ധീരജിൻ്റെ കൊലപാതകം അത്യന്തം ഖേദകരവും അപലപനീയവുമാണെന്ന് - സി.എൻ ജാഫർ

ധീരജിൻ്റെ കൊലപാതകം അത്യന്തം ഖേദകരവും അപലപനീയവുമാണെന്ന് - സി.എൻ ജാഫർ
Advertisement
Jan 12, 2022 08:46 AM | By Anjana Shaji

കോഴിക്കോട് : പൈനാവ് ഗവ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിധീരജിൻ്റെ കൊലപാതകം അത്യന്തം ഖേദകരവും അപലപനീയവുമാണെന്നും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രയോഗ രീതിയിൽ മാറ്റങ്ങളുണ്ടാകലാണ് സംഘർഷങ്ങളും കൊലപാതകങ്ങളും അവസാനിക്കാൻ വേണ്ടതെന്നും എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജാഫർ പറഞ്ഞു.

എസ് എസ് എഫ് മുഖ പത്രമായ രിസാലയുടെ പ്രചരണ കാലവുമായി ബന്ധപ്പെട്ട് നടന്ന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാഹ്യ ഇടപെടലുകളാണ് പലപ്പോഴും കാമ്പസുകളെ കൊലക്കളമാക്കുന്നത്. മാതൃ പാർട്ടിയുടെ രാഷ്ട്രീയ ലാഭത്തിനല്ല വിദ്യാർത്ഥി സമൂഹത്തിന്റെ ക്ഷേമത്തിനാകണം കലാലയ രാഷ്ട്രീയം.

ഹിംസയിലേക്കും, സ്വേച്ഛാധിപത്യത്തിലേക്കും കാമ്പസ് രാഷ്ട്രീയം വഴി മാറുമ്പോഴാണ് സംഘട്ടനങ്ങൾ സംഭവിക്കുന്നത്. സൗഹൃദങ്ങളുടെയും സംവാദങ്ങളുടെയും വേദിയാകേണ്ട കാമ്പസുകളെ കലാപ ഭൂമിയാക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴി അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ.ബി ബഷീർ, പി ജാബിർ, എം ജുബൈർ സംസാരിച്ചു.

Dheeraj's murder is very sad and reprehensible - CN Jaffer

Next TV

Related Stories
യുഎൽസിസിഎസ് ക്രഷർ യൂണിറ്റിനു സർക്കാരിന്റെ സുരക്ഷാപുരസ്ക്കാരം

Mar 2, 2022 09:39 PM

യുഎൽസിസിഎസ് ക്രഷർ യൂണിറ്റിനു സർക്കാരിന്റെ സുരക്ഷാപുരസ്ക്കാരം

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കോഴിക്കോട് തോട്ടുമുക്കം കൊടിയത്തൂരിലെ സ്റ്റോൺ ക്രഷർ യൂണിറ്റിന് സംസ്ഥാനത്തെ ഏറ്റവും...

Read More >>
കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ചെന്നൈയില്‍ നിര്യതനായി

Jan 31, 2022 04:31 PM

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ചെന്നൈയില്‍ നിര്യതനായി

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ചെന്നൈയില്‍...

Read More >>
അന്തർ ദേശീയ ഗുണനിലവാരം; പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സോഫ്റ്റ് ലോഞ്ച് 4 ന്

Jan 29, 2022 01:20 PM

അന്തർ ദേശീയ ഗുണനിലവാരം; പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സോഫ്റ്റ് ലോഞ്ച് 4 ന്

ആധുനീക വൈദ്യശാസത്ര മേഖലയിൽ അന്തർ ദേശീയ ഗുണനിലവാരത്തൊടെ പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പിറവിയെടുക്കുന്നു. മൾട്ടി-സൂപ്പർ...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ അയ്യായിരത്തിലധികം കോവിഡ് രോഗികള്‍

Jan 27, 2022 06:25 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ അയ്യായിരത്തിലധികം കോവിഡ് രോഗികള്‍

കോഴിക്കോട് ജില്ലയില്‍ അയ്യായിരത്തിലധികം കോവിഡ് രോഗികള്‍...

Read More >>
കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 4,196 രോഗികള്‍

Jan 26, 2022 06:34 PM

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 4,196 രോഗികള്‍

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം... ഇന്ന് 4,196 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന്  4,016 പേര്‍ക്ക് കോവിഡ്

Jan 20, 2022 07:01 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,016 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,016 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍...

Read More >>
Top Stories