കെ റെയിലിൽ പദ്ധതിക്ക് ഹരിത വൈദ്യുതി വാഗ്ദാനവുമായി കെഎസ്ഇബി

കെ റെയിലിൽ പദ്ധതിക്ക് ഹരിത വൈദ്യുതി വാഗ്ദാനവുമായി കെഎസ്ഇബി
Advertisement
Jan 12, 2022 08:32 AM | By Anjana Shaji

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്ക്(silver line project) ഹരിത വൈദ്യുതി വാഗ്ദാനവുമായി കെഎസ്ഇബി(kseb).അണക്കെട്ടുകളിലെ ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികളില്‍ നിന്ന്, കുറഞ്ഞ നിരക്കില്‍,വൈദ്യുതി ലഭ്യമാക്കും.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി മാത്രമുള്ള എട്ട് പ്രത്യേക സബ്സ്റ്റേഷനുകള്‍ ക്രമീകരിക്കുമെന്നും,കെഎസ്ഇബി ചെയര്‍മാന്‍ ഡോ. ബി.അശോക് പറഞ്ഞു.

സില്‍വര്‍ ലൈനില്‍ ഒരു കിലോമീറ്റര്‍ യാത്രക്ക് ഏതാണ്ട് 3 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി യൂണിറ്റിന് 6 രൂപ കണക്കാക്കിയാണ് ഇത് തയ്യാറാക്കിയത്. കെഎസ്ഇബി ഇപ്പോള്‍ യൂണിറ്റിന് 2.44 രൂപക്ക് സോളാര്‍ സംരഭകരില്‍ നിന്ന് വൈദ്യുതി വാങ്ങുന്നുണ്ട്.

ശരാശരി 3.50 രൂപക്ക് ഹരിത വൈദ്യുതി ലഭിച്ചാല്‍ സില്‍വര്‍ ലൈനിന്‍റെ ഇലക്ട്രിക് ട്രാക്ഷന്‍ ഭദ്രമാക്കാം.അണക്കെട്ടുകളില്‍ ഫ്ളോടിടംഗ് സോളാര്‍ പ്ളാന്‍റുകള്‍ തുടങ്ങാനുള്ള പദ്ധതിയില്‍ , സഹകരിച്ചാല്‍ കുറഞ്ഞ ചെലവില്‍ ഹരിത വൈദ്യുതി ഉറപ്പാക്കാം.

സില്‍വര്‍ ലൈന്‍പദ്ധതി യാഥാര്‍ത്ഥ്യമായല്‍ 300 മില്ല്യണ്‍ യൂണിറ്റ് ഊര്‍ജ്ജം വേണ്ടിവരും. 5 വര്‍ഷം കൊണ്ട ഇത് 500 മില്ല്യണ്‍ യൂണിറ്റായി ഉയരുമെന്നാണ് വിലയിരുത്തല്‍.

പരമ്പരാഗത റെയില്‍വേ സംവിധാനത്തെ അപേക്ഷിച്ച് സില്‍വര്‍ ലൈന്‍ പൂര്‍ണ്ണമായും ഹരിത വൈദ്യുതിയിലായിരിക്കും പ്രവര്‍ത്തിക്കുക.ട്രെയിനുകളുടെ ട്രാക്ഷന്‍ 25 കിലോവോള്‍ട്ട് എസി ദ്വിമുഖ സര്‍ക്യൂട്ടുകള്‍ വഴി ക്രമീകരിക്കും.

ട്രാക്ഷന് വൈദ്യുതി നല്‍കാന്‍ 8 പ്രത്യേക സബ്സ്റ്റേഷനുകള്‍ വേണ്ടിവരും. ഏറ്റവും ചെലവ് കുറഞ്ഞ ഹരിത വൈദ്യുതി ലഭ്യമാക്കാന്‍ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാനും സന്നദ്ധമാണെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

KSEB offers green power to K Rail project

Next TV

Related Stories
ദമ്പതികളെ  തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച നാലു പേർ അറസ്റ്റിൽ

Jan 30, 2022 07:38 AM

ദമ്പതികളെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച നാലു പേർ അറസ്റ്റിൽ

ദമ്പതികളെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച നാലു പേർ അറസ്റ്റിൽ...

Read More >>
എയർപോർട്ട് പീഡന കേസ്; പ്രതി മധുസൂദന റാവു  പൊലീസ് സ്റ്റേഷനിൽ ഹാജരായി

Jan 20, 2022 11:15 AM

എയർപോർട്ട് പീഡന കേസ്; പ്രതി മധുസൂദന റാവു പൊലീസ് സ്റ്റേഷനിൽ ഹാജരായി

എയർപോർട്ട് പീഡന കേസ് പ്രതി മധുസൂദന റാവു തുമ്പ പൊലീസ് സ്റ്റേഷനിൽ...

Read More >>
തേങ്ങയുടെ വിലത്തകർച്ച തടയാൻ നടപടികൾ; 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കുമെന്ന് മന്ത്രി

Jan 1, 2022 07:41 AM

തേങ്ങയുടെ വിലത്തകർച്ച തടയാൻ നടപടികൾ; 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കുമെന്ന് മന്ത്രി

ഉത്പാദനം കൂടിയിട്ടും വടക്കൻകേരളത്തിൽ കർഷകരെ പ്രതിസന്ധിയിലാക്കി നാളികേര...

Read More >>
'വേദനിപ്പിക്കുന്ന വിയോഗം'; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി

Dec 22, 2021 12:41 PM

'വേദനിപ്പിക്കുന്ന വിയോഗം'; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍...

Read More >>
'നഷ്ടമായത് മികച്ച പാര്‍ലമെന്‍റേറിയനെ'; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Dec 22, 2021 11:54 AM

'നഷ്ടമായത് മികച്ച പാര്‍ലമെന്‍റേറിയനെ'; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...

Read More >>
 നാല് ദിവസത്തിന് ശേഷം സ്വർണവിലയിൽ കുറവ്

Dec 21, 2021 12:30 PM

നാല് ദിവസത്തിന് ശേഷം സ്വർണവിലയിൽ കുറവ്

കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് കുത്തനെ...

Read More >>
Top Stories