ധീരജിന്റെ മരണ കാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ധീരജിന്റെ മരണ കാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
Jan 11, 2022 02:11 PM | By Vyshnavy Rajan

ഇടുക്കി : ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മരണത്തിലേക്ക് നയിച്ചത് നെഞ്ചിലേറ്റ മുറിവെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്.

ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്.ശരീരത്തിൽ മർദ്ദനത്തിലേറ്റ ചതവുകളുമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.

അതേസമയം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നാണ് ധീരജിനെ കുത്തിയതെന്നാണ് പൊലീസിന്റെ എഫ് ഐ ആര്‍ റിപ്പോർട്ടിലുള്ളത്. പിടിയിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയുടേയും ജെറിന് ജോജോയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കെഎസ്യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ ഉൾപ്പെടെ രണ്ടുപേർ കൂടി കസ്റ്റഡിയിലുണ്ട്.

ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമവും സംഘം ചേര്‍ന്നതുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജ് പരിസരത്ത് എത്തിയതെന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞത്. എസ് എഫ് ഐ ക്കാർ മർദിച്ചപ്പോഴാണ് കുത്തിയത്. പേനക്കത്തി കരുതിയത് സ്വരക്ഷയ്ക്ക് ആണെന്നുമാണ് പ്രതിയുടെ മൊഴി. ധീരജിനെ കുത്തിയ ശേഷം പ്രതി ഉപേക്ഷിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

നിഖിൽ ഉൾപ്പെടെ ആറു പേരാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്യാമ്പസിനു പുറത്ത് നിൽക്കുമ്പോൾ സംഘർഷം ഉണ്ടായത് കണ്ട് ഓടി രക്ഷപെടുകയായിരുന്ന എന്നാണ് ജെറിൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഈ സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് കെ ഈ യു യൂണിറ്റ് സെക്രട്ടറി അലക്സ് റഫെൽ. കസ്റ്റഡിയിൽ ഉള്ള രണ്ടു പേരെ പോലീസ് ചോദ്യം ചെയ്യകയാണ്. പിന്നില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

Post-mortem report states that Dheeraj suffered a chest injury due to his death

Next TV

Related Stories
#tvrajesh |'പള്ളിയിൽ കയറി തെറിവിളി, എംവി ജയരാജന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ'; പരാതി നല്‍കിയെന്ന് ടിവി രാജേഷ്

Mar 29, 2024 01:50 PM

#tvrajesh |'പള്ളിയിൽ കയറി തെറിവിളി, എംവി ജയരാജന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ'; പരാതി നല്‍കിയെന്ന് ടിവി രാജേഷ്

വ്യാജ വീഡിയോ നിര്‍മ്മിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിനും ഇലക്ഷന്‍ കമ്മീഷനും പരാതി...

Read More >>
#ganjacultivation | വനം വകുപ്പ് ഓഫീസ് വളപ്പില്‍ കഞ്ചാവ് കൃഷി; 18ന് തന്നെ ഡിഎഫ്ഒയെ വാട്‌സാപ്പില്‍ അറിയിച്ചു

Mar 29, 2024 01:45 PM

#ganjacultivation | വനം വകുപ്പ് ഓഫീസ് വളപ്പില്‍ കഞ്ചാവ് കൃഷി; 18ന് തന്നെ ഡിഎഫ്ഒയെ വാട്‌സാപ്പില്‍ അറിയിച്ചു

കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത് സംബന്ധിച്ച് ലഭിച്ച തെളിവു വിശദീകരിക്കുന്ന വാട്‌സാപ് സന്ദേശവും ഇതിനൊപ്പം റേഞ്ച് ഓഫിസര്‍...

Read More >>
#ChainSnatching | യുവതിയുടെ താലിമാല പൊട്ടിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം; അന്വേഷണം ആരംഭിച്ച് പൊലീസ്

Mar 29, 2024 01:32 PM

#ChainSnatching | യുവതിയുടെ താലിമാല പൊട്ടിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം; അന്വേഷണം ആരംഭിച്ച് പൊലീസ്

മോഷണം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയായ പ്രവീൺ എന്ന യുവാവ് പ്രതികളുടെ ബൈക്കിൻ്റെ പിറകിൽ നാല് കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ചുവെങ്കിലും ഇവരെ...

Read More >>
#anumurder | അനു കൊലപാതകക്കേസ്; എല്ലാം അറിഞ്ഞിട്ടും ഭാര്യ മുജീബിനൊപ്പം നിന്നു, പണം ഒളിപ്പിച്ചു, ഒടുവിൽ അറസ്റ്റ്

Mar 29, 2024 01:22 PM

#anumurder | അനു കൊലപാതകക്കേസ്; എല്ലാം അറിഞ്ഞിട്ടും ഭാര്യ മുജീബിനൊപ്പം നിന്നു, പണം ഒളിപ്പിച്ചു, ഒടുവിൽ അറസ്റ്റ്

മുജീബ് ഇത്തരത്തിൽ ക്രൂരമായൊരു കൊലപാതകം നടത്തിയെന്ന വിവരം റവീനയ്ക്ക് അറിയാമായിരുന്നുവെന്നാണ് പോലീസ്...

Read More >>
#arrest | അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

Mar 29, 2024 01:20 PM

#arrest | അ​യ​ൽ​വാ​സി​യെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

ഈ ​കേ​സി​ൽ ഒ​ളി​വി​ലു​ള്ള അ​ഞ്ചാം പ്ര​തി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ്...

Read More >>
#kappa | നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

Mar 29, 2024 01:13 PM

#kappa | നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു

നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന് സ്വ​ർ​ണം കൊ​ണ്ടു​വ​രു​ന്ന​യാ​ളി​ൽ നി​ന്നും ത​ട്ടി​പ്പ​റി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ...

Read More >>
Top Stories