ധീരജ് വധം; രണ്ടു പേർ കൂടി പിടിയിൽ

ധീരജ് വധം; രണ്ടു പേർ കൂടി പിടിയിൽ
Jan 14, 2022 10:10 AM | By Adithya O P

ഇടുക്കി: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതക്കേസിൽ (Dheeraj Murder) കഴിഞ്ഞ ദിവസം കീഴടങ്ങിയ രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്‍യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോണി തേക്കിലക്കാടൻ, സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘത്തിൽ എട്ടു പേരാണുള്ളത്. കുളമാവ് സ്റ്റേഷനിൽ എത്തിയാണ് രണ്ട് പേരും കീഴടങ്ങിയത്. ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിക്കൊപ്പം ഉണ്ടായിരുന്നവരാണ് ഇവർ. ടോണിയാണ് തന്നെ കുത്തിയതെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള അഭിജിത്തിന്റെ മൊഴി.

കേസിൽ നേരത്തെ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയും ജെറിൻ ജോജോയും നിലവിൽ റിമാൻഡിലാണ്. ഇവരെ പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ ഇടുക്കി കോടതി ഇന്ന് പരിഗണിച്ചേക്കും

Dheeraj murder; Two more arrested

Next TV

Related Stories
സിപിഐഎം പാർട്ടി കോൺഗ്രസ് യോഗം ഇന്ന്

Jan 17, 2022 09:15 AM

സിപിഐഎം പാർട്ടി കോൺഗ്രസ് യോഗം ഇന്ന്

സിപിഐഎമ്മിൻ്റെ 23ാം പാർട്ടി കോൺഗ്രസ് സംഘാടക സമിതി യോഗം ഇന്ന് നടക്കും. സിപിഐഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തും. ഏപ്രിൽ ആറ് മുതൽ 10...

Read More >>
വടകരയില്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

Jan 16, 2022 11:45 PM

വടകരയില്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

വടകരയില്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം...

Read More >>
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച  ബിജെപി പ്രകടനത്തിനെതിരെ കേസ്

Jan 16, 2022 09:55 PM

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ബിജെപി പ്രകടനത്തിനെതിരെ കേസ്

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ബിജെപി പ്രകടനത്തിനെതിരെ...

Read More >>
എ.സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

Jan 16, 2022 12:09 PM

എ.സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

എ.സമ്പത്തിനെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നിന്ന്...

Read More >>
എസ്എഫ്ഐ കൊടിമരം തകര്‍ത്തു; കോണ്‍ഗ്രസ് കൗൺസിലറും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍

Jan 16, 2022 10:31 AM

എസ്എഫ്ഐ കൊടിമരം തകര്‍ത്തു; കോണ്‍ഗ്രസ് കൗൺസിലറും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍

എസ്.എഫ്.ഐ.യുടെ കൊടിമരം തകര്‍ത്ത സംഭവത്തിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലറും, കെ.എസ്.യു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍....

Read More >>
സിപിഎമ്മിന് മുന്നറിയിപ്പുമായി കെ മുരളീധരൻ എംപി

Jan 16, 2022 07:00 AM

സിപിഎമ്മിന് മുന്നറിയിപ്പുമായി കെ മുരളീധരൻ എംപി

സിപിഎമ്മിന് മുന്നറിയിപ്പുമായി കെ മുരളീധരൻ...

Read More >>
Top Stories