കെ സുധാകരനെതിരെ പ്രകോപന പരാമർശങ്ങളുമായി കെ പി അനിൽ കുമാർ

കെ സുധാകരനെതിരെ പ്രകോപന പരാമർശങ്ങളുമായി കെ പി അനിൽ കുമാർ
Jan 13, 2022 04:02 PM | By Adithya O P

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ (KPCC President K Sudhakaran) പ്രകോപന പരാമർശങ്ങളുമായി കെ പി അനിൽ കുമാർ (K P Anilkumar). ബ്ലേഡ് - മണൽ മാഫിയകളുമായി മാത്രം കൂട്ടുകെട്ടുള്ളയാളാണ് സാധാകരൻ എന്ന് അനിൽ കുമാർ മാധ്യമങ്ങളോട് തുറന്നടിച്ചു.സുധാകരൻ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ടെന്നും അനിൽ കുമാർ പറഞ്ഞു. കെപിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന കെ പി അനിൽകുമാർ കഴിഞ്ഞ സെപ്റ്റംബറിലാണ് സിപിഎമ്മിൽ ചേർന്നത്.

ഇതിന് ശേഷം കെ സുധാകരനെതിരെ അഴിമതി ആരോപണവും വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്നായിരുന്നു അനിൽ കുമാർ ആവശ്യപ്പെട്ടത്. അതേസമയം, ഇടുക്കി എൻജിനിയറിം​ഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന വിഷയത്തിലുള്ള സുധാകരന്റെ പ്രതികരണത്തിനെതിരെ വ്യാപക വിമർശനമാണ് സിപിഎം നേതാക്കൾ ഉയർത്തുന്നത്.

മുഖ്യമന്ത്രിയടക്കം സുധാകരന്റെ പരാമർശത്തിനെതിരെ രം​ഗത്ത് വന്നു. കൊലപാതകത്തിന് പ്രോൽസാഹനം നൽകുന്ന രീതിയാണ് കോൺഗ്രസിന്റേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. മരണം ഇരന്ന് വാങ്ങിയവനെന്ന് പറയാൻ കോൺഗ്രസ് തയ്യാറാവുന്നു. ഇത്തരം കാര്യങ്ങളിൽ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? സമാധാന അന്തരീക്ഷം തകർക്കുന്നതിൽ കോൺഗ്രസും ഭാഗമായി എന്നതാണ് ധീരജിൻ്റെ മരണത്തിലൂടെ കാണേണ്ടത്.

കുറ്റം ചെയ്തവരെ തള്ളിപ്പറയുന്ന സൂചന പോലും ഉണ്ടായില്ല. സംഘർഷത്തിലുടെയും കലാപത്തിലൂടെയും എന്തെങ്കിലും നേടാമെന്ന് കരുതണ്ട. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നാട് അതിൻ്റെ കൂടെ നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി എൻജിനിയറിം​ഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. ധീരജിന്റെ മരണത്തിൽ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണ്.

തിരുവാതിര കളിച്ച് അവർ ആഹ്ലാദിക്കുന്നു. സ്ഥലം വാങ്ങാൻ ആയിരുന്നു തിടുക്കമെന്നും കെ സുധാകരൻ ആരോപിച്ചു. ഇടുക്കി എൻജിനിയറിം​ഗ് കോളജിൽ ദിവസങ്ങൾ ആയി അക്രമം അരങ്ങേറിയിരുന്നുവെന്നും കെഎസ്‍യുവിന്റെ വിജയം തടയാൻ ഡിവൈഎഫ്ഐ ഗുണ്ടകൾ കോളേജിൽ ക്യാമ്പ് ചെയ്തിരുന്നുവെന്നും സുധാകരൻ ആരോപിച്ചു. നിരവധി കെഎസ്‍യു പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ഇന്നലെ ആലപ്പുഴയിൽ പറഞ്ഞിരുന്നു.

KP Anil Kumar with provocative remarks against K Sudhakaran

Next TV

Related Stories
സിപിഐഎം പാർട്ടി കോൺഗ്രസ് യോഗം ഇന്ന്

Jan 17, 2022 09:15 AM

സിപിഐഎം പാർട്ടി കോൺഗ്രസ് യോഗം ഇന്ന്

സിപിഐഎമ്മിൻ്റെ 23ാം പാർട്ടി കോൺഗ്രസ് സംഘാടക സമിതി യോഗം ഇന്ന് നടക്കും. സിപിഐഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തും. ഏപ്രിൽ ആറ് മുതൽ 10...

Read More >>
വടകരയില്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

Jan 16, 2022 11:45 PM

വടകരയില്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

വടകരയില്‍ കെ സുധാകരനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം...

Read More >>
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച  ബിജെപി പ്രകടനത്തിനെതിരെ കേസ്

Jan 16, 2022 09:55 PM

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ബിജെപി പ്രകടനത്തിനെതിരെ കേസ്

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച ബിജെപി പ്രകടനത്തിനെതിരെ...

Read More >>
എ.സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

Jan 16, 2022 12:09 PM

എ.സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

എ.സമ്പത്തിനെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നിന്ന്...

Read More >>
എസ്എഫ്ഐ കൊടിമരം തകര്‍ത്തു; കോണ്‍ഗ്രസ് കൗൺസിലറും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍

Jan 16, 2022 10:31 AM

എസ്എഫ്ഐ കൊടിമരം തകര്‍ത്തു; കോണ്‍ഗ്രസ് കൗൺസിലറും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍

എസ്.എഫ്.ഐ.യുടെ കൊടിമരം തകര്‍ത്ത സംഭവത്തിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലറും, കെ.എസ്.യു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍....

Read More >>
സിപിഎമ്മിന് മുന്നറിയിപ്പുമായി കെ മുരളീധരൻ എംപി

Jan 16, 2022 07:00 AM

സിപിഎമ്മിന് മുന്നറിയിപ്പുമായി കെ മുരളീധരൻ എംപി

സിപിഎമ്മിന് മുന്നറിയിപ്പുമായി കെ മുരളീധരൻ...

Read More >>
Top Stories