#PKKunhalikutty |വടകരയിൽ കാഫിർ പ്രയോഗം നടത്തിയ ആളെ കണ്ടെത്തണം, ഇല്ലെങ്കിൽ നിയമനടപടി: കുഞ്ഞാലിക്കുട്ടി

#PKKunhalikutty |വടകരയിൽ കാഫിർ പ്രയോഗം നടത്തിയ ആളെ കണ്ടെത്തണം, ഇല്ലെങ്കിൽ നിയമനടപടി: കുഞ്ഞാലിക്കുട്ടി
May 14, 2024 04:42 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  മുസ്ലിം ലീഗ് എപ്പോഴും സമാധാനം കാംക്ഷിക്കുന്നവരാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കാഫിർ പ്രയോഗം ആണ് വടകരയിലെ പ്രശ്നങ്ങൾക്ക് തുടക്കമായത്.

ലീ​ഗ് പ്രവർത്തകന്റെ പേരിലാണ് ആവശ്യമില്ലാതെ ഫേക്ക് ആയ പ്രയോഗം വന്നത്. അത് ഫേക്ക് ആണെന്ന് ലീഗ് തെളിയിച്ചു, നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

അത് ആരാണ് ചെയ്തത് എന്ന് പറയേണ്ടതിന്‍റെ ഉത്തരവാദിത്തം സർക്കാരിനും പൊലീസിനുമാണ്. രംഗം വഷളാക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്തതാരെന്നു കണ്ടെത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'സമാധാന ശ്രമത്തിന് അത്യാവശ്യമായി വേണ്ടത് കാഫിർ പ്രയോഗം നടത്തിയ ആളെ കണ്ടെത്തുകയാണ്. പൊലീസ് കണ്ടെത്തിയില്ലെങ്കിൽ ഞങ്ങൾ നിയമനടപടിയുമായി മുന്നോട്ട് പോകും സമാധാന ശ്രമങ്ങൾ അതിന്റെ വഴിക്ക് നടക്കട്ടെ. അതിനോട് നിസഹകരിക്കില്ല. അങ്ങനെ സമൂഹത്തിൽ കലക്ക് ഉണ്ടാക്കുന്ന ചരിത്രം ലീഗിനില്ല'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആർ എം പി നേതാവ് കെ എസ് ഹരിഹരന്റെ സ്‌ത്രീ വിരുദ്ധ പരാമർശം തെറ്റ് തന്നെയാണ്. അക്കാര്യം ആദ്യം മുതൽ തന്നെ പറഞ്ഞതാണ്. പാർട്ടിയും മുന്നണിയും തള്ളി പറഞ്ഞിരുന്നു,അദ്ദേഹം മാപ്പും പറഞ്ഞു.

രാജ്യസഭാ സീറ്റ് ലീഗിന് തന്നെയാണ്. രാജ്യസഭാ സീറ്റിൽ ആരാണെന്നുള്ളത് സമയമാകുമ്പോൾ തങ്ങൾ പറയും. ഇപ്പോൾ പാർട്ടി ആ വിഷയം ചർച്ച ചെയ്തിട്ടില്ല.

പ്ലസ് വൺ സീറ്റ് സംബന്ധിച്ച് പ്രതിസന്ധി ഉണ്ട് എന്നത് എല്ലാവർക്കും അറിയാം. ആയിരകണക്കിന് സീറ്റുകളാണ് കുറവ്. പ്രതിസന്ധി ഇല്ല എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കിയാൽ പറ്റില്ല. വൻപ്രതിസന്ധിയാണ് നിലനിൽക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന ന്യായമല്ല. അതിനെതിരെ ശക്തമായ പ്രക്ഷോഭം വേണ്ടിവരും.

മന്ത്രി നിലപാട് തിരുത്തണം. പ്ലസ് വണിന് അധിക ബാച്ചുകൾ നൽകിയ പറ്റൂ. സീറ്റില്ലാത്ത സ്ഥലത്ത് കുട്ടികൾ എവിടെയെങ്കിലും ഒക്കെ പഠിച്ചാൽ മതി എന്ന് പറയുന്നത് ന്യായമല്ല. പാരൽ കോളേജിൽ അൺ എയിഡഡ് എന്നെല്ലാം പറയുന്നത് സ്ഥിരം രീതിയാണ്. പഠിക്കാൻ സീറ്റില്ലാതെ ഉന്തിത്തള്ളിക്കൊണ്ട് പോകുന്ന രീതി കുറെയായി.

രണ്ടാം തവണ വന്ന ഇടതുപക്ഷ സർക്കാരിന്റെ കടമയായിരുന്നു സീറ്റ് അനുവദിക്കേണ്ടത്. ഇനിയും ഇത് തുടർന്നാൽ വലിയ ദുരന്തം ഉണ്ടാക്കും. മാർക്കുള്ള കുട്ടികൾക്ക് പോലും പഠിക്കാൻ അവസരം ഇല്ല.

അധിക ബാച്ചുകൾ വിദ്യാർത്ഥികളുടെ ആവശ്യമാണ്. അവകാശം നേടിയെടുക്കാൻ വേണ്ടി പ്രക്ഷോഭം ആണ് മാർഗ്ഗം. സമരത്തിന് പ്രതിപക്ഷം മാത്രമായിരിക്കില്ല ഉള്ളത്. സർക്കാരിന്റെ നിസംഗ ഭാവത്തെ ഗൗരവമായി തന്നെയാണ് ലീഗ് കാണുന്നത്. എല്ലാ വർഷവും സമരം നടത്തി സീറ്റ് നേടിയെടുക്കേണ്ട സാഹചര്യത്തെക്കുറിച്ച് ഗവൺമെൻറ് ചിന്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

#PKKunhalikutty #said #MuslimLeague #always #wants #peace.

Next TV

Related Stories
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മാനേജ്മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും

Jul 20, 2025 08:31 AM

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മാനേജ്മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും

കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെൻ്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി...

Read More >>
 ഷാർജയിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെതിരെ കൊലക്കുറ്റമടക്കം ചുമത്തി കേസെടുത്തു

Jul 20, 2025 08:18 AM

ഷാർജയിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെതിരെ കൊലക്കുറ്റമടക്കം ചുമത്തി കേസെടുത്തു

ഷാര്‍ജയില്‍ മലയാളി യുവതി അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത്...

Read More >>
'കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നങ്ങളും പീഡനങ്ങളുമാണ്', മദ്യപിച്ച് കഴിഞ്ഞാൽ ഭ്രാന്തനാണവൻ; പിതാവ്

Jul 20, 2025 08:00 AM

'കല്ല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നങ്ങളും പീഡനങ്ങളുമാണ്', മദ്യപിച്ച് കഴിഞ്ഞാൽ ഭ്രാന്തനാണവൻ; പിതാവ്

ഷാര്‍ജയില്‍ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ അതുല്ല്യ ശേഖര്‍ ഭര്‍ത്താവ് സതീഷില്‍ നിന്നും നേരിട്ടത് കടുത്ത പീഡനമെന്ന് പിതാവ്...

Read More >>
 നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവിൽ

Jul 20, 2025 06:52 AM

നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവിൽ

ദേശീയപാത കുട്ടനെല്ലൂരിൽ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ‌ ടിപ്പർ ലോറിയിടിച്ച് അപകടം....

Read More >>
പോര് ഒത്തുതീർപ്പിലേക്കോ? മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും, നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

Jul 20, 2025 06:40 AM

പോര് ഒത്തുതീർപ്പിലേക്കോ? മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും, നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണർ രാജേന്ദ്ര ആര്‍ലേക്കറെ...

Read More >>
Top Stories










News from Regional Network





//Truevisionall