2020 ഏറ്റവും ചൂടുകൂടിയ വര്‍ഷമാകാന്‍ സാധ്യതയെന്ന് പുതിയ പഠനം

Loading...

2020 ഏറ്റവും ചൂടേറിയ വര്‍ഷമാകാന്‍ 75% സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ -നോവ (NOAA)- കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഇന്‍ഫാര്‍മേഷന്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം.

ആഗോള താപനില സമയ-ശ്രേണി മാസംതോറും എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയ സിമുലേഷനുകളാണ് ഈ കണക്കുകൂട്ടലിനു വേണ്ടി നോവ ഉപയോഗിച്ചത്.

നിലവിലെ വ്യതിചലനങ്ങളെയും ചരിത്രപരമായ ആഗോള വാര്‍ഷിക താപനില രേഖകളെയും അടിസ്ഥാനമാക്കിയാണ് 2020 ഏറ്റവും കൂടിയ താപനിലയുള്ള 10 വര്‍ഷങ്ങളില്‍ ഒന്നായിരിക്കുമെന്ന് കണക്കാക്കുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നോവയുടെ നിഗമനങ്ങള്‍ 

1). 2020 ഏറ്റവും ചൂടേറിയ വര്‍ഷമാകാന്‍ 75% സാധ്യതയുണ്ട്.

2).  ഏറ്റവും ചൂടുകൂടിയ 5 വര്‍ഷങ്ങളില്‍ ഒന്ന് 2020 ആകാന്‍ 99.94 ശതമാനവും സാധ്യതയുണ്ട്.

3).  ഏറ്റവും ചൂടുകൂടിയ പത്തു വര്‍ഷങ്ങളില്‍ ഒന്നാകാന്‍ 99.99  ശതമാനം സാധ്യത.

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജനുവരിയായിരുന്നു ഇക്കഴിഞ്ഞത്. ഫെബ്രുവരിയിലാണ് അന്റാര്‍ട്ടിക്കയില്‍ ആദ്യമായി 20 ഡിഗ്രി താപനിലയില്‍ കൂടുതല്‍ റെക്കോര്‍ഡ് ചെയ്തത്.

കോവിഡ് ലോക്ക്ഡൗണ്‍ മൂലമുണ്ടായ ഹരിതഗൃഹ വാതക പുറംതള്ളലിലെ കുറവ് എങ്കിലും പ്രതീക്ഷ നല്‍കുന്നതാണ്.

പാരീസ് എഗ്രിമെന്റും മറ്റും രാജ്യങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ വരും കാലങ്ങളില്‍ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങളാണ് സംഭവിക്കുകയെന്നാണ് ശാസ്ത്രലോകം ആശങ്കപ്പെടുന്നത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം