗ്രസ് യോഗം ഇന്ന്

Jan 17, 2022 09:15 AM

സിപിഐഎം പാർട്ടി കോൺഗ്രസ് യോഗം ഇന്ന്

സിപിഐഎമ്മിൻ്റെ 23ാം പാർട്ടി കോൺഗ്രസ് സംഘാടക സമിതി യോഗം ഇന്ന് നടക്കും. സിപിഐഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തും. ഏപ്രിൽ ആറ് മുതൽ 10...

Read More >>
വടകരയില്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

Jan 16, 2022 11:45 PM

വടകരയില്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

വടകരയില്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം...

Read More >>
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച  ബിജെപി പ്രകടനത്തിനെതിരെ കേസ്

Jan 16, 2022 09:55 PM

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ബിജെപി പ്രകടനത്തിനെതിരെ കേസ്

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ബിജെപി പ്രകടനത്തിനെതിരെ...

Read More >>
എ.സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

Jan 16, 2022 12:09 PM

എ.സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

എ.സമ്പത്തിനെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നിന്ന്...

Read More >>
എസ്എഫ്ഐ കൊടിമരം തകര്‍ത്തു; കോണ്‍ഗ്രസ് കൗൺസിലറും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍

Jan 16, 2022 10:31 AM

എസ്എഫ്ഐ കൊടിമരം തകര്‍ത്തു; കോണ്‍ഗ്രസ് കൗൺസിലറും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍

എസ്.എഫ്.ഐ.യുടെ കൊടിമരം തകര്‍ത്ത സംഭവത്തിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലറും, കെ.എസ്.യു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍....

Read More >>
സിപിഎമ്മിന് മുന്നറിയിപ്പുമായി കെ മുരളീധരൻ എംപി

Jan 16, 2022 07:00 AM

സിപിഎമ്മിന് മുന്നറിയിപ്പുമായി കെ മുരളീധരൻ എംപി

സിപിഎമ്മിന് മുന്നറിയിപ്പുമായി കെ മുരളീധരൻ...

Read More >>
Top Stories