17കാരിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ചു ; 26കാരന്നെതിരെ കേസ്

17കാരിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ചു ; 26കാരന്നെതിരെ കേസ്
Jan 12, 2022 04:19 PM | By Adithya O P

പതിനേഴുകാരിയെ ബലാത്സംഗം ചെയിതു ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 26കാരന്നെതിരെ കേസ്. മധ്യപ്രദേശിലെ ഭോപ്പാലിന് സമീപമുള്ള നസീറാബാദിലാണ് സംഭവം. 17 കാരിയെ ബലാത്സംഗം ചെയ്തതിനും പിന്നീട് ബലാത്സംഗത്തിന്‍റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിനും 26കാരനായ യുവാവിനെതിരെ മധ്യ പ്രദേശ് പൊലീസ് കേസെടുത്തു.

യുവാവും പീഡനത്തിനിരയായ പെണ്‍കുട്ടിയും ഒരേ ഗ്രാമത്തിലെ താമസക്കാരായിരുന്നു. കുടുംബമായി പോയ ടൂറിനിടയിലാണ് യുവാവിനെ പതിനൊന്നാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി പരിചയപ്പെടുന്നത്. കഴിഞ്ഞ ഏപ്രില്‍ 16ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു.

ബലാത്സംഗത്തിനിടെ അതിന്‍റെ ചിത്രങ്ങളും യുവാവ് മൊബൈലില്‍ എടുത്തിരുന്നു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ പെണ്‍കുട്ടി ഫോണില്‍ ബ്ലോക്ക് ചെയ്യുകയും ഭീഷണിക്ക് വഴങ്ങി കാണാന്‍ വിസമ്മതിക്കുകയുെ ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായ 26കാരന്‍ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഗ്രാമത്തിലെ ചിലരാണ് വിവരം പെണ്‍കുട്ടിയുടെ പിതാവിനെ അറിയിച്ചത്. ഇതോടെ പിതാവ് പൊലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. പൊലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ യുവാവിനായുള്ള തെരച്ചിലിലാണ് പൊലീസുള്ളത്.

17-year-old girl raped and pictures spread on social media; Case against 26-year-old

Next TV

Related Stories
ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

Jan 26, 2022 05:51 PM

ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

ഒന്‍പതു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. 10, 12 വയസ്സുള്ള കുട്ടികളെയാണ് പൊലീസ്...

Read More >>
അഞ്ച് വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം

Jan 25, 2022 09:24 PM

അഞ്ച് വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം

ഒഡീഷയിലെ പുരിയിൽ അഞ്ച് വയസുകാരി ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം. കുട്ടിയുടെ കുടുംബവുമായി പരിചയമുള്ള...

Read More >>
ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു സസ്പെന്‍ഷന്‍

Jan 25, 2022 09:13 PM

ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു സസ്പെന്‍ഷന്‍

ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു...

Read More >>
ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍

Jan 25, 2022 05:03 PM

ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍

ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ്...

Read More >>
പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

Jan 24, 2022 09:08 PM

പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ....

Read More >>
രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞു; ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം

Jan 24, 2022 03:30 PM

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞു; ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞതിന് ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയിൽ...

Read More >>
Top Stories