അമ്മ വെള്ളം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കലാശിച്ചത് അതിക്രൂര കൊലപാതകത്തില്‍; ആദ്യം അമ്മയെയും പിന്നെ അച്ഛനെയും വെട്ടി വീഴ്ത്തി

അമ്മ വെള്ളം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കലാശിച്ചത് അതിക്രൂര കൊലപാതകത്തില്‍; ആദ്യം അമ്മയെയും പിന്നെ അച്ഛനെയും വെട്ടി വീഴ്ത്തി
Jan 12, 2022 07:58 PM | By Vyshnavy Rajan

പാലക്കാട് : പുതുപ്പരിയാരത്ത് വയോധിക ദമ്പതിമാരുടേത് അതി ക്രൂര കൊലപാതകം. പ്രതിയായ മകന്‍ സനലിനോട് വെള്ളം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആരും കൊലയില്‍ കലാശിച്ചത്. അമ്മ ദേവി വെള്ളം ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ സനല്‍ അടുക്കളയില്‍ നിന്ന് അരിവാളും കൊടുവാളും കൊണ്ടുവന്ന് അമ്മയെ വെട്ടിവീഴ്‌ത്തുകയായിരുന്നു.

നടുവിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ നിലവിളിച്ചതിനെ തുടര്‍ന്ന് ചന്ദ്രനെയും വെട്ടി. ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകള്‍ ഏറ്റെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ചന്ദ്രന്റെ ശരീരത്തില്‍ 26 വെട്ടേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇരുവരും മരണവേദനയില്‍ പിടയുമ്ബോള്‍ ഇയാള്‍ മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചുകൊടുത്തു.

പുതുപ്പരിയാരം ഓട്ടൂര്‍കാട് പ്രതീക്ഷാ നഗറില്‍ റിട്ട. ആര്‍എംഎസ് ജീവനക്കാരന്‍ ചന്ദ്രന്‍ ( 68), ഭാര്യ ദൈവാന ദേവി ( ദേവി-54) എന്നിവരെ കഴിഞ്ഞ ദിവസം രാവിലെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയായ ഇവരുടെ മകന്‍ സനലിനെ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് സനല്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

കൊലയ്‌ക്ക് ശേഷം രക്തം കഴുകിക്കളഞ്ഞത് അച്ഛന്‍ കിടന്ന മുറിയില്‍ നിന്നാണെന്ന് പ്രതി പറഞ്ഞു. ഇതിന് ശേഷം അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് ആപ്പിള്‍ കഴിച്ചുവെന്നും പ്രതി മൊഴി നല്‍കി. ചോദ്യം ചെയ്യലില്‍ ഒരു കുറ്റബോധമില്ലാതെയാണ് ഇയാള്‍ പ്രതികരിച്ചത് എന്ന് പോലീസ് പറയുന്നു.

പുതുപ്പരിയാരത്ത് സ്വന്തം വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ സനലിനെ പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയത് മാതാപിതാക്കളെ കള്ളന്‍ അപായപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു. ക്രൂര കൊലപാതകത്തിന് ശേഷം മൈസൂരിലേക്ക് കടന്ന സനലിനെ സഹോദരനാണ് വിളിച്ച്‌ വരുത്തിയത്.


പാലക്കാട്ട് പുതുപ്പരിയാരത്തെ വീട്ടിലെത്തിയതിന് പിന്നാലെ അയല്‍വാസികളുടെ സഹായത്തോടെ പ്രതിയെ പോലീസിലേല്‍പ്പിക്കുകയായിരുന്നു. ചന്ദ്രനെയും ദേവിയെയും മകന്‍ സനല്‍ ക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു.

സനല്‍ കൃത്യം നടന്നതിന് ശേഷമാണ് നാടുവിട്ടത്. നേരത്തെ മുംബെയില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സനല്‍ ലോക്ഡൗണ്‍ സമയത്താണ് നാട്ടിലെത്തിയത്.

കൊലപാതകം നടന്ന വീട്ടില്‍ നിന്ന് കണ്ടെടുത്ത സിറിഞ്ചുകള്‍ സനല്‍ മയക്കുമരുന്ന് ഉപയോഗിച്ചതെന്ന സംശയം പൊലീസില്‍ ബലപ്പെടുത്തിയിട്ടുണ്ട്. വീടിനുള്ളില്‍ ചോരയില്‍ കുളിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

എറണാകുളത്തുള്ള മകള്‍ സൗമിനി ഇന്നലെ രാവിലെ ഇവരെ ഫോണില്‍ വിളിച്ച്‌ കിട്ടാതായതോടെ സമീപവാസിയെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുവും പഞ്ചായത്ത് മെമ്ബറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്. ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലും ചന്ദ്രന്‍റേത് കിടപ്പുമുറിയിലുമാണുണ്ടായിരുന്നത്.

കൊലപാതകം നടന്ന ദിവസം രാത്രി ഒന്‍പത് മണി വരെ സനല്‍ വീട്ടിലുണ്ടായിരുന്നു. അതിനുശേഷം സനിലിനെ കാണാതാവുകയായിരുന്നു. ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. ദമ്ബതികള്‍ക്ക് ആകെ മൂന്ന് മക്കളാണുള്ളത്. മൂത്ത രണ്ട് പേര്‍ എറണാകുളത്താണ് താമസിക്കുന്നത്.

കഴിഞ്ഞ ആറു മാസമായി സനല്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. കാണാതായ സനല്‍ നേരത്തെ മുംബൈയിലായിരുന്നു. ഇയാള്‍ക്കു ജ്വല്ലറിയുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപെട്ട ഇയാള്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു.

Dispute over mother's request for water culminates in brutal murder; First the mother and then the father were hacked to death

Next TV

Related Stories
ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

Jan 26, 2022 05:51 PM

ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

ഒന്‍പതു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. 10, 12 വയസ്സുള്ള കുട്ടികളെയാണ് പൊലീസ്...

Read More >>
അഞ്ച് വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം

Jan 25, 2022 09:24 PM

അഞ്ച് വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം

ഒഡീഷയിലെ പുരിയിൽ അഞ്ച് വയസുകാരി ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം. കുട്ടിയുടെ കുടുംബവുമായി പരിചയമുള്ള...

Read More >>
ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു സസ്പെന്‍ഷന്‍

Jan 25, 2022 09:13 PM

ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു സസ്പെന്‍ഷന്‍

ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു...

Read More >>
ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍

Jan 25, 2022 05:03 PM

ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍

ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ്...

Read More >>
പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

Jan 24, 2022 09:08 PM

പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ....

Read More >>
രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞു; ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം

Jan 24, 2022 03:30 PM

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞു; ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞതിന് ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയിൽ...

Read More >>
Top Stories