ഒറ്റയ്ക്കു താമസിച്ചിരുന്ന വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍

ഒറ്റയ്ക്കു താമസിച്ചിരുന്ന വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍
Jan 12, 2022 12:48 PM | By Vyshnavy Rajan

കിടങ്ങൂര്‍ : കോട്ടയത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന വൃദ്ധയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍. എണ്‍പത്തിയെട്ടുകാരിയായ വൃദ്ധയാണ് പീഡന ശ്രമത്തിന് ഇരയായത്. സംഭവത്തില്‍ വൃദ്ധയുടെ പരാതിയില്‍ കിടങ്ങൂര്‍ മംഗളാരാം പള്ളിക്കു സമീപം കാഞ്ഞിരക്കാട്ട് പ്രസാദാണ് (20) പൊലീസിന്റെ പിടിയിലായത്.

10ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വൃദ്ധയ്ക്ക് നേരെ ബലാത്സംഗ ശ്രമം നടന്നത്. മുന്‍പരിചയം വച്ചാണ് യുവാവ് വീട്ടിലെത്തിയതു പീഡിപ്പിക്കാന്‍ ശ്രമിച്ചതും. വീട്ടില്‍ ആരും ഇല്ലെന്നും വൃദ്ധ തനിച്ചാണെന്നും മനസ്സിലാക്കിയ പ്രതി വൃദ്ധയുടെ മുറിയില്‍ അതിക്രമിച്ചു കടന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വയോധിക എതിര്‍ത്തതോടെ യുവാവ് ഭയക്കുകയും സംഭവ സ്ഥലത്തു നിന്നും കടന്നു കയളുയകയും ചെയ്തു ബലപ്രയോഗത്തില്‍ പരുക്കേറ്റ വയോധിക ആശുപത്രിയില്‍ ചികിത്സ തേടി.

എസ്‌എച്ച്‌ഒ കെ.ആര്‍.ബിജു, എസ്‌ഐ കുര്യന്‍ മാത്യു, എഎസ്‌ഐ ബിജു ചെറിയാന്‍, പൊലീസുകാരായ ആഷ് ടി.ചാക്കോ, സിനിമോള്‍, സുനില്‍കുമാര്‍, അരുണ്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Twenty-year-old man arrested for trying to molest elderly woman

Next TV

Related Stories
ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

Jan 26, 2022 05:51 PM

ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

ഒന്‍പതു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. 10, 12 വയസ്സുള്ള കുട്ടികളെയാണ് പൊലീസ്...

Read More >>
അഞ്ച് വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം

Jan 25, 2022 09:24 PM

അഞ്ച് വയസുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം

ഒഡീഷയിലെ പുരിയിൽ അഞ്ച് വയസുകാരി ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ബന്ധുവിനായി തിരച്ചില്‍ ഊര്‍ജിതം. കുട്ടിയുടെ കുടുംബവുമായി പരിചയമുള്ള...

Read More >>
ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു സസ്പെന്‍ഷന്‍

Jan 25, 2022 09:13 PM

ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു സസ്പെന്‍ഷന്‍

ദളിത് യുവതിയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍സ്റ്റബിളിനു...

Read More >>
ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍

Jan 25, 2022 05:03 PM

ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍

ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ്...

Read More >>
പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

Jan 24, 2022 09:08 PM

പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ

പത്ത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ....

Read More >>
രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞു; ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം

Jan 24, 2022 03:30 PM

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞു; ഭാര്യയ്ക്ക്‌ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞതിന് ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയിൽ...

Read More >>
Top Stories