മൂന്ന് വയസ്സുകാരന്‍റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍; രണ്ടാനച്ഛനായി തിരച്ചില്‍ ഊര്‍ജിതം

മൂന്ന് വയസ്സുകാരന്‍റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍; രണ്ടാനച്ഛനായി തിരച്ചില്‍ ഊര്‍ജിതം
Jan 13, 2022 08:35 AM | By Vyshnavy Rajan

മലപ്പുറം : തിരൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്ന് വയസ്സുകാരനെ മര്‍ദനമേറ്റ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന്‍ റിപ്പോര്‍ട്ട്. ബംഗാള്‍ സ്വദേശിയായ മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് ഇന്നലെ രാത്രിയോടെ മരിച്ചത്.

കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛന്‍ അര്‍മാന്‍, കുട്ടി മരിച്ചെന്നറിഞ്ഞതോടെ ആശുപത്രിയില്‍ നിന്ന് മുങ്ങി,ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലിസ്. അമ്മ മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സിലാണ് കുടുംബം താമസിക്കുന്നത്. മുംതാസ് ബീവിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. ഒരു വര്‍ഷം മുമ്പ് റഫീക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം അര്‍മാന്‍ എന്നയാളെ മുംതാസ് ബീവി വിവാഹം കഴിച്ചിരുന്നു.

കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തിരൂരില്‍ ഒരാഴ്ച മുമ്പാണ് കുടുംബം താമസിക്കാനെത്തിയത്. ഇന്നലെ ഇവര്‍ വഴക്കുണ്ടായതായി സമീപത്ത് താമസിക്കുന്നവര്‍ പറഞ്ഞു. പൊലീസ് ഇവര്‍ താമസിച്ചിരുന്ന മുറിയിലും പരിശോധന നടത്തി. അര്‍മാന്‍ ട്രെയിനില്‍ മുങ്ങിയതാണെന്ന് പൊലീസ് സംശയിക്കുന്നു.

Burns on the body of a three-year-old; The search for stepfather intensified

Next TV

Related Stories
സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; ടി പി ആര്‍ 48.06 %

Jan 26, 2022 06:03 PM

സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് കൊവിഡ് രോഗികള്‍; ടി പി ആര്‍ 48.06 %

സംസ്ഥാനത്ത് ഇന്നും അര ലക്ഷത്തിനടുത്ത് രോഗികള്‍, കേരളത്തില്‍ ഇന്ന് 49,771 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449,...

Read More >>
വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

Jan 26, 2022 05:45 PM

വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ

വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച...

Read More >>
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചനാക്കേസ്; കാവ്യ മാധവനെയും ചോദ്യം ചെയ്യും

Jan 26, 2022 03:55 PM

ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗൂഢാലോചനാക്കേസ്; കാവ്യ മാധവനെയും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കാവ്യ മാധവന്‍ അടക്കം കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം...

Read More >>
ആശങ്കയോടെ കേരളം; രോഗികളുടെ എണ്ണം കൂടുന്നു, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

Jan 26, 2022 03:39 PM

ആശങ്കയോടെ കേരളം; രോഗികളുടെ എണ്ണം കൂടുന്നു, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

വടക്കന്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം തീരെ കുറയുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ കൊവിഡ് കൂടിയതോടെ ബദല്‍...

Read More >>
പാലക്കാട് വൻ കഞ്ചാവ് വേട്ട; 12 കിലോയുമായി ഒരാൾ  പിടിയിൽ

Jan 26, 2022 02:25 PM

പാലക്കാട് വൻ കഞ്ചാവ് വേട്ട; 12 കിലോയുമായി ഒരാൾ പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ 12 കിലോ കഞ്ചാവുമായി തൃശ്ശൂർ സ്വദേശി പിടിയിലായി. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്‌മാനാണ്...

Read More >>
ബന്ധുവിന്റെ മർദ്ദനമേറ്റ് മെഡി. കോളേജിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണ്മാനില്ല

Jan 26, 2022 01:32 PM

ബന്ധുവിന്റെ മർദ്ദനമേറ്റ് മെഡി. കോളേജിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണ്മാനില്ല

ബന്ധുവിന്റെ മർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണാനില്ലെന്ന്...

Read More >>
Top Stories