ട്യൂഷന്‍ ക്ലാസിനെത്തിയ എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവതിക്ക് 20 വര്‍ഷം കഠിന തടവ്

ട്യൂഷന്‍ ക്ലാസിനെത്തിയ എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവതിക്ക് 20 വര്‍ഷം കഠിന തടവ്
Jan 13, 2022 10:58 PM | By Vyshnavy Rajan

തൃശ്ശൂര്‍ : ട്യൂഷന്‍ ക്ലാസിനെത്തിയ എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവതിക്ക് 20 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഹിന്ദി ട്യൂഷനു വേണ്ടി വീട്ടിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 48 കാരിയായ യുവതി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. യുവതിക്ക് 20 വർഷം കഠിനതടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷ വിധിച്ചു.

തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരനാണ് തിരുവില്ല്വാമല സ്വദേശിനിയ്ക്ക് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം പത്തുമാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴതുക അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

ഹിന്ദി ട്യൂഷനുവേണ്ടി യുവതി പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.പി അജയകുമാർ ഹാജരായി.

ചെറുതുരുത്തി ഇൻസ്പെക്ടർ സി. വിജയകുമാരൻ ആണ് പ്രതിയെ അറസ്റ്റുചെയ്തത്. പിന്നീട് കേസ് ഏറ്റെടുത്ത അസിസ്റ്റൻറ് കമ്മീഷണർ ടി.എസ് സിനോജാണ് കുറ്റപത്രം സമർപ്പിച്ചത്.

20-year rigorous imprisonment for molesting an eight-year-old girl who came to a tuition class

Next TV

Related Stories
കോട്ടയത്തെ കൊലപാതകം; പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ രംഗത്ത്

Jan 17, 2022 02:13 PM

കോട്ടയത്തെ കൊലപാതകം; പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ രംഗത്ത്

കോട്ടയത്തെ കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട ഷാനിന്റെ അമ്മ ത്രേസ്യാമ്മ. ഷാനിനെ ജോമോൻ കൂട്ടികൊണ്ട് പോയെന്ന് പൊലീസിൽ...

Read More >>
 കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന് പൊലീസ്

Jan 17, 2022 10:59 AM

കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന് പൊലീസ്

കോട്ടയം നഗരത്തെ നടുക്കിയ അരുംകൊല; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കാരണമെന്ന്...

Read More >>
സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചുകൊന്നു;  നാല്‍പത്തിയൊന്നുകാരൻ അറസ്റ്റില്‍

Jan 17, 2022 07:56 AM

സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചുകൊന്നു; നാല്‍പത്തിയൊന്നുകാരൻ അറസ്റ്റില്‍

മാനസിക വെല്ലുവിളികള്‍ നേരിടുന്ന സഹോദരിയെ സ്വത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹോദരന്‍ ....

Read More >>
പതിമൂന്നുകാരിക്ക് ബസ്സിനുള്ളിൽ ക്രൂര പീഡനം

Jan 17, 2022 07:40 AM

പതിമൂന്നുകാരിക്ക് ബസ്സിനുള്ളിൽ ക്രൂര പീഡനം

പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ. സംക്രാന്തി സ്വദേശി 31കാരനായ തുണ്ടിപ്പറമ്പിൽ അഫ്സലാണ് പാലാ...

Read More >>
നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

Jan 16, 2022 11:23 PM

നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍...

Read More >>
മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

Jan 16, 2022 11:13 PM

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തി

മദ്യപിക്കാന്‍ പണം നല്‍കാത്തത്തിന്റെ പേരില്‍ ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍ത്താവ്...

Read More >>
Top Stories